“തെങ്ങിൽ കേറിയും ഓട്ടോ ഓടിച്ചും കൂലിപ്പണിയെടുത്തും തഴമ്പിച്ച കയ്യാണിത് “-ചാലക്കുടിക്കാരൻ ചങ്ങാതിയുടെ ട്രെയ്‌ലർ എത്തി ..

“തെങ്ങിൽ കേറിയും ഓട്ടോ ഓടിച്ചും കൂലിപ്പണിയെടുത്തും തഴമ്പിച്ച കയ്യാണിത് “-ചാലക്കുടിക്കാരൻ ചങ്ങാതിയുടെ ട്രെയ്‌ലർ എത്തി ..

കാത്തിരിപ്പിന് വിരാമമിട്ട് ചാലക്കുടിക്കാരൻ ചങ്ങാതിയുടെ ട്രെയ്‌ലെർ എത്തി. വളരെ ആഘോഷങ്ങളോടെത്തിയ പാട്ടുകൾ പോലെ തന്നെ വർണാഭമാണ് ട്രെയ്ലറും . വിനയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കലാഭവൻ മണിക്ക് തന്റേതായൊരിടം കണ്ടെത്തി നൽകിയത് വിനയനാണ്. ആ വിനയൻ തന്നെയാണ് ശിഷ്യന്റെ കഥ പറയുന്നത്.

5000ത്തോളം പേരിൽ നിന്നും മണിയെ അവതരിപ്പിക്കാൻ ഒരാളെ കിട്ടാതെ അവസാനമാണ് സെന്തിലിലേക്ക് വിനയൻ എത്തുന്നത്. മണിയുടെ വേഷത്തിൽ സെന്തിൽ എത്തുന്നത് കാണാൻ കലാഭവൻ മണിയുടെ കുടുംബവും കൂട്ടുകാരുമെല്ലാം കാത്തിരിക്കുകയാണ്. ചാലക്കുടിയുടെ ഭംഗി സിനിമയിൽ ആവോളം ഉള്പെടുത്തിയിട്ടുണ്ടെന്നു ട്രെയ്‌ലറിലൂടെ മനസിലാക്കാം .

കലാഭവൻ മണിയായി വേഷമിടുന്നത് സെന്തിലാണ്. ചിത്രത്തിൽ ഹണി റോസും ധർമജനും തുടങ്ങി നിരവധി അഭിനേതാക്കൾ അണി നിരക്കുന്നുണ്ട്.പ്രളയത്തിൽ കേരളം ദുരിതം അനുഭവിച്ചപ്പോൾ ചിത്രത്തിന്റെ ജോലികൾ മാറ്റി വച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ചാലക്കുടിക്കാരൻ ചങ്ങാതിയുടെ ടീമും പങ്കെടുത്തിരുന്നു.

chalakkudikaran changathi trailar

Sruthi S :