രൺബീർ – ആലിയ ചിത്രം ബ്രഹ്മാസ്ത്ര ഒ ടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു

ബ്രഹ്‍മാസ്ത്ര ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 9 നാണ് ബ്രഹ്‍മാസ്ത്ര തിയേറ്ററുകളിൽ എത്തിയത്. തിയറ്ററുകളില്‍ എത്തിയ ചിത്രം മികച്ച സാമ്പത്തിക വിജയമാണ് നേടിയത്. 25 ദിവസം കൊണ്ട് 425 കോടിയാണ് ചിത്രം നേടിയത്.

രണ്‍ബീര്‍ കപൂര്‍ നായകനായ ചിത്രം ഫാന്‍റസി ആക്ഷന്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ഫാന്‍റസി ആക്ഷന്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും അയന്‍ മുഖര്‍ജിയാണ്. അസ്ത്രാവേഴ്സ് എന്നാണ് ബ്രഹ്‍മാസ്ത്ര ആദ്യ ഭാഗമായി വരുന്ന ഫ്രാഞ്ചൈസിയുടെ പേര്.

ബോളിവുഡ് ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ബ്രഹ്‍മാസ്ത്ര. ഇന്ത്യന്‍ പുരാണങ്ങളുമായി ബന്ധപ്പെട്ട് സംവിധായകന്‍ അയന്‍ മുഖര്‍ജി രൂപപ്പെടുത്തിയ ഏറെ സവിശേഷതകളുള്ള ഒരു ഫ്രാഞ്ചൈസിയിലെ ആദ്യ ഭാഗമാണ് ബ്രഹ്‍മാസ്ത്ര. ഇത് വിജയിച്ചാല്‍ ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ സംഭവിച്ചിട്ടില്ലാത്ത ഒരു ഫ്രാഞ്ചൈസി കാണാനാവും എന്നത് സിനിമാപ്രേമികളെ സംബന്ധിച്ചും ആവേശം പകരുന്ന ഒന്നായിരുന്നു.

ചിത്രത്തിന്‍റെ സംവിധായകനായ അയാൻ മുഖർജി റിലീസിന് മുൻപ് പുറത്തിറങ്ങിയ പ്രോമോ വീഡിയോകളിൽ പറഞ്ഞിട്ടുള്ള ബ്രഹ്മാസ്ത്രയുടെ ചരിത്രമാണ് ചിത്രത്തിന്‍റെ തുടക്കം തന്നെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത്. ആലിയ ഭട്ടാണ് ഇഷ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

അയാൻ മുഖർജിയുടെ മുൻ ചിത്രങ്ങൾക്ക് സമാനമായി നായികയുടെ കഥാപാത്രത്തിനും പ്രണയത്തിനും ബ്രഹ്മാസ്ത്രയിലും വളരെയധികം പ്രാധാന്യം ഉണ്ട്. കേസരിയ എന്ന സൂപ്പർഹിറ്റ് പാട്ടും ചിത്രം കാണുന്ന പ്രേകഷകരെ ആകർഷിച്ച ഒരു പ്രധാന ഘടകമായി മാറി. ഹിന്ദി ഉൾപ്പടെ ആകെ 5 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. അമിതാഭ് ബച്ചൻ, നാഗാര്‍ജുന, ഷാരൂഖ് ഖാൻ, മൗനി റോയ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Noora T Noora T :