ആമീർ ഖാൻറെ താരേ സമീൻ പർ എന്ന സിനിമയിൽ പ്രധാന വേഷം കൈകാര്യം ചെയ്ത നടനാണ് വിപിൻ ശർമ. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ നടൻ പറഞ്ഞ കാര്യങ്ങളാണ് വൈറലായി മാറുന്നത്. ഒരു ഘട്ടത്തിൽ എൻറെ കൈവശം പത്ത് രൂപ പോലും ഇല്ലായിരുന്നു.
ട്രെയിൻ യാത്രക്കിടയിൽ എമർജൻസി ചെയിൻ വലിച്ച് ട്രെയിൻ നിർത്തേണ്ടിവന്നു. 10 രൂപ പോലും ഇല്ലെങ്കിൽ യാത്ര ചെയ്യാൻ സാധിക്കില്ലെന്ന് പറഞ്ഞ് ജീവനക്കാർ എന്നെ ഇറക്കിവിടുകയായിരുന്നു. ഞാൻ ഒരു ഐറിഷ് റെസ്റ്റോറൻ്റിൽ ജോലി ചെയ്യുകയായിരുന്നു, അവിടെ എനിക്ക് പച്ചമാംസം മുറിച്ച് വൃത്തിയാക്കേണ്ടി വന്നു, ഞാൻ ഒരു സസ്യാഹാരിയാണ്.
എനിക്ക് മറ്റ് വഴികളൊന്നുമില്ലായിരുന്നു, കൈവശം പണവുമില്ലായിരുന്നു. പിന്നീട് ടൊറന്റോയിലെ പ്രധാന ചാനലിൽ എഡിറ്റിംഗ് ജോലി ലഭിച്ചതോടെ ജീവിതം ആകെ മാറിമറിഞ്ഞു. കാനഡയിലെ വർക്ക്ഷോപ്പിൽ പങ്കെടുത്ത ശേഷമാണ് അഭിനയമാണ് എൻറെ വഴിയെന്ന് മനസ്സിലാക്കിയത്. ഇതോടെ കാനഡയിൽ ഉള്ളതെല്ലാം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് തിരിച്ചുവരാനുള്ള തീരുമാനമെടുത്തു.
ഇന്ത്യയിലെത്തിയ ശേഷം ഗാങ്‌സ് ഓഫ് വാസിപൂർ, പാതാൽ ലോക്, മങ്കി മാൻ, ഹോട്ടൽമുംബൈ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. സാഖിബ് സലീം, രാജേഷ് തൈലാങ്, രാഹുൽ ഭട്ട് എന്നിവർക്കൊപ്പം ക്രൈം ബീറ്റ് എന്ന ടിവി പരമ്പരയിലാണ് അവസാനമായി അഭിനയിച്ചതെന്നും അദ്ദേഹം പറയുന്നു.