മലയാള സിനിമയുടെ രണ്ടു അഭിമാന താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. മെഗാസ്റ്റാർ എന്ന് മമ്മൂട്ടിയെ വിശേഷിപ്പിക്കുമ്പോൾ സൂപ്പർസ്റ്റാറാണ് മോഹൻലാൽ. ഇരുത്തരങ്ങളുടെ ചിത്രങ്ങൾക്കായും മലയാളയ്കൾ മാത്രമല്ല ലോകമെമ്പാടുമുള്ള പ്രേക്ഷകർ കാത്തിരിക്കാറുണ്ട്. മലയാള സിനിമയെ പല വേദികളിലും അടയാളപ്പെടുന്നതും ഇവരുടെ പേരുകളിലൂടെയാണ്.
ഏത് വേഷത്തിലും അനായാസമായി ഇഴുകിച്ചേരുന്ന , അസാധ്യമായ മേയ് വഴക്കവും കുസൃതിയും കുറുമ്പും പ്രണയവുമൊക്കെ കൈകാര്യം ചെയ്യുന്ന മോഹൻലാൽ ഒരു വശത്തെങ്കിൽ വികാര നിർഭര രംഗങ്ങൾ അസാധ്യമായി അഭിനയിച്ചു ഫലിപ്പിക്കാൻ മമ്മൂട്ടിയാണ് മിടുക്കൻ. ശരീര സൗന്ദര്യം നിലനിർത്തുന്നതിൽ അത്ര ശ്രദ്ധാലുവല്ല മോഹൻലാൽ പക്ഷെ മമ്മൂട്ടി ആ കാര്യത്തിൽ ഏറെ മുന്നിലാണ്.
നിരവധി സെലിബ്രിറ്റി ആരാധകരും ഇവർക്കുണ്ട്. നടിമാരില്‍ മോഹന്‍ലാലിന്റെ ഏറ്റവും വലിയ ആരാധിക മഞ്ജു വാര്യര്‍ ആണെങ്കില്‍ മമ്മൂട്ടിയുടെ ഏറ്റവും വലിയ ആരാധിക അനു സിതാര ആണ്. പല സ്റ്റേജുകളിലും അവാര്‍ഡ് നിശകളിലും ഇരുനടിമാരും ഇത് തുറന്നു പറഞ്ഞിട്ടുമുണ്ട്.
വനിത, ഏഷ്യാനെറ്റ് തുടങ്ങിയ അവാര്‍ഡ് നിശകളില്‍ തമിഴ് താരങ്ങളും പങ്കെടുക്കാറുണ്ട്. പ്രത്യേക അതിഥിയായി വിജയ്, ധനുഷ്, സൂര്യ, കാജല്‍ അഗര്‍വാള്‍ തുടങ്ങിയ താരങ്ങള്‍ കേരളത്തിലെത്താറുമുണ്ട്. അവാര്‍ഡ് വാങ്ങാനെത്തുന്ന താരങ്ങള്‍ എല്ലായ്പ്പോഴും നേരിടുന്ന ഒരു ചോദ്യമാണ് ‘ആരാണ് ഇഷ്ട മലയാളി നടന്‍?’. മമ്മൂട്ടി അല്ലെങ്കില്‍ മോഹന്‍ലാല്‍ പങ്കെടുക്കുന്ന വേദിയിലായിരിക്കണം ഈ ചോദ്യമെന്നതും നിര്‍ബന്ധമാണ്.
മമ്മൂട്ടി ആണ് സദസിലിരിക്കുന്നതെങ്കില്‍ വന്ന നടീനടന്മാര്‍ ‘അദ്ദേഹത്തെ വാനോളം പുകഴ്ത്തും.’ മോഹന്‍ലാല്‍ ആണെങ്കില്‍ ‘മോഹന്‍ലാല്‍ സാറിനെ റൊമ്ബ പുടിക്കും. അദ്ദേഹമാണ് എന്റെ ഇഷ്ടനടന്‍’ എന്ന് പറയും. ഇത് വളരെ കാലങ്ങളായി അവാര്‍ഡ് നിശകളില്‍ കണ്ട് വരുന്ന ഒരു ശീലമാണ്.
എന്നാല്‍, അവിടെയാണ് സംവിധായകന്‍ രഞ്ജിത് വ്യത്യസ്തനാകുന്നത്. മോഹന്‍ലാലിന്റെ സിനിമ ജീവിതത്തെ ആസ്പദമാക്കി ഒരു ചാനല്‍ അവതരിപ്പിച്ച ലാല്‍ സലാം എന്ന പരിപാടിയില്‍ അതിഥിയായി എത്തിയ രഞ്ജിത് പറഞ്ഞത് മമ്മൂട്ടി എന്നായിരുന്നു. ‘ഞാനോ മമ്മൂട്ടിയോ?’ എന്നായിരുന്നു മോഹന്‍ലാലിന്റെ ചോദ്യം. ഒട്ടും ആലോചിക്കാതെ രഞ്ജിത് പറഞ്ഞു മമ്മൂട്ടി !.
കഴിഞ്ഞ ദിവസം, തമിഴ് നടന്‍ ധനുഷ് ഒരു അവാര്‍ഡ് ചടങ്ങിനായി കേരളത്തിലെത്തിയപ്പോഴും ഇതേ ചോദ്യം അദ്ദേഹം അഭിമുഖീകരിച്ചു. മമ്മൂട്ടി ഓര്‍ മോഹന്‍ലാല്‍ എന്ന ചോദ്യത്തിന് ‘മോഹന്‍ലാല്‍’ എന്നായിരുന്നു ധനുഷിന്റെ ഉത്തരം. സദസില്‍ മോഹന്‍ലാലിനെ സാക്ഷിനിര്‍ത്തി കൊണ്ടായിരുന്നു ധനുഷിന്റെ മറുപടി വന്നത്.രഞ്ജിത് സംവിധാനം ചെയ്ത ചിത്രങ്ങളില്‍ മോഹന്‍ലാലും മമ്മൂട്ടി നായകന്മാരായിട്ടുണ്ട്. മോഹന്‍ലാലിനെ നായകനാക്കി ആറ് സിനിമകള്‍ സംവിധാനം ചെയ്തപ്പോള്‍ മമ്മൂട്ടിക്കൊപ്പം ഏഴ് സിനിമകള്‍ ചെയ്തു.
celebrities about mammootty and mohanlal