കല്യാൺ സിൽക്സിന്റെ പരസ്യ ചിത്രത്തിൽ അഭിനയിപ്പിക്കാം എന്ന് പറഞ്ഞ് പീ ഡിപ്പിച്ചു; ശ്രീകുമാർ മേനോനെതിരെ കേസെടുത്തു

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമ മേഖലയെ പ്രതിസന്ധിയിലാക്കുന്ന വെളിപ്പെടുത്തലുകളാണ് ഓരോ ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. പല മുഖം മൂടികളും ഇതിനോടകം വീണുടഞ്ഞു. ആരോപണങ്ങൾ ഉയർന്ന് വന്നപ്പോൾ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ ജൂനിയർ ആർട്ടിസ്റ്റായ യുവതിയും രം​ഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ ഈ പരാതിയിൽ ശ്രീകുമാർ മേനോനെതിരെ കേസെടുത്തിരിക്കുകയാണ് പോലീസ്. ഇ-മെയിൽ മുഖേന ലഭിച്ച പരാതിയിൽ മരട് പോലീസാണ് കേസ് എടുത്തത്. കൂടുതൽ അന്വേഷണത്തിനായി കേസ് പ്രത്യേക അന്വേഷണസംഘത്തിന് കെെമാറി. പരസ്യചിത്രത്തിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് വിളിച്ചുവരുത്തി പീ ഡിപ്പിച്ചെന്നാണ് ജൂനിയർ ആർട്ടിസ്റ്റ് വെളിപ്പെടുത്തിയത്.

കല്യാൺ സിൽക്സിന്റെ പരസ്യ ചിത്രത്തിൽ അഭിനയിപ്പിക്കാം എന്ന് അവസരം വാ​ഗ്ദാനം ചെയ്ത് ശ്രീകുമാർ മേനോൻ തന്നെ പീ ഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതി.കല്യാൺ സിൽക്സിന്റെ പരസ്യ ചിത്രത്തിൽ അഭിനയിപ്പിക്കാം എന്ന് പറഞ്ഞാണ് ശ്രീകുമാർ മേനോൻ എന്നെ വിളിക്കുന്നത്. ഇദ്ദേഹം പരസ്യ ചിത്രങ്ങൾ ചെയ്യുന്ന ആളെന്ന നിലയിൽ കൺട്രോളർ വഴിയാണ് വിളിച്ചത്. അതിന് ശേഷം പരിചയപ്പെടുകയും കാണുകയും ചെയ്തുവെന്നും നടി പറയുന്നു. തുടർന്നാണ് തന്നെ പീ ഡിപ്പിക്കുന്നത്.

പല സിനിമയിലേക്കും വിളിക്കുമ്പോഴും അഡ്ജസ്റ്റൺമെൻറ് ആണ് ചോദിക്കുന്നത് പല തവണ ഇങ്ങനെ നടന്നപ്പോൾ സിനിമ താൻ ഒഴിവാക്കി. ഓഡിഷന് പോയപ്പോഴും മോശമായ അനുഭവമാണ് ഉണ്ടാതെന്നും നടി പറഞ്ഞു. ഈ നടി തന്നെ ബാബുരാജിനെതിരെയും പരാതി ഉന്നയിച്ചിട്ടുണ്ട്. അവസരം തരാമെന്ന് പറഞ്ഞ് ആലുവയിലെ വീട്ടിൽ വരാൻ ആവശ്യപ്പെട്ടു.

തുടർന്ന് വിശ്രമ മുറിയിൽ കയറി വാതിൽ അടച്ച് ലൈം ​ഗികമായി പീ ഡിപ്പിക്കുകയുമായിരുന്നുവെന്നാണ് ആരോപണം. നിരവധി പെൺകുട്ടികൾ നടന്റെ കെണിയിൽ വീണുവെന്നും പുറത്ത് പറയാത്തത് ഭയം കാരണമാണ്. പൊലീസിൽ മൊഴി നൽകാൻ തയ്യാറാണെന്നും നടി പറഞ്ഞു. അതേസമയം, മലയാള സിനിമയിലെ മറ്റ് ചില താരങ്ങൾക്കെതിരെയും പരാതി വന്നി്ടടുണ്ട്.

രഞ്ജിത്ത്, സിദ്ദിഖ് എന്നിവർക്ക് പിന്നാലെ മണിയൻപിള്ള രാജു, ജയസൂര്യ, ഇടവേള ബാബു, മുകേഷ് എന്നിവർക്കെതിരെയും പരാതി ഉയർന്നിട്ടുണ്ട്. നടി മിനു മുനീർ ആണ് ഇവർക്കെതിരെ ആരോപണം ഉന്നയിച്ചത്. അഡ്വ. ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവർക്കെതിരെയും ഇവർ വെളിപ്പെടുത്തൽ നടത്തി.

Vijayasree Vijayasree :