ബ്ലൂ വെയിലിന് ശേഷം കുട്ടികളെ ആത്മഹത്യയിലേക്ക് വരെ നയിക്കുന്ന മറ്റൊരു ഗെയിം !! മാതാപിതാക്കൾ സൂക്ഷിക്കുക….

ബ്ലൂ വെയിലിന് ശേഷം കുട്ടികളെ ആത്മഹത്യയിലേക്ക് വരെ നയിക്കുന്ന മറ്റൊരു ഗെയിം !! മാതാപിതാക്കൾ സൂക്ഷിക്കുക….

വില്ലൻ ഗെയിം ബ്ലൂ വെയിലിന് ശേഷം കുട്ടികളുടെ ജീവന് ഭീഷണിയാകുന്ന മറ്റൊരു ഗെയിം കൂടി രംഗപ്രവേശം ചെയ്‌തിരിക്കുന്നു. ബ്ലൂ വെയിൽ കളിച്ച് മരണപ്പെട്ടവരുടെ വാർത്ത നാം ഒരുപാട് കേട്ടതാണ്. പോരണമായല്ലെങ്കിൽ പോലും ബ്ലൂ വെയിലിനെ വരുതിയിലാക്കാൻ ഇപ്പോൾ കഴിഞ്ഞിട്ടുണ്ട്. പലരും തേടി മനസ്സിലാക്കി അത് കളിക്കുന്നതിൽ നിന്ന് പിന്മാറുകയും ചെയ്‌തു. ഇപ്പോഴിതാ പുതിയ വെല്ലുവിളിയായി മറ്റൊരു ഗെയിം കൂടി രംഗപ്രവേശം ചെയ്‌തിരിക്കുന്നു.

‘മോമോ’ എന്നാണ് ഗെയിമിന്റെ പേര്. വാട്ട്സാപ്പിലൂടെയാണ് ഗെയിം പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ബ്ലൂ വെയിൽ പോലെ തന്നെ കളിക്കുന്നവരെ ആദ്യം നിരാശയിലേക്കും പിന്നീട ആത്മഹത്യയിലേക്കും വരെ നയിക്കുന്ന രീതിയാണ് മോമോയുടേതും എന്നാണ് അറിയാൻ കഴിയുന്നത്.

മോമോ എന്ന കളിയിലെ കഥാപാത്രം പ്രേതത്തിന്റെ തനിപ്പകർപ്പാണ്. എനിക്ക് നിങ്ങളെക്കുറിച്ച് എല്ലാം അറിയാം എന്നാണ് കളിയുടെ ആരംഭത്തിൽ തന്നെ മോമോ പറയുന്നത്. അന്താരാഷ്ട്ര തലത്തിൽ നിന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തില്‍ നിരവധി കുട്ടികള്‍ ഈ കളിയുടെ അടിമകളായിട്ടുണ്ടെന്നാണ് കണക്ക്. കുട്ടികള്‍ ഈ കളിയുടെ ആധിക്യം മൂലം ദേഹത്ത് സ്വയം മുറിവുണ്ടാക്കുന്നതായും കണ്ടുവരുന്നുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ പലരും ഈ ഗെയിം കളിക്കുന്നതിന്റെ വീഡിയോകൾ പങ്കുവെക്കുന്നത് ഏറെ ആശങ്കയ്ക്കാണ് വഴിവെക്കുന്നത്. ജപ്പാനിൽ നിന്നാണ് കളിയുടെ ഉത്ഭവം എന്ന് കരുതുന്നു.

Blue whale like game momo threats

Abhishek G S :