ഇവിടെ വരെ എത്തിയതിന് പിന്നില്‍…!, ഹിറ്റുകളുടെ തോഴന്‍ അന്‍വര്‍ സാദത്ത് പറയുന്നു

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായി മാറിയ ഗായകനാണ് അന്‍വര്‍ സാദത്ത്. ഗാനമേള വേദികളിലൂടെ സിനിമാ പിന്നണി ഗാന രംഗത്തേയ്ക്ക് ചുടുറപ്പിച്ച, മലയാളികളുടെ ഈ പ്രിയ ഗായകന്‍ ജൈത്രയാത്ര തുടരുകയാണ്. ഇതുവരെ പാടിയ ഗാനങ്ങളെല്ലാം തന്നെ ഹിറ്റ് ലിസ്റ്റില്‍ എത്തിയിട്ടുള്ള, അന്‍വറിന്റെ പുതിയ ഗാനങ്ങള്‍ക്കായി കാത്തിരിക്കുകയാണ് സംഗീത പ്രേമികള്‍.

ഇപ്പോഴിതാ പ്രശസ്ത ഗായിക സംഗീത റാമിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ തന്റെ പിന്നണി ഗാനരംഗത്തേയ്ക്കുള്ള വരവിനെ കുറിച്ചും സംഗീത ജീവിതത്തെ കുറിച്ചുമെല്ലാം തുറന്ന് സംസാരിക്കുകയാണ് അദ്ദേഹം. സുഹൃത്തുക്കളുടെ നിര്‍ബന്ധ പ്രകാരമാണ് താന്‍ ഈ നിലയിലെത്തിയതെന്നും അല്ലായിരുന്നുവെങ്കില്‍ ഒരു പ്രവാസ ജീവിതം നയിക്കുമായിരുന്നുവെന്നുമാണ് അന്‍വര്‍ പറയുന്നത്.

ഗാനമേള വേദികളിലെ രസകരമായ സംഭവങ്ങളും സംഗീത സംവിധായകര്‍ക്കൊപ്പമുള്ള അനുഭവവുമെല്ലാം അന്‍വര്‍ പങ്കുവെയ്ക്കുന്നുണ്ട്. അഭിമുഖത്തിന്റെ പൂര്‍ണ രൂപം കാണാം;

Vijayasree Vijayasree :