വീട്ടിലേക്ക് ക്ഷണിച്ച് ബ ലാത്സംഗം ചെയ്യാൻ ശ്രമിച്ചു; നടൻ ശരദ് കപൂറിനെതിരെ യുവതി രം​ഗത്ത്

ബോളിവുഡ് നടൻ ശരദ് കപൂറിനെതിരെ ലൈം ഗിക പരാതിയുമായി രം​ഗത്തെത്തി 32കാരിയായ യുവതി. ജോലിയെക്കുറിച്ച് സംസാരിക്കാനെന്ന വ്യാജേന നടൻ വീട്ടിലേക്ക് ക്ഷണിക്കുകയും ബ ലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്നുമാണ് യുവതി പറയുന്നത്. ഫേസ്‌ബുക്കിലൂടെയാണ് ശരദ് കപൂറുമായി ആദ്യം പരിചയപ്പെട്ടത്.

പിന്നീട് ഒരു ഷൂട്ടിങ് പ്രോജക്റ്റ് ചർച്ച ചെയ്യാൻ ഖാറിലെ ഓഫിസിലെത്താൻ ആവശ്യപ്പെട്ടു. എന്നാൽ ഓഫിസായി നൽകിയത് വീടിന്റെ അഡ്രസായിരുന്നുവെന്നും യുവതി പറയുന്നു. എന്നാൽ ആരോപണങ്ങളെ തള്ളി ശരദ് കപൂർ രം​ഗത്തെത്തി. തനിക്കെതിരെ എപ്പോഴാണ് കേസ് ഫയൽ ചെയ്തതെന്ന് എനിക്കറിയില്ല.

താൻ ന്യൂയോർക്കിൽ നിന്ന് തിരിച്ചെത്തിയതേയുള്ളു. പക്ഷേ ഇപ്പോൾ ഞാൻ കൊൽക്കത്തയിലാണ്. ഇത്തരത്തിലൊരു സംഭവം നടന്നിട്ടില്ലാ എന്നും അദ്ദേഹം ദേശീയ മാധ്യമത്തോട് സംസാരിക്കവെ പറഞ്ഞു. തമന്ന, ദസ്തക്, ത്രിശക്തി, ജോഷ്, ഇസ്‌കി ടോപ്പി ഉസ്‌കെ സാർ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് ശരദ് കപൂർ.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ് സൻഹിതയിലെ സെക്ഷൻ 74, 75, 79 വകുപ്പുകൾ പ്രകാരം ശരദ് കപൂറിനെതിരെ ഖാർ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Vijayasree Vijayasree :