കരയുന്നതിൽ ലജ്ജയില്ല, ചിരിക്കാറുണ്ട്; ബോളിവുഡിലുളളവരെ ബ്രെയിൻവാഷ് ചെയ്യുന്നു’ ; സിനിമ ലോകത്തെ വിറപ്പിച്ച് ബോബി ഡിയോൾ

അനിമൽ എന്ന ചിത്രം വലിയ രീതിയിൽ ചർച്ചയായിരുന്നു. സിനിമയിലെ ഓരോ കഥാപാത്രങ്ങളും മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. മാത്രമല്ല സന്ദീപ് റെഡ്ഡി വംഗയുടെ മികച്ച ചിത്രവുമായിരുന്നു അനിമൽ. ചിത്രത്തിലൂടെ വമ്പൻ തിരിച്ചുവരവ് നടത്തിയ നടനാണ് ബോബി ഡിയോൾ. അബ്രാർ ഹക്ക് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ താരം അവതരിപ്പിച്ചത്. ഇപ്പോഴിതാ ആ കഥാപാത്രത്തെ കുറിച്ച് പറയുന്ന താരത്തിന്റെ വാക്കുകളാണ് ചർച്ചയാകുന്നത്.

അതേസമയം ബോളിവുഡ് സിനിമാലോകത്തിലെ മോശം വശങ്ങളെക്കുറിച്ചാണ് ബോബി ഡിയോൾ പറയുന്നത്. താരത്തിന്റെ തുറന്നു പറച്ചിൽ ബോളിവുഡ് ലോകത്തെ കുലുക്കിയിരിക്കുകയാണ്. സിനിമയിൽ നിലനിന്നുപോകാൻ എളുപ്പവും സുരക്ഷിതവുമായ വഴികളാണ് മിക്കവരും തിരഞ്ഞെടുക്കുക. അപ്പോൾ വെല്ലുവിളികൾ ഏ​റ്റെടുക്കേണ്ട ആവശ്യകത ഉണ്ടാകില്ലെന്നും കംഫർട്ട് സോണിന് പുറത്തുളള വിഷയങ്ങളിൽ ഇടപെടാൻ പല അഭിനേതാക്കളും ആഗ്രഹിക്കുന്നില്ലെന്നും നടൻ പറഞ്ഞു.

അതിനു കാരണവും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. എല്ലാവരും അഭിനേതാളെ ബ്രെയിൻ വാഷ് ചെയ്യുകയാണെന്നാണ് ബോബി ഡിയോൾ പറയുന്നത്. അഭിനേതാക്കൾക്ക് സംഭവിക്കുന്ന ഈ അവസ്ഥയിൽ സങ്കടമുണ്ട്. ഭാഗ്യവശാൽ ഈ പ്രതിസന്ധി താൻ മനസിലാക്കി പുറത്തുവന്നെന്നും അതുകൊണ്ട് തനിക്ക് മാറാൻ കഴിഞ്ഞെന്നും നടൻ വെളിപ്പെടുത്തി. എന്നാൽ ചില അഭിനേതാക്കളും ഇതിൽ നിന്നും പുറത്തുവരാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ അവർക്ക് പൂർണമായും പുറത്തുവരാൻ സാധിച്ചിട്ടില്ല.

മാത്രമല്ല ഒടിടി പ്ലാ​റ്റ്‌ഫോമുകളെ കുറിച്ചും കുടുംബത്തിലെ അംഗങ്ങളെ കുറിച്ചും നടൻ വാചാലനായി. ഒടിടി പ്ലാ​റ്റ്‌ഫോമുകൾ അഭിനേതാക്കൾക്ക് വ്യത്യസ്ത തരത്തിലുളള അവസരം നൽകുന്നു. അതുകൊണ്ട് തന്നെ അവർക്ക് പലതരത്തിലുളള കഥാപാത്രങ്ങളെയും അവതരിപ്പിക്കാൻ കഴിയുന്നുണ്ടെന്നും ബോബി പറയുന്നു.. തന്റെ കുടുംബത്തിലെ അംഗങ്ങളെല്ലാം വികാരഭരിതരാണ്. ഡിയോൾ കുടുംബത്തിലെ സ്ത്രീകളും പുരുഷൻമാരും സങ്കടം വന്നാൽ കരയാറുണ്ട്. ചിരി വന്നാൽ ചിരിക്കാറുണ്ട്. അതിൽ ലജ്ജയൊന്നുമില്ലെന്നും അതിനാൽത്തന്നെ എല്ലാവരും സന്തോഷത്തോടോയാണ് ജീവിക്കുന്നതെന്നും ബോബി ഡിയോൾ പറഞ്ഞു.

Vismaya Venkitesh :