മലയാള സിനിമയിലെ കാസ്റ്റിംഗ് കോൾ തട്ടിപ്പുകൾ നടത്തിയതിന്റെയും നടത്തുന്നതിന്റെയും പിന്നണി കഥകൾ , ഫഹദ് ഫാസിലിന്റെയും നിവിൻ പോളിയുടെയും സൂപ്പർ ഹിറ്റ് സിനിമകളുടെ പിന്നണിയിൽ നടന്നത്!!!

മലയാള സിനിമയിലെ കാസ്റ്റിംഗ് കോൾ തട്ടിപ്പുകൾ നടത്തിയതിന്റെയും നടത്തുന്നതിന്റെയും പിന്നണി കഥകൾ , ഫഹദ് ഫാസിലിന്റെയും നിവിൻ പോളിയുടെയും സൂപ്പർ ഹിറ്റ് സിനിമകളുടെ പിന്നണിയിൽ നടന്നത്!!!

ഒരു പുതിയ സിനിമ അന്നൗൻസ് ചെയ്തു കഴിഞ്ഞാൽ പിന്നാലെ അതിന്റെ പ്രൊമോഷന് വേണ്ടി പല രീതികൾ ഉപയോഗിക്കുന്നത് കാണാം. എന്നാൽ അടുത്ത കാലത്തായി മറ്റൊരു തന്ത്രമാണ് ഉപയോഗിച്ച് കാണുന്നത്. കാസ്റ്റിംഗ് കാൾ പരസ്യം. സത്യത്തിൽ ഇത്തരം പരസ്യങ്ങൾ ചെയ്ത ചിത്രങ്ങൾ റിലീസ് ചെയ്യുമ്പോൾ ഇതൊരു വെറും പ്രഹസനം മാത്രമായിരുന്നെന്നു വ്യക്തമാകും.

ഇതിനു ഉദാഹരണമാണ് ഒരു മുത്തശ്ശി ഗദ .ഒരു മുത്തശ്ശി കഥ അനൗൺസ് ചെയ്തപ്പോൾ ജൂഡ് ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടു ‘പടത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ രണ്ടു പുതു മുഖങ്ങൾ ആയ മൂത്തശ്ശിമാരെ തേടുന്നു എന്ന്‌.. ഓഡിഷൻ നടത്തി എന്നും കേട്ടു. പക്ഷെ പടം ഇറങ്ങിയപ്പോൾ ഒരു മുത്തശ്ശി പ്രശസ്ത ഡബ്ബിങ് ആര്ടിസ്റ് ഭാഗ്യലക്ഷ്മി മാഡം, ഇതിനു മുൻപും അവർ സിനിമയിൽ മുഖം കാണിച്ചിട്ടുണ്ട്. മറ്റൊന്ന് രാജിനി ചാണ്ടി പുതുമുഖം, പക്ഷെ അവർ ഓഡിഷനിലൂടെ കണ്ടെത്തിയ നടി തന്നെ ആണോ എന്ന് സംശയിക്കാം. കാരണം ജൂഡിന്റെ സ്വന്തം നാട്ടുകാരിയാണ് രാജിനി . മാത്രമല്ല , പ്രേമം സിനിമയിൽ നിവിൻ പോളിയുടെ അമ്മക്ക് ശബ്ദം നൽകിയിരിക്കുന്നത് രാജിനിയാണ്. അതിൽ നിന്ന് തന്നെ മനസിലാക്കാം നിവിൻ, അൽഫോൻസ്, ജൂഡ് തുടങ്ങിയവർക്ക് മുൻ പരിചയം ഉള്ള വ്യക്തി തന്നെ ആണ്‌ രാജിനി ചാണ്ടി എന്ന്.

അതുപോലെ തന്നെ വിനീതിന്റെയും, രാജീവ് പിള്ളയുടെ നായിക ആയിട്ട് രണ്ടു പുതുമുഖ നായികമാരെ വേണം എന്നുംപോസ്റ്റ് ഉണ്ടായിരുന്നു … പക്ഷെ പടം ഇറങ്ങിയപ്പോൾ രണ്ടു കാലഘട്ടങ്ങളിലുമായി ഒരു നായികയാണ് . അത് അപർണ ബലമുരളിയും. മിക്ക ചിത്രങ്ങളുടെയും അണിയറക്കഥകൾ ഇങ്ങനെയൊക്കെയാണ്. താര ചിത്രങ്ങൾ ആയാലും അല്ലെങ്കിലും ഒരു കാസ്റ്റിംഗ് കാൾ പ്രഖ്യാപനം ഉണ്ടാകും പക്ഷെ പടം ഇറങ്ങുമ്പോൾ ഈ പറഞ്ഞ പുതുമുഖങ്ങൾ ഒന്നും കാണില്ല താനും.

നിവിൻ പോളിയുടെ പ്രേമത്തിലൂടെ മൂന്നു നായികമാരെയാണ് സിനിമാലോകത്തിനു ലഭ്ച്ചത്., ഇതിൽ സായി പല്ലവി ഒഴിച്ച് ബാക്കി രണ്ട്‌ പേരെ ഓഡിഷൻ നടത്തി ആണ് സെലക്ട് ചെയ്തത് എന്നാണ് അറിവ്. അതുപോലെ പടത്തിൽ പുതിയതായി ഗായകരെ തേടുന്നു എന്ന പേരിൽ ഓഡിഷൻ അനൗൺസെമെന്റ പല പേജുകളിലും പോസ്റ്റ് കണ്ടിരുന്നു പക്ഷെ ട്രാക്ക് ലിസ്റ്റ് എടുത്താൽ ഒരാൾ പോലും പുതിയത് ഇല്ല എന്നതാണ് സത്യം.

പ്രേമത്തിലെ സെലിൻ എന്ന റോൾ ചെയ്യാൻ ചെയ്യാൻ ധ്രുവങ്ങൾ പതിനാറു എന്ന സിനിമയിൽ ശ്രദ്ധിക്കപ്പെടുന്ന റോൾ ചെയ്ത അഞ്ജന ജയപ്രകാശിനെ ഓഡിഷനിലൂടെ സെലക്ട് ചെയ്യുകയും അവരെ വെച്ച് മൂന്ന് ദിവസം ഷൂട്ട് നടത്തുകയും പിന്നീട് കാരണം പറയാതെ മാറ്റുകയും ചെയ്‌തു എന്ന് അഞ്ജന ബിഹേയിന്റ വൂഡ്‌സിന് നൽകിയ ഇന്റർവ്യൂയിൽ പറഞ്ഞിരുന്നു. പ്രിത്വിയുടെ പുതിയ ചിത്രലൂടെ ആണ് അഞ്ജന മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ പോകുന്നത്. അഞ്ജന ഒരു ഷോർട് ഫിലിമിൽ തന്റെ മികച്ച പ്രകടനം കൊണ്ട് പല വേദികളിൽ അവാർഡുകളും അഭിനന്ദനവും ഏറ്റു വാങ്ങിയിട്ടുണ്ട്. സൊ, അഞ്ജനെയെ മാറ്റിയതിനു കാരണം അഭിനയത്തിലെ പോരായ്മകൾ ആല്ല എന്നുറപ്പാണ്.

സിനിമാ മോഹവുമായി നടക്കുന്ന അനവധി ചെറുപ്പക്കാർക്ക് സിനിമയിൽ എത്തിപ്പെടാൻ ഉള്ള ഒരു വഴി ആണ് ഓപ്പൺ കാസ്റ്റിംഗ് കാൾ/ഓഡിഷൻസ് അതുവഴി സിനിമയിൽ എത്തിപ്പെട്ട ഒരുപാട് താരങ്ങൾ ഉണ്ട് താനും പക്ഷെ ഇപ്പോൾ ചെലവ് കുറഞ്ഞ ഒരു പ്രൊമോഷൻ രീതിയായാണ് സിനിമാ പ്രവർത്തകർ ഉപയോഗിക്കുന്നത്. ശരിയായ രീതിയിൽ അവസരം നല്കുന്നവരും ഉണ്ട്. മഹേഷിന്റെ പ്രതികാരവും ആക്ഷൻ ഹീറോ ബിജുവും ആണ് ഇതിനൊരു അപവാദം. സമീപ കാലത്തു ഏറ്റവും കൂടുതൽ പുതിയ താരങ്ങളെ അവതരിപ്പിച്ചതിൽ ഈ ചിത്രങ്ങൾ തന്നെ ആണ്‌ മുൻപിൽ.

അഭിനേതാക്കളെ തേടുന്നു, സാങ്കേതിക പ്രവർത്തകർക്ക് അവസരം എന്നൊക്കെ പറഞ്ഞു ഇപ്പൊ മിക്ക സിനിമകൾ അനൗൺസ് ചെയ്യുമ്പോഴും ആഡ് പോസ്റ്റ് വരാറുണ്ട്.. ഇതൊക്കെ തന്നെ ചെറിയ സമയത്തിനുള്ളിൽ തന്നെ മിക്ക സിനിമ സംബന്ധിയായ പേജുകളിലും, ഗ്രൂപ്പുകളിലും പ്രചരിക്കും. ചുരുക്കം പറഞ്ഞാൽ ഏറ്റവും ചിലവ് കുറഞ്ഞ മാർക്കറ്റിംഗ് തന്ത്രം ആയി ഈ ഓഡിഷൻസ് മാറിയിരിക്കുന്നു. ഇനിയിപ്പോ കാസ്റ്റിംഗ് കോൾ അനൗൺസെമെന്റ ഇല്ലാതെ ആരെങ്കിലും സിനിമയിൽ പുതിയതായി വരുവാണെങ്കിൽ തന്നെ അവർക്കു ഏതെങ്കിലും തരത്തിൽ സിനിമ ബന്ധം ഉണ്ടാകും.

ഒരുപാട് പുതു മുഖങ്ങളെ അവതരിപ്പിച്ച മഹേഷിന്റെ പ്രതികാരം തന്നെ എടുക്കാം. 18-25 ഇടക് പ്രായം വരുന്ന ഒരു നായികയെ ആവശ്യം ഉണ്ട് എന്ന് പരസ്യം വന്നിരുന്നു പക്ഷെ ഷൂട്ട് തുടങ്ങിയപ്പോൾ ഒരാൾ അനുശ്രീ മറ്റൊരാൾ അപർണ പുതുമുഖം പക്ഷെ പൂർണമായും അല്ല താനും..ഓഡിഷൻ നടത്തി തന്നെ ആണ് സെലക്ട് ചെയ്തത് പക്ഷെ ഇതിനു മുൻപ് റിലീസ് ആയ വിനീത് ശ്രീനിവാസൻ നായകൻ ആയ ഒരു സെക്കന്റ് ക്ലാസ് യാത്രയിലും റിലീസ് ആകാത്ത ഒരു ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട് അതുമാത്രം അല്ല സിനിമായിലോട്ടു എത്തിപ്പെട്ടത് അപർണയുടെ ടീച്ചർ തിരക്കഥാകൃത്തായ ശ്യം പുഷ്‌കറിന്റെ ഭാര്യ വഴി. ഇനിയും ഉണ്ട് സിനിമ ബന്ധം മൺമറഞ്ഞ പ്രശസ്ത ഗായകൻ കെ പി ഉദയഭാനു അപർണ്ണയുടെ വളരെ അടുത്ത ബന്ധുവും കൂടിയാണ് . അപർണയുടെ അച്ഛനും അമ്മയും പ്രശസ്ത കാർണറ്റിക് ഗായകർ.

സൗബിൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘പറവാ’. സൗബിൻ എന്ന പേര് തന്നെ ആണ് അതിന്റെ ഏറ്റവും വലിയ പ്രമോഷൻ പക്ഷെ പുതു മുഖങ്ങളെ തേടുന്നു എന്ന പരസ്യം ഈ ചിത്രത്തിനും വന്നു. പക്ഷെ ഷൂട്ട് തുടങ്ങിയപ്പോൾ കിസ്മത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച് പ്രശസ്ത മിമിക്രി താരം അഭിയുടെ മകൻ ഷൈൻ നിഗം നായകൻ, മറ്റൊരു താരം നടൻ സൈനുദ്ധീന്റെ മകൻ. മറ്റൊരു പ്രധാന റോളിൽ ദുൽക്കർ സൽമാന്റെ എക്സ്റ്റന്ഡഡ് ക്യമിയോ റോൾ.

പുതിയ താരങ്ങളെ അവതരിപ്പിച്ച മറ്റൊരു പ്രമുഖ സിനിമയാണ് ആനന്ദം. പരസ്യം നൽകി ഓഡിഷനിലൂടെ ആണ് താരങ്ങളെ തിരഞ്ഞെടുത്തത് പക്ഷെ പ്രധാന താരങ്ങളിൽ അന്നു ആന്റണി, തോമസ് ഇവർ ഒഴിച്ച് ബാക്കി എല്ലാവര്ക്കും ആ സിനിമയുടെ പിന്നണി പ്രവർത്തകരുമായി നല്ല ബന്ധം ഉള്ളവർ ആയിരുന്നു (ഇതിലെ താരങ്ങൾ തന്നെ ചില അഭിമുഖങ്ങളിൽ വ്യക്തമാക്കിയ കാര്യം ആണ്).. ഡബ്‌സ്മാഷ് വഴി ശ്രേധ പിടിച്ചു പറ്റിയ വിനീത കോശിക്കു ഒക്കെ അവസരം നൽകിയതിനെ അഭിനന്ദിക്കുന്നു. സിനിമ സ്വപ്നം കണ്ടു നടക്കുന്ന വലിയ ഒരു ശതമാനം ആൾക്കാർ ഉള്ളപ്പോൾ ഒരു ഓപ്പൺ കാസ്റ്റിംഗ് കോൾ നടത്തി സെലക്ട് ആയവരിൽ പ്രധാന താരങ്ങൾക്കു പിന്നണി പ്രവർത്തകരുമായി മുൻപേ പരിചയം ഉണ്ടാകുന്നത് വെറും കോയ്നസിഡൻസ് ആണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ഇതാണ് ഇപ്പോഴത്തെ മിക്ക ഓഡിഷന്റെയും പിന്നണി കഥ.

ഓഡിഷനിലൂടെ വന്ന ഒരുപാട് താരങ്ങൾ ഉണ്ട്, സിനിമാ ബന്ധങ്ങൾ ഒന്നും ഇല്ലാതെയും തന്റേതായ സ്ഥാനം മലയാള സിനിമയിൽ നേടിയെടുത്ത താരങ്ങളും ഉണ്ട്…അവർ ഇനിയും ഉയരങ്ങൾ എത്തി ചേരട്ടെ.
പക്ഷെ കഴിഞ്ഞ കുറച്ചു കാലങ്ങളായി ചില സിനിമ പ്രവർത്തകർ കാസ്റ്റിംഗ് എന്ന മാർക്കറ്റിംഗ് തന്ത്രം വഴി സിനിമ സ്വപ്നം കൊണ്ട് നടക്കുന്ന യുവാക്കളെ പറ്റിക്കുന്നു. അല്ലെങ്കിൽ സിനിമയിൽ ഒന്ന് മുഖം കാണിക്കാൻ ശ്രെമിച്ചു നടക്കുന്നവർ വീണ്ടും വീണ്ടും പറ്റിക്കപെടുന്നു. പെട്ടന്ന് ജനങ്ങളിലേക്കെത്തുന്നു എന്നതാണ് ഈ കാസ്റ്റിംഗ് കോൾ എന്ന മാർക്കറ്റിംഗ് തന്ത്രം.

പുതിയ നിവിൻ പോളി ചിത്രമായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമക്കും ഉണ്ടാരുന്നു കാസ്റ്റിംഗ് കാൾ നായികമാർ, ‘അമ്മ പിന്നെ ഏതാണ്ടൊക്കെയോ വേണം ! ഷൂട്ടിംഗ് കഴിയാറായി നായികമാർ നടൻ കൃഷ്ണകുമാറിന്റെ മകളും ഞാൻ സ്റ്റീവ് ലോപ്പസ്, മസാല കഫേയുടെ കരിയിലൂടെ ശ്രെധേയയായ ആഹാന കൃഷ്ണകുമാർ, മറ്റൊരാൾ പ്രശസ്ത മോഡൽ ഐശ്വര്യാ ലക്ഷ്മി, ‘അമ്മ ശാന്തി കൃഷ്ണ മാഡം..
എന്താ കഥ !!!സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത കൊച്ചവ പവ്‌ലോ അയ്യപ്പ കൊയ്‌ലോ ദുൽക്കർ ചിത്രം ആയ ചാർളി ഇതിനൊക്കെയും നായികയ്ക്ക് വേണ്ടി ഉള്ള കാസ്റ്റിംഗ് കാൾ ഉണ്ടാരുന്നു പക്ഷെ നായികമാർ ആയതു യഥാക്രേമം അനുശ്രീയും പാർവതിയും ആണ്.

അനുശ്രീ, ടോവിനോ തോമസ് അങ്ങനെ ഒരുപാട് പേര് സിനിമ ബന്ധങ്ങൾ ഇല്ലാതെ ഓഡിഷനിലൂടെയും അല്ലാതെയും വന്നിട്ടുണ്ട് അതിനെ വിസ്മരിക്കുന്നില്ല പക്ഷെ ഇപ്പോൾ വരുന്ന 80 ശതമാനത്തിൽ അതികം കാസ്റ്റിംഗ് കോളുകളും വെറും പരിഹാസനം ആയി മാറുകയാണ്.

കാസ്റ്റിംഗ് കോൾ/ഓഡിഷൻ എന്ന പ്രഹസനം (നല്ല ഉദ്ദേശത്തോടെ ഉള്ള ശ്രേമങ്ങളെ അല്ല) അഥവാ ചെലവ് കുറഞ്ഞ മാർക്കറ്റിംഗ് തന്ത്രം ഇനിയും ആവർത്തിക്കും. സാധാരണക്കാരന് സിനിമ എന്ന് സ്വപ്നം എന്നും കയെത്താത്ത ദൂരത്തു നിർത്തികൊണ്ടു തന്നെ.

post from മൂവി സ്ട്രീറ്റ് – ajeev vijayan

casting call chicanery in malayalam film industry

Sruthi S :