പ്രകാശ് രാജിനെതിരെ വ ധഭീ ഷണി; യുട്യൂബ് ചാനലിനെതിരെ കേസെടുത്ത് പോലീസ്

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് പ്രകാശ് രാജ്. ഇപ്പോഴിതാ നടനെതിരെ വ ധഭീ ഷണി മുഴക്കിയതിന് കന്നഡ യുട്യൂബ് ചാനലായ ടി.വി. വിക്രമയുടെ പ്രില്‍ കേസെടുത്തിരിക്കുകയാണ് പോലീസ്. പ്രകാശ് രാജ് നല്‍കിയ പരാതിയിലാണ് ബെംഗളൂരു അശോക്‌നഗര്‍ പോലീസ് കേസെടുത്തത്.

തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍ സനാതനധര്‍മത്തെ എതിര്‍ത്ത് നടത്തിയ പരാമര്‍ശത്തെ പ്രകാശ് രാജ് അനുകൂലിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ടി.വി. വിക്രമയില്‍ വന്ന പരിപാടിയാണ് കേസിനിടയാക്കിയത്. തന്നെയും കുടുംബത്തെയും മോശമായി ചിത്രീകരിക്കുന്നതും ഭീഷ ണി മുഴക്കുന്നതുമാണ് പരിപാടിയെന്ന് പ്രകാശ് രാജ് പറഞ്ഞു.

ചാനല്‍ ഉടമയുടെ പേരില്‍ ഉടന്‍ നടപടിയെടുക്കണമെന്ന് പ്രകാശ് രാജ് ആവശ്യപ്പെട്ടു. പരാതിയ്ക്കിടയാക്കിയ പരിപാടി 90,000 പേരോളം കണ്ടുകഴിഞ്ഞു. ഹിന്ദുത്വ അനുകൂല നിലപാടുള്ള യൂട്യൂബ് ചാനലാണ് ടി.വി. വിക്രമ.

Vijayasree Vijayasree :