“കൊളളാം എന്നെ നിശബ്ദനാക്കാനുളള ശ്രമത്തില്‍ വളരെയധികം സമയമെടുത്തു. അത് സാരമില്ല. എന്നെ നിശബ്ദനാക്കാനുളള ശ്രമത്തില്‍ നിങ്ങള്‍ സ്വയം ഒരു സ്ത്രീയായിരുന്നിട്ടും മറ്റ് നിരവധി സ്ത്രീകളെ വലിച്ചിഴച്ചു!

ബോളിവുഡ് നടി പായല്‍ ഘോഷിന്റെ പീഡന ആരോപണത്തില്‍ മറുപടിയുമായി സംവിധായകന്‍ അനുരാഗ് കശ്യപ്. പായലിന്റെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് അനുരാഗ് കശ്യപ് ട്വിറ്ററില്‍ കുറിച്ചു. തന്നെ നിശബ്ദനാക്കാനാണ് നടി ശ്രമിക്കുന്നതെന്നും സംവിധായകന്‍ പറയുന്നു. കഴിഞ്ഞ ദിവസമായിരുന്നു അനുരാഗ് കശ്യപിനെതിരെ പായല്‍ഘോഷ് ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നത്. എബിഎന്‍ തെലുഗു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകനെ കുറിച്ച് നടി സംസാരിച്ചത്. അനുരാഗിനെ ആദ്യം കണ്ടതിന് പിന്നാലെ അദ്ദേഹം താമസസ്ഥലത്തേക്ക് വിളിപ്പിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നും നടി പറഞ്ഞിരുന്നു.

അനുരാഗ് പ്രതികരിച്ചു, “കൊളളാം എന്നെ നിശബ്ദനാക്കാനുളള ശ്രമത്തില്‍ വളരെയധികം സമയമെടുത്തു. അത് സാരമില്ല. എന്നെ നിശബ്ദനാക്കാനുളള ശ്രമത്തില്‍ നിങ്ങള്‍ സ്വയം ഒരു സ്ത്രീയായിരുന്നിട്ടും മറ്റ് നിരവധി സ്ത്രീകളെ വലിച്ചിഴച്ചു. എല്ലാത്തിനും ഒരു പരിധിയുണ്ട് മാഡം. ആരോപണങ്ങള്‍ എന്തുതന്നെയായാലും അവയെല്ലാം അടിസ്ഥാന രഹിതമാണെന്ന് പറയാന്‍ ആഗ്രഹിക്കുന്നു.

അനുരാഗ് കശ്യപ് പറയുന്നു. എന്നെ കുറ്റപ്പെടുത്തുന്ന പ്രക്രിയയില്‍ നിങ്ങള്‍ എന്റെ കലാകാരന്‍മാരെയും ബച്ചന്‍ കുടുംബത്തെയും വലിച്ചിടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

BOLLYWOOD

Vyshnavi Raj Raj :