ബന്ദിപുരിൽ മലയാള സിനിമയുടെ ചിത്രീകരണത്തിന് അനുമതി നൽകി; കർണാടക സർക്കാരിനെതിരെ ബിജെപി

ബന്ദിപുരിൽ മലയാള സിനിമയുടെ ചിത്രീകരണം അനുവദിച്ച കർണാടക സർക്കാരിനെതിരെ പ്രതിപക്ഷനേതാവ് ആർ. അശോക്. ബന്ദിപുർ കടുവാസങ്കേതത്തിനു കീഴിലുള്ള ഹിമവദ് ഗോപാലസ്വാമി കുന്നുകളിലാണ് ചിത്രീകരണം അനുവദിച്ചിരുന്നത്.

ഏറെ നിയന്ത്രണങ്ങളുള്ള ബന്ദിപുർ വന്യജീവി സങ്കേതത്തിന് കീഴിലുള്ള ഹിമവദ് ഗോപാലസ്വാമി കുന്നുകളിൽ ചൊവ്വാഴ്ച നടന്ന സിനിമാ ചിത്രീകരണത്തിനെതിരെ പരിസ്ഥിതി പ്രവർത്തകർ വ്യാപക പ്രതിഷേധം ഉയർത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് പ്രതിപക്ഷനേതാവും വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. സർക്കാർ തലത്തിൽ ആരാണ് അത്തരമൊരു അനുമതി നൽകിയത്. ഇതിനുപിന്നിൽ ആരാണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ആർ. അശോക് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

പരിസ്ഥിതിലോലപ്രദേശത്ത് സിനിമ ചിത്രീകരിക്കാൻ തദ്ദേശീയ ഉദ്യോഗസ്ഥർ അനുമതി നൽകിയിട്ടില്ലെന്നും സിനിമയുടെ പിന്നണിപ്രവർത്തകർ സർക്കാർതലത്തിൽ അനുമതി നേടിയിട്ടുണ്ടെന്നുമാണ് ഫോറസ്റ്റ് അസി. കൺസർവേറ്റർ വ്യക്തമാക്കിയത്.

Vijayasree Vijayasree :