ലൊക്കേഷനിൽ ലൈം​ഗി കാതിക്രമം നടത്തി; നടൻ അലൻസിയറിനെതിരെ കേസ്

സെറ്റിൽവെച്ച് ലൈം ​ഗികാതിക്രമം നടത്തിയെന്ന യുവതിയുടെ പരാതിയിൽ നടൻ അലൻസിയറിനെതിരെ കേസ്. എറണാകുളം ചങ്ങമനാട് പോലീസാണ് കേസെടുത്തിരിക്കുന്നത്. നടനെതിരെ നേരത്തെയും ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയർന്ന് വന്നിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘമായിരിക്കും അന്വേഷണം നടത്തുക.

2017ൽ ബംഗളൂരുവിൽ വെച്ച് ആണ് സംഭവം. ആഭാസം എന്ന സിനിമയുടെ ലൊക്കേഷനിൽ അലൻസിയർ മോശമായി പെരുമാറിയെന്നായിരുന്നു. 2018-ൽ താര സംഘടനയായ അമ്മയെ വിവരമറിയിച്ചെന്നും എന്നാൽ പേരിനൊരു നടപടി സ്വീകരിക്കാൻ പോലും അമ്മ തയ്യാറായില്ല. തുടർന്ന് ലൈംഗിക അതിക്രമം നടത്തിയ വിവരം ഇടവേള ബാബുവിന്റെ ശ്രദ്ധയിൽപ്പെടുത്തി.

എന്നാൽ അലൻസിയർ ക്ഷമ പറഞ്ഞല്ലോ എന്നായിരുന്നു മറുപടിയെന്നും നടി വ്യക്തമാക്കിയിരുന്നു. അലൻസിയർക്ക് നഷ്ടമാകാനൊന്നുമില്ലെന്നും എന്നാൽ തനിക്ക് അവസരങ്ങൾ നഷ്ടമായെന്നും നടി ആരോപിച്ചു.

ആരോപണത്തിന് പിന്നാലെ നിയമനടപടി നേരിടാൻ തയ്യാറാണെന്നും തെറ്റുകാരനാണെങ്കിൽ കോടതി ശിക്ഷിക്കട്ടെയെന്നുമായിരുന്നു അലൻസിയറു‌‌ടെ പ്രതികരണം. മോശമായി പെരുമാറിയെന്ന് കണിച്ചുകൊണ്ട് യുവ മാധ്യമപ്രവർത്തക നൽകിയ പരാതിയിലും അലൻസിയറിനെതിരെ കേസെടുത്തിരുന്നു.

Vijayasree Vijayasree :