ബോളിവുഡ് സംവിധായകന്‍ പ്രദീപ് സര്‍ക്കാര്‍ അന്തരിച്ചു

ബോളിവുഡ് സംവിധായകന്‍ പ്രദീപ് സര്‍ക്കാര്‍ അന്തരിച്ചു. പുലര്‍ച്ചെ 3.30ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 68 വയസ് ആയിരുന്നു. മരണകാരണം പുറത്തുവിട്ടിട്ടില്ല.പ്രദീപ് സര്‍ക്കാറിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ ഹന്‍സല്‍ മേഹ്ത ആണ് ട്വിറ്ററിലൂടെ വിയോഗ വാര്‍ത്ത പങ്കുവച്ചത്. 2003ല്‍ പുറത്തിറങ്ങിയ ‘മുന്നാ ഭായ് എംബിബിഎസ്’ എന്ന ചിത്രത്തില്‍ എഡിറ്ററായാണ് പ്രദീപ് സര്‍ക്കാര്‍ സിനിമയിലെത്തിയത്.

2005ല്‍ ‘പരിണീത’ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തി. ഏറെ നിരൂപക പ്രശംസ നേടിയ പരിണീതയില്‍ വിദ്യാ ബാലന്‍, സെയ്ഫ് അലിഖാന്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ലഗാ ചുന്‍രി മേന്‍ ദാഗ്’, ‘മര്‍ദാനി’, ‘ഹെലികോപ്റ്റര്‍ ഈല’ എന്നിവയാണ് മറ്റു ചിത്രങ്ങള്‍. അജയ് ദേവ്ഗണ്‍, മനോജ് ബാജ്പേയി, അശോക് പണ്ഡിറ്റ് തുടങ്ങി സിനിമാപ്രവര്‍ത്തകര്‍ അദ്ദേഹത്തിന് ആദരാഞ്ജലി നേര്‍ന്നു.

AJILI ANNAJOHN :