സ്റ്റേജില്‍ അശ്ലീലം കാണിച്ചു; മഡോണയ്‌ക്കെതിരെ കേസ്

പോപ്പ് സംഗീതത്തിലെ ഇതിഹാസ താരമാണ് മഡോണ. ലോകമെമ്പാടും നിരവധി ആരാധകരുള്ള ഗായികയ്‌ക്കെതിരെ യുഎസില്‍ കേസ് രജിസ്റ്റാര്‍ ചെയ്തിരിക്കുകയാണ് പോലീസ്.

മഡോണയുടെ പരിപാടി നടക്കുന്ന സ്‌റ്റേജില്‍ മഡോണയ്‌ക്കൊപ്പമുണ്ടായിരുന്ന നര്‍ത്തകിമാര്‍ ന ഗ്‌നതയും ര തി ചേഷ്ടകളും കാട്ടിയെന്നാരോപിച്ചാണ്പരാതി. ജസ്റ്റിന്‍ ലിപെല്‍സ് എന്നയാളാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

മാര്‍ച്ച് ആദ്യവാരം ലൊസാഞ്ചലസില്‍ നടത്തിയ സംഗീത പരിപാടിയിലാണു സംഭവമെന്നു ജസ്റ്റിന്‍ പറയുന്നു. ഈ പരിപാടി കേള്‍ക്കാന്‍ ജസ്റ്റിനും സുഹൃത്തുക്കളും 4 ടിക്കറ്റുകള്‍ എടുത്തിരുന്നു.

പരിപാടി ഒന്നര മണിക്കൂര്‍ താമസിച്ചാണ് തുടങ്ങിയതെന്നും മഡോണയുടെ നിര്‍ദേശമനുസരിച്ച് വേദിയിലെ എസി ഓഫ് ചെയ്‌തെന്നും ജസ്റ്റിന്‍ ആരോപിക്കുന്നു. കടുത്ത ചൂട് മൂലം തനിക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായെന്നും പറഞ്ഞു.

ടിക്കറ്റ് തുകയും നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്. സംഗീതപരിപാടി താമസിച്ചു തുടങ്ങിയത് സാങ്കേതിക കാരണങ്ങള്‍ മൂലമാണെന്ന് മഡോണയുടെ പ്രതിനിധികള്‍ അറിയിച്ചു. 80 വേദികള്‍ പൂര്‍ത്തിയാക്കിയ പുതിയ സംഗീത ടൂറിന്റെ ഭാഗമായിരുന്നു ലൊസാഞ്ചലസിലെ പരിപാടി.

Vijayasree Vijayasree :