പാകിസ്ഥാന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ

പഹൽഹാം ആക്രമണത്തിന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ. നടന്മാരായ അനുപം ഖേർ, റിതേഷ് ദേശ്മുഖ്, നിമ്രത് കൗർ, പരേഷ് റാവൽ സംവിധായകരായ വിവേക് അഗ്നിഹോത്രി, മധുർ ഭണ്ഡാർക്കർ തുടങ്ങിയവർ പ്രതികരണവുമായി രം​ഗത്തെത്തിയിരുന്നു.

ഇന്ത്യൻ പതാകയുടെ ഇമോജിക്കൊപ്പം ഭാരത് മാതാ കി ജയ് എന്നായിരുന്നു അനുപം ഖേർ എക്‌സിൽ കുറിച്ചത്. ഓപ്പറേഷൻ സിന്ദൂർ എന്ന ഹാഷ്ടാഗും അനുപം ഖേർ പങ്കുവെച്ചിട്ടുണ്ട്.

‘ജയ് ഹിന്ദ് കി സേന, ഭാരത് മാതാ കി ജയ്’, എന്നായിരുന്നു റിതേഷ് ദേശ്മുഖ് കുറിച്ചത്.

‘സൈന്യത്തിനൊപ്പം. ഒരുരാജ്യം, ഒരുദൗത്യം’, എന്ന് നിമ്രത് കൗർ പ്രതികരിച്ചു.

കശ്മീർ ഫയൽസ്‌ സംവിധായകൻ വിവേക് അഗ്നിഹോത്രി, എക്‌സിൽ ജയ്ഹിന്ദ് എന്ന് കുറിച്ചു.

‘നമ്മുടെ പ്രാർഥനകൾ സേനകൾക്കൊപ്പമാണ്. ഒരുരാഷ്ട്രം, നമ്മൾ ഒരുമിച്ച് നിൽക്കും. ജയ് ഹിന്ദ്, വന്ദേമാതരം’, എന്ന് മധുർ ഭണ്ഡാർക്കർ കുറിച്ചു.

പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി ഇന്ന് പുലർച്ചെയാണ് ഇന്ത്യ പാകിസ്താനിലേയും പാക് അധീന കശ്മീരിലേയും ഭീ കരകേന്ദ്രങ്ങൾ ആക്രമിച്ചത്. പഹൽഗാം ഭീ കരാക്രമണം നടന്ന് പതിനഞ്ചാം ദിവസമാണ് ഇന്ത്യ തിരിച്ചടിക്കുന്നത്. ഒമ്പത് പാക് ഭീകരകേന്ദ്രങ്ങൾ ആക്രമിച്ചതായാണ് കരസേന നൽകുന്ന വിവരം.

മിസൈൽ ആക്രമണമാണ് ഇന്ത്യ നടത്തിയത്. കോട്‌ലി, ബഹ്‌വൽപൂർ, മുസാഫറാബാദ്, മുറിഡ്‌കെ എന്നിവിടങ്ങളിലാണ് ആക്രമണം. പാകിസ്താനിലെ നാല് ഭീകര കേന്ദ്രങ്ങളും പാക്ക് അധീന കാശ്മീരിലെ 5 ഭീകര കേന്ദ്രങ്ങളുമാണ് ഇന്ത്യ ലക്ഷ്യം വച്ചത്. ഭീകരർക്ക് പരിശീലനം നൽകുന്ന ഇടങ്ങളാണ് പ്രധാനമായി ആക്രമണം നടത്തിയതെന്നുമാണ് പുറത്ത് വരുന്ന വിവരം. ഭീകരസംഘടനകളുടെ കൺട്രോൾ റൂമുകൾ തകർത്തുവെന്ന് വിവരം.

Vijayasree Vijayasree :