എനിക്ക് ഭക്ഷണം അയക്കുന്നതിനു പകരം നിങ്ങള്‍ നന്നായി കഴിക്കുക, ഇനിയും ഹോം ഡെലിവറി വഴി ഭക്ഷണം അയച്ചാല്‍ നടപടി സ്വീകരിക്കും, ആരാധകര്‍ക്ക് മുന്നറിയിപ്പുമായി ബിടിഎസ് താരം

നിരവധി ആരാധകരുള്ള ദക്ഷിണ കൊറിയന്‍ കൊപോപ് ബാന്‍ഡാണ് ബിടിഎസ്. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. എന്നാല്‍ ഹോം ഡെലിവറി വഴി ഭക്ഷണം നല്‍കി ആരാധന കാട്ടുന്നത് ജങ്കൂക്കിനോട് മാത്രമാണ്. ഇപ്പോഴിതാ തനിക്ക് വീട്ടിലേയ്ക്ക് ഭക്ഷണം കൊടുത്തുവിടരുതെന്ന് ആരോധകരോട് അപേക്ഷിച്ചയുമായി എത്തിയിരിക്കുകയാണ് ജങ്കൂക്ക്.

താന്‍ നന്നായി ഭക്ഷണം കഴിക്കുന്നുണ്ടെന്നും ഇനിയും വീട്ടിലേയ്ക്ക് ഒരു ഭക്ഷണ സാമഗ്രികളും അയച്ചു തരരുതെന്നുമാണ് താരം പറഞ്ഞത്. ദക്ഷിണ കൊറിയന്‍ വെബ് പ്ലാറ്റ്‌ഫോമായ വെവേഴ്‌സിലൂടെയായിരുന്നു ജങ്കൂക്കിന്റെ അഭ്യര്‍ത്ഥന. അഭ്യര്‍ത്ഥന നിഷേധിച്ചും ഭക്ഷണം അയക്കുന്നതു തുടര്‍ന്നാല്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും താരം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഡെലിവറിയുടെ രസീത് ഓര്‍ഡര്‍ നമ്പര്‍ പരിശോധിച്ചാല്‍ തനിക്ക് ഭക്ഷണം അയക്കുന്നവരെ തിരിച്ചറിയാനാകുമെന്നും അദ്ദേഹം പറഞ്ഞു. ‘ഭക്ഷണം അയച്ചു നല്‍കുന്ന നിങ്ങളുടെ സ്‌നേഹത്തിന് ഒരുപാട് നന്ദിയുണ്ട്. പക്ഷേ, നിങ്ങള്‍ അതയച്ചാലും എനിക്കത് കഴിക്കാന്‍ കഴിയില്ല. ഞാന്‍ നന്നായി ഭക്ഷണം കഴിക്കുന്നുണ്ട്. എനിക്ക് ഭക്ഷണം അയക്കുന്നതിനു പകരം നിങ്ങള്‍ നന്നായി കഴിക്കുക,’ എന്നും താരം പറഞ്ഞു.

താരത്തിന്റെ വീടിന്റെ വിവരങ്ങള്‍ എങ്ങനെ ലഭിക്കുന്നു എന്നതാണ് ദക്ഷിണ കൊറിയയ്ക്ക് പുറത്തുള്ള ആരാധകര്‍ ആശ്ചര്യപ്പെടുന്നത്. ബിടിഎസ് സംഘത്തിലെ ഏഴുപേരില്‍ ഏറ്റവും പ്രായം കുറഞ്ഞ ഗായകനാണ് ജങ്കൂക്ക്.ഏറ്റവും കൂടുതല്‍ ആരാധകരുള്ളതും ജങ്കൂക്കിനു തന്നെ. ആരാധകരെ കാണാന്‍ താരം ലൈവില്‍ എത്തി സംസാരിക്കാറുണ്ട്.

Vijayasree Vijayasree :