ഇടുക്കി ജില്ലക്ക് തന്നെ അപമാനമാണെന്ന് സ്വന്തം നാട്ടുകാർ പറഞ്ഞു, അത് കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി; ബിനു അടിമാലി പറയുന്നു

മലയാളികളെ കുടുകുടെ ചിരിപ്പിക്കുന്ന കലാകാരനാണ് ബിനു അടിമാലി. നിരവധി സ്റ്റേജ് ഷോകളും ടിവി ഷോകളും ചെയ്തിട്ടുണ്ട് എങ്കിലും ബിനു അടിമാലി എന്ന നടന്‍ പ്രേക്ഷകര്‍ക്ക് ഇടയില്‍ ശ്രദ്ധിയ്ക്കപ്പെട്ടത് സ്റ്റാര്‍ മാജിക്കിന് ശേഷമാണ്, സ്റ്റാര്‍ മാജിക്കിലൂടെ ബിനു അടിമാലിയ്ക്ക് ഒരു പ്രത്യേക കൂട്ടം ആരാധകര്‍ തന്നെ ഉണ്ടായി. ഇടുക്കിയുടെ തനത് സംസാരശൈലിയും കൗണ്ടറുകളുമാണ് ബിനുവിനെ വ്യത്യസ്തനാക്കുന്നത്.

ഇടക്കാലത്ത് ചില വിവാദങ്ങളിലും നടൻ പെട്ടിരുന്നു. അതിലൊന്നായിരുന്നു ഉദ്‌ഘാടനത്തിന് ചെന്ന് നടൻ മോശമായി പെരുമാറി എന്നത്. മിമിക്രി അവതരിപ്പിച്ച് നടന്ന കാലഘട്ടത്തെ കുറിച്ചും ജീവിതത്തിൽ ഉണ്ടായ ചില ദുരനുഭവങ്ങളും എല്ലാം തുറന്നു പറയുകയാണ് ബിനു അടിമാലി. ഒരു സ്വകാര്യ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇതെല്ലാം പങ്കുവെച്ചിരിക്കുന്നത്.

ബിനു അടിമാലി ഫോണ്‍ നമ്പര്‍ ചോദിച്ചാല്‍ തരില്ല, ഭയങ്കര ജാഡയാണ് എന്നൊക്കെ പറയും. പക്ഷെ സത്യം പറഞ്ഞാല്‍ ഗതികേട് കൊണ്ടാണ് എന്ന് ബിനു പറയുന്നു. ‘ഫോൺ നമ്പർ ചിലപ്പോഴൊക്കെ തെറ്റിച്ച് കൊടുത്തിട്ടുണ്ട്. തുടക്കത്തിൽ ആരെങ്കിലും ഫോൺ നമ്പർ ചോദിക്കുന്നതും ഒപ്പം നിന്ന് സെൽഫി എടുക്കുന്നതും വലിയ കാര്യമായിരുന്നു. പിന്നെ പിന്നെ ആയപ്പോൾ ആളുകൾ നമ്പർ വാങ്ങി വെച്ചിട്ട് കുടിച്ചിട്ട് ഫോൺ വിളിക്കുന്ന തരത്തിലേക്ക് മാറി.കുഴപ്പമില്ലാത്ത ആളാണെന്ന് മനസിലായാൽ നമ്പർ കൊടുക്കാറുണ്ട്.’

ഒരിക്കല്‍ ഉദ്ഘാടകനായി പോയപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന ഒരു അനുഭവത്തെ കുറിച്ചും പറയുന്നുണ്ട്. ചെറിയൊരു സംരംഭം തുടങ്ങാന്‍ പോകുവുകയാണെന്ന് പറഞ്ഞ് തന്നെ മൂന്നുപേര്‍ വിളിച്ചെന്നും വളരെ കുറഞ്ഞ തുകയില്‍ ഉദ്ഘാടകനായി താന്‍ പോയെന്നും എന്നാല്‍ അവിടെ എത്തിയപ്പോഴാണ് തന്നെ പറ്റിക്കുകയായിരുന്നുവെന്ന് മനസിലായതെന്നും ബിനു പറഞ്ഞു. വലിയൊരു ഷോപ്പിങ് കോംപ്ലെക്‌സിലെ മൂന്ന് കടകള്‍ തന്നെ കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ഷോപ്പിന്റെ ഉദ്ഘാടനമാണ് ഒറ്റ പെയ്‌മെന്റില്‍ അവര്‍ ഒതുക്കിയത്. ഇതാണോ ചേട്ടാ ഉദ്ഘാടനം ചെയ്യേണ്ടതെന്ന് ഞാന്‍ അവരോട് ചോദിച്ചു. അത് അവര്‍ക്ക് ഇഷ്ടപ്പെട്ടില്ല. എന്നിട്ട് ബിനു അടിമാലി ഇടുക്കി ജില്ലക്ക് പോലും അപമാനമാണെന്ന് അവര്‍ തന്നെ പറഞ്ഞ് പ്രചരിപ്പിച്ചു.

സത്യം പറഞ്ഞാൽ ഉദ്‌ഘാടനകൾക്ക് ഒക്കെ ഞാൻ ഫ്രീ ആയി പോയിട്ടുള്ള സാഹചര്യം ഉണ്ടായിട്ടുണ്ട്. നമ്മുടെ സാന്നിധ്യം കൊണ്ട് അവർക്ക് എന്തെങ്കിലും ഗുണം ഉണ്ടായിക്കോട്ടെ എന്ന് കരുതി ചെയ്യുന്നതാണ്,’ തെറ്റ് ചെയ്യാത്ത കൊണ്ട് തന്നെ ഞാൻ ഒന്നിലും പ്രതികരിക്കാൻ പോയില്ല. പക്ഷെ അതൊരു വിഷമമായി പോയി. നമ്മൾ ഒരാളെ പറ്റി ഇല്ലാ വചനം പറയുമ്പോൾ അയാളെ മാത്രമല്ല അത് ബാധിക്കുക. അത് ഓർത്താൽ മതി,’ ബിനു അടിമാലി വ്യക്തമാക്കി.

ഞാന്‍ മദ്യപിക്കാറുണ്ട്. പക്ഷെ ഒരിക്കലും മദ്യപിച്ച് സ്റ്റേജില്‍ കയറാറില്ല. കുടിയന്റെ റോള്‍ ചെയ്ത് കഴിഞ്ഞാല്‍ ഒരുപക്ഷെ അടുത്ത റോള്‍ പൊലീസിന്റേതാവും. മാത്രവുമല്ല, ഷോ ചെയ്യുമ്പോള്‍ ടൈമിങും കൗണ്ടറും എല്ലാം ശ്രദ്ധിയ്ക്കണം. അല്ലെങ്കില്‍ പണി തിരിച്ചു കിട്ടും. ദൈവം സഹായിച്ച് ഇതുവരെ ഒരു പ്രോഗ്രാമിന് പോയിട്ടും കരഞ്ഞ് ഇറങ്ങേണ്ട അവസ്ഥയോ, കൂവല് കിട്ടി ഇറങ്ങേണ്ട അവസ്ഥയോ ഉണ്ടായിട്ടില്ല.

മറ്റൊരാള്‍ ചെയ്ത റോള്‍ കണ്ട് ഒരിക്കലും അത് എനിക്ക് കിട്ടിയിരുന്നെങ്കില്‍ എന്ന് മോഹിച്ചിട്ടില്ല എന്ന് ബിനു അടിമാലി പറയുന്നു. അതേ സമയം നല്ല ഒരു റോള്‍ സിനിമയിലോ സ്‌കിറ്റിലോ ആര് ചെയ്തത് കണ്ടാലും വിളിച്ച് പ്രശംസിക്കാറും ഉണ്ട്. വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തില്‍ ശരത്ത് അപ്പാനിയുടെ അച്ഛന്റെ വേഷമാണ് എനിക്ക് പറഞ്ഞിരുന്നത്. പക്ഷെ അത് ചെയ്യാന്‍ പറ്റിയില്ല. അതിനും വിഷമം ഒന്നും തോന്നിയില്ല. അതിലെ മറ്റൊരു വേഷം എനിക്ക് കിട്ടിയിരുന്നു.

Rekha Krishnan :