അവളെ ഓർക്കാത്ത ഒരു നിമിഷം പോലും എന്റെ ജീവിതത്തിൽ ഇല്ല – കണ്ണ് തുടച്ച് ബോണി കപൂർ

ശ്രീദേവി മരണമടഞ്ഞിട്ട് ഒരു വര്ഷം പിന്നിടുന്നു. സമയം മുന്നോട്ട് പോയിട്ടും ശ്രീദേവിയുടെ മരണത്തിൽ നിന്നും മുക്തരായിട്ടില്ല കപൂർ കുടുംബം. ശ്രീദേവിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് പലപ്പോളും ദുഃഖത്തോടെയാണ് ഇവർ മറുപടി നൽകാറുള്ളത്.

അടുത്തിടെ കോമള്‍ നാഹ്ത എന്ന ഫിലിം ജേര്‍ണലിസ്റ്റ് നടത്തുന്ന ടെലിവിഷന്‍ പരിപാടിയിലും അത് തന്നെയാണ് സംഭവിച്ചത്. ‘എന്റെ ഭാര്യയെ ഓര്‍ക്കാത്ത ഒരു നിമിഷം പോലും എന്റെ ജീവിതത്തില്‍ ഇല്ല,’ എന്നാണ് അതില്‍ പങ്കെടുത്ത ബോണി കപൂര്‍ പറഞ്ഞത്. ശ്രീദേവിയുടെ പരാമര്‍ശം വരുമ്പോള്‍ ബോണി കപൂര്‍ കണ്ണീര്‍ തുടയ്ക്കുന്നതും കാണാം.

2018 ഫെബ്രുവരി 20നാണ് യു എ ഇയിലെ ഒരു നക്ഷത്ര ഹോട്ടലിന്റെ കുളിമുറിയില്‍ ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.  മരുമകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ദുബായില്‍ എത്തിയ അവര്‍, വിവാഹത്തിന് ശേഷം അവിടെ തങ്ങുകയായിരുന്നു. ബാത്ത്ടബ്ബില്‍ മുങ്ങിയതാണ് മരണകാരണം എന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.  പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം മുംബൈയില്‍ എത്തിച്ച മൃതശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.  ലക്ഷക്കണക്കിന് ആളുകളാണ് പ്രിയ താരത്തിനു വിട നല്‍കാന്‍ മുംബൈയിലെ അവരുടെ വസതിയ്ക്കടുത്ത് തടിച്ചു കൂടിയത്.

boney kapoor about sridevi

Sruthi S :