മറിയം വന്നു വിളക്കൂതി മികച്ച പ്രതികരണത്തോടെ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സിനിമ വിമർശിച്ചവർക്ക് മറുപടിയുമായി സംവിധായകൻ ജെനിത് കാച്ചപ്പിള്ളി. സംവിധായകന്റെ കുറിപ്പാണ് ഇപ്പോൾ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
ചിത്രത്തെ വിമർശിച്ചുള്ള കുറിപ്പ് ഇങ്ങനെ: ഈ സിനിമ മൊത്തത്തിൽ കഞ്ചാവ് മയം ആണ്. സാധാരണ നടനും നടിയും ഉപയോഗിക്കുന്നു എന്നാണ് അറിവ്, ഇത് മൊത്തത്തിൽ സംവിധായകനും നിർമാതാവും കൂടി പുകച്ചതാവാനേ വഴിയുള്ളൂ. സ്ക്രിപ്റ്റ് എഴുതിയവനെ ൈകയ്യിൽ കിട്ടിയെങ്കിൽ ഒന്ന് പൊട്ടിക്കാൻ തോന്നി. അടുത്തകാലത്തൊന്നും ഇത്തരത്തിൽ ദുരന്തം അനുഭവിച്ചിട്ടില്ല
കിടിലൻ മറുപടിയുമായിട്ടായിരുന്നു സംവിധായകൻ എത്തിയത്. കൂട്ടിയിട്ട് കത്തിച്ചതാ, രണ്ട് ചാക്ക് ബാക്കിയുണ്ടെന്നായിരുന്നു മറുപടി. മലയാള സിനിമയിൽ അധികം പരീക്ഷിച്ചിട്ടില്ലാത്ത അവതരണരീതി അവലംബിച്ച് കൊണ്ട് പുതുമുഖ സംവിധായകൻ ജെനിത് കാച്ചപ്പിള്ളി അണിയിച്ചൊരുക്കിയ ഫുൾ ടൈം എന്റർടെയ്നറാണ് മറിയം വന്ന് വിളക്കൂതി. സിജു വില്‍സണ്‍, ശബരീഷ്, കൃഷ്ണ ശങ്കര്‍, സേതുലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ അണിനിരന്നത്
CELEBRITY ATTACK