നടി ആക്രമിക്കപ്പെട്ട കേസ്; കാവ്യ മാധവൻ കോടതിയിലെത്തിയില്ല, കാരണം ചോദിച്ച് ആരാധകരും!

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. നിരവധി പേരെയാണ് ഇതിനോടകം കോടതി വിചാരണ ചെയ്തത്. സിനിമ മേഖലയിലെ പല പ്രമുഖരെയും വിചാരണയ്ക്കായി കോടതി വിളിച്ചിരുന്നു. എന്നാൽ ഇതിൽ പലരും ആദ്യം നൽകിയ മൊഴിയിൽ നിന്നും വ്യത്യസ്തമായാണ് രണ്ടാമത് വിചാരണയ്ക്ക് വിളിച്ചപ്പോൾ മൊഴി നൽകിയത്. തങ്ങളുടെ മൊഴി മാറ്റിപ്പറഞ്ഞതിന്റെ പേരിൽ പല താരങ്ങളും വിമർശനങ്ങൾക്ക് ഇരയായിരുന്നു.

ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവനെ ചോദ്യം ചെയ്യാനിരിക്കുകയായിരുന്നു. എന്നാൽ ഇന്ന് നടിയ്ക്ക് കോടതിയിലേക്കെത്തേണ്ടി വന്നില്ല. കഴിഞ്ഞ ഇരുപത്തിയൊന്നിന് നടി ആക്രമിക്കപ്പെട്ട കേസിൽ നടി കാവ്യ മാധവനെ ഇരുപത്തിയെട്ടിന് കോടതി വീണ്ടും വിസ്തരിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഈ റിപ്പോർട്ട് പുറത്ത് വന്നതോടെ നടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും സജീവമാകുകയാണെന്നായിരുന്നു സിനിമാപ്രേമികൾ കരുതിയിരുന്നത്. എന്നാലിപ്പോഴിതാ ഈ കേസിലെ ഇന്ന് നടക്കേണ്ടിയിരുന്ന വിസ്താരം നടന്നില്ല. ഇതിനു പിന്നിലെ കാരണങ്ങൾ തേടുകയാണ് സിനിമാ പ്രേമികളിപ്പോൾ.

കേസിൽ പുതിയ പ്രൊസിക്യൂട്ടറെത്തിയതോടെ ദിലീപ് കേസ് ചൂടു പിടിച്ചിരുന്നു. ഒരുവേള വിചാരണ മുടങ്ങിയ കേസിലെ സാക്ഷി വിസ്താരം കഴിഞ്ഞയാഴ്ച പുനഃരാരംഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് കാവ്യ മാധവനെ ചോദ്യം ചെയ്യാനൊരുങ്ങുകയാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നത്. കേസിൽ പ്രതിയായ നടൻ ദിലീപിൻ്റെ ഭാര്യയായ കാവ്യ മാധവനെ കോടതി വിസ്തരിക്കാൻ മുൻപ് തീയ്യതി നിശ്ചയിച്ചിരുന്നത് ഇന്നായിരുന്നു (2021 ജനുവരി ഇരുപത്തിയെട്ട് വ്യാഴാഴ്ച). അടുത്ത മാസം രണ്ടിന് സംവിധായകൻ നാദിർഷയെയും കോടതി വിസ്തരിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇപ്പോഴിതാ ഈ വിസ്താരമെല്ലാം മാറ്റിവെച്ചിരിക്കുകയാണ്. കഴിഞ്ഞാഴ്ച കാവ്യയുടെ സഹോദരനെയും ഭാര്യയെയും കോടതി വിസ്തരിച്ചിരുന്നു

കാവ്യയെയും അമ്മ ശ്യാമളയെയും സഹോദരൻ മിഥുനെയും ഭാര്യയെയും നേരത്തേ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ച് ഒന്നും തനിക്ക് അറിയില്ല എന്നാണ് അന്ന് കാവ്യ നൽകിയ മൊഴി. കാവ്യ മാധവന്‍ കേസിലെ പ്രധാന സാക്ഷികളിൽ ഒരാളാണ്. ഇക്കാര്യത്തിലുള്ള കൂടുതല്‍ വിവരങ്ങളാണ് ഇനി പ്രൊസിക്യൂഷൻ കാവ്യയോട് ചോദിക്കുക. ഇതിനു പിന്നാലെ സംവിധായകന്‍ നാദിര്‍ഷയെ കോടതി വിസ്തരിക്കുമെന്നാണ് നിലവിലെ വിവരം. അതിനിടെ കേസിലെ പ്രതിയായ ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിച്ചതായി പ്രോസിക്യൂഷന്‍ കോടതിയെ ഇതിനോടകം അറിയിച്ചിട്ടുണ്ട്. കേസിലെ പത്താം പ്രതിയായ വിപിന്‍ലാലിനെ നടനും എംഎല്‍എയുമായ ഗണേഷ് കുമാറിന്റെ സെക്രട്ടറി പ്രദീപ് സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന പരാതിയില്‍ അറസ്റ്റിലാവുകയും ജാമ്യത്തിൽ ഇറങ്ങുകയും ചെയ്തിരുന്നു.

about actress rape case

Revathy Revathy :