മലയാളി പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ബിന്ദു പണിക്കരും സായ് കുമാറും. നിരവധി ജനപ്രിയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയവരാണ് ഇരുവരും. വില്ലനും നായകനായും സായി കുമാർ തിളങ്ങിയപ്പോൾ ഹാസ്യ കഥാപാത്രങ്ങളിലൂടെയായിരുന്നു ബിന്ദു പണിക്കർ ശ്രദ്ധേയായവുന്നത്. 2009 ലാണ് സായ് കുമാറും ബിന്ദു പണിക്കരും വിവാഹിതരായത്. ഇരുവരും ജീവിതത്തിൽ ഒന്നായ വിശേഷം ഏറെ സന്തോഷത്തോടെയാണ് മലയാളികൾ ഏറ്റെടുത്തത്.
ആദ്യ വിവാഹബന്ധം വേർപിരിഞ്ഞ് രണ്ടു വർഷങ്ങൾക്ക് ശേഷമാണ് സായ് കുമാർ ബിന്ദു പണിക്കാരെ വിവാഹം കഴിക്കുന്നത്. ഭർത്താവിന്റെ മരണശേഷം സിംഗിൾ മദറായി കഴിയുകയായിരുന്നു ബിന്ദു പണിക്കർ. കല്യാണി എന്ന ഒരു മകളാണ് ബിന്ദുവിന് ഉള്ളത്. കല്യാണിയുടെ വലിയ പിന്തുണ താരങ്ങളുടെ വിവാഹ ജീവിതത്തിനുണ്ട്. കല്യാണിയും ഇവർക്ക് ഒപ്പമാണ് താമസം.
സിനിമയിൽ സജീവമായി അഭിനയിക്കുന്നുണ്ടെങ്കിലും നടക്കുന്നതിനടക്കം ബുദ്ധിമുട്ടുകൾ താരദമ്പതിമാർക്ക് ഉണ്ടായിരുന്നു. പരസ്പരം പിടിച്ചിട്ട് അല്ലാതെ കാലെടുത്ത് കുത്താൻ പോലും പറ്റാത്ത അവസ്ഥയിലേയ്ക്ക് ഇരുവരും എത്തിയിരുന്നു. ഇത് പലപ്പോഴും സോഷ്യൽ മീഡിയയിലടക്കം ചർച്ചയുമായിരുന്നു. എന്നാൽ ഇത്രയും കാലം തങ്ങളുടെ അസുഖമെന്താണെന്ന് കണ്ടുപിടിക്കാൻ സാധിക്കാതെ വന്നുവെന്ന് പറയുകയാണ് താരങ്ങൾ.
ഒരു യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ട വീഡിയോയാണ് വൈറലായി മാറുന്നത്. ഒത്തിരി ചികിത്സകൾ നടത്തിയിട്ടും യാതൊരു മാറ്റവുമുണ്ടായില്ലെന്നും നിലവിൽ ഒരു ആയുർവേദ ചികിത്സയിലാണ് താരദമ്പതിമാർ എന്നും വീഡിയോയിൽ നിന്ന് വ്യക്തമാണ്. അവിടെ നിന്നും അത്ഭുതകരമായ മാറ്റമുണ്ടായതിനെ പറ്റിയാണ് വീഡിയോയിൽ കാണിക്കുന്നത്. കാലിലെ സ്പർശനം പോലും നഷ്ടപ്പെട്ട അവസ്ഥയിലേക്ക് എത്തിയ സായ് കുമാറും ബിന്ദു പണിക്കരും ഇപ്പോൾ ആരും പിടിക്കാതെ നടക്കാൻ തുടങ്ങിയതും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒരുപാട് സ്ഥലങ്ങളിൽ ചികിത്സയ്ക്ക് പോയി മടുത്തിരിക്കുന്ന സമയത്താണ് ഈയൊരു സ്ഥലത്തെ കുറിച്ച് പറഞ്ഞ് കേൾക്കുന്നത്. മൊത്തത്തിൽ കുറച്ചൊക്കെ കുഴപ്പങ്ങളുണ്ട്. ഈ കണ്ടീഷനിൽ വന്നാൽ പ്രതീക്ഷിക്കാം. ഇതും കഴിഞ്ഞ് വന്നിട്ട് പിന്നെ കാര്യമില്ലെന്നാണ് ഇവിടുത്തെ ഡോക്ടർ പറഞ്ഞത്. അങ്ങനൊരു വിശ്വാസം തോന്നിയിട്ടാണ് ഇവിടെ ചികിത്സിക്കാൻ വന്നത്. നേരത്തെ രണ്ട് പേർ പിടിച്ചാലേ എനിക്ക് നിൽക്കാൻ സാധിക്കുമായിരുന്നുള്ളു. ഇപ്പോൾ ഒറ്റയ്ക്ക് നടക്കാം. അത് തന്നെ വലിയൊരു ഭാഗ്യമാണ്.
ആറ് വർഷത്തിന് മുകളിലായി ഈ അസുഖം ഞങ്ങൾക്ക് തുടങ്ങിയിട്ട്. ഇങ്ങനെ വെച്ചേണ്ടിരിക്കുകയായിരുന്നു. പലയിടത്തും പോയെങ്കിലും എന്താണ് പ്രശ്‌നമെന്ന് ആരും പറഞ്ഞില്ല. ബ്ലെഡിന്റെ റിസൈക്കിളിങ്ങ് കുറവെന്നാണ് എല്ലാവരും പറഞ്ഞത്. അതിനൊരു പ്രതിവിധി ഇല്ലേ എന്ന് ചോദിച്ചാൽ ഇല്ല. കുറച്ച് ഗുളിക തരും, അത് കഴിക്കും യാതൊരു കുറവുമില്ല. തന്നതൊക്കെ ആന്റിബയോട്ടിക് ആയിരുന്നു. അത് നിർത്തിയതോടെ വേദനയുമായി പൊരുത്തപ്പെട്ടു. മുൻപേ ഞങ്ങൾ രണ്ട് പേരും കൈപിടിച്ചാണ് നടക്കാറുള്ളത്. ഇടയ്ക്ക് കൈവിടുമായിരുന്നു. പിന്നെ തീരെ വിടാതെ നടക്കാൻ തുടങ്ങി. ഇപ്പോൾ ഒരുപാട് വ്യത്യാസം വന്നു. അത് പറയാതിരിക്കാൻ സാധിക്കില്ലെന്നാണ് സായ് കുമാർ പറയുന്നത്.
കാലിൽ തൊടുന്നത് പോലും അറിയാൻ സാധിക്കാത്ത അവസ്ഥയിലേക്ക് എത്തിയിരുന്നു. ഇദ്ദേഹത്തിന് ന്യൂറോപതി തിരിച്ചറിഞ്ഞില്ല എന്നതാണ് പ്രശ്‌നമെന്ന് നടനെ ചികിത്സിക്കുന്ന ഡോക്ടറും പറയുന്നു. സായ് കുമാറിനെ സംബന്ധിച്ച് ബ്ലോക്കും കാലിലെ രണ്ട് സ്ഥലമൊഴികെ ബാക്കി എല്ലായിടത്തും സ്പർശനം പോലുമില്ലായിരുന്നു. ആ സ്ഥലത്തെ സ്പർശനം കൂടി പോയിരുന്നെങ്കിൽ പിന്നെ ചികിത്സിച്ചിട്ട് കാര്യമില്ല. ചികിത്സ തുടങ്ങിയതിന് ശേഷം നല്ല മാറ്റമുണ്ട്. ഇപ്പോൾ കാലിന്റെ സ്പർശനമൊക്കെ തിരിച്ച് കിട്ടി. മാത്രമല്ല അദ്ദേഹത്തെ കൊണ്ട് ഇവിടെയുള്ള മലയും നടത്തി കയറ്റി. അത് വലിയ കാര്യമായിരുന്നു.
ഇത് മാത്രമല്ല കിഡ്‌നിയിലും പ്രശ്‌നമുണ്ട്. അത് തിരിച്ചറിഞ്ഞിരുന്നില്ല. ആരോഗ്യാവസ്ഥ കൂടുതൽ ഗുരുതരമാകുന്നത് ഇവർ അറിഞ്ഞില്ല. ബിന്ദു പണിക്കരുടെ കാര്യത്തിലും സമാനമായിരുന്നെന്നാണ് ഡോക്ടർ പറയുന്നു. അസുഖത്തിന്റെ കാര്യത്തിൽ ഞങ്ങൾക്ക് അത്രയും ഒത്തൊരുമയാണെന്നാണ് തമാശയായി നടി പറഞ്ഞത്. അതിൽ മാത്രമല്ല എല്ലാത്തിലും ഞങ്ങൾ ഒത്തുരമ ഉണ്ടെന്ന് സായ് കുമാറും പറയുന്നു. എല്ലാ കാര്യത്തിലും ഒരുമയുള്ള ഞങ്ങൾ അസുഖത്തിന്റെ കാര്യത്തിലും അങ്ങനെയാണ്. ഏട്ടനുള്ള എല്ലാ പ്രശ്‌നങ്ങളും എനിക്കുമുണ്ടെന്ന് ബിന്ദു പണിക്കർ തമാശയായി പറയുന്നുണ്ട്.
ഏകദേശം പതിനേഴ് വർഷത്തോളമായിട്ട് എനിക്ക് ഷുഗറുണ്ട്. കാലിൽ ഒരു സർജറി ചെയ്തിരുന്നു. നാല് വർഷമായി ആ മുറിവ് ഉണങ്ങാതെ ഞാൻ ഡ്രസ് ചെയ്ത് കൊണ്ട് നടക്കുകയാണ്. ആരോടെങ്കിലും പറഞ്ഞാൽ വിശ്വസിക്കുമോന്ന് അറിയില്ല. ഇപ്പോൾ ഒത്തിരി വ്യത്യാസമുണ്ടെന്ന് നടിയും കൂട്ടിച്ചേർത്തു. ഇതുപോലൊരു കപ്പിൾസിനെ ഞങ്ങളുടെ കരിയറിൽ കണ്ടിട്ടില്ലെന്നാണ് ഡോക്ടറുടെ അഭിപ്രായം. ഭാര്യയ്ക്കും ഭർത്താവിനും ഒരുപോലെ എങ്ങനെ അസുഖം വന്നു എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ് എന്നുമാണ് ഡോക്ടർ പറഞ്ഞത്.
2009 ലാണ് സായ് കുമാറും ബിന്ദു പണിക്കരും വിവാഹിതരായത്. ഇരുവരും ജീവിതത്തിൽ ഒന്നായ വിശേഷം ഏറെ സന്തോഷത്തോടെയാണ് മലയാളികൾ ഏറ്റെടുത്തത്. വിവാഹത്തിന് മുൻപേ ഇരുവരും ഒരുമിച്ച് താമസിക്കുകയാണന്നും ലിവിങ് ടുഗദർ ആണെന്നുമൊക്കെയുള്ള ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. ഒരേ ഫഌറ്റിന് താഴെയും മുകളിലുമായി താമസിക്കാൻ തുടങ്ങിയപ്പോഴാണ് ഇത്തരം അഭ്യൂഹങ്ങൾ പുറത്ത് വന്നത്. പിന്നീടാണ് ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുന്നതും ഒരുമിച്ചുള്ള ജീവിതം ആരംഭിക്കുന്നതും. കഴിഞ്ഞ പതിനാല് വർഷമായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് സായ് കുമാറും ബിന്ദു പണിക്കരും. ആദ്യ വിവാഹബന്ധം വേർപിരിഞ്ഞ് രണ്ടു വർഷങ്ങൾക്ക് ശേഷമാണ് സായ് കുമാർ ബിന്ദു പണിക്കാരെ വിവാഹം കഴിക്കുന്നത്. ഭർത്താവിന്റെ മരണശേഷം സിംഗിൾ മദറായി കഴിയുകയായിരുന്നു ബിന്ദു.
അടുത്തിടെ നൽകിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് ബിന്ദു പണിക്കരും സായ് കുമാറും സംസാരിച്ചിരുന്നു. ചിരിച്ച് പോയൊരു ഗോസിപ്പ് ആയിരുന്നു അതെന്നാണ് ഇരുവരും പറഞ്ഞത്. ഒരു ദിവസം ഞങ്ങൾ സിനിമ കണ്ടുകൊണ്ടിരിക്കയാണ്. ക്ലൈമാക്‌സിലോട്ട് സിനിമ അടുക്കുകയാണ്. ആ സമയത്ത് മോള് ഡോർ തുറന്നിട്ട് പറഞ്ഞു. നിങ്ങൾ ഒരു കാര്യം അറിഞ്ഞോ. ഞാൻ ചോദിച്ചു എന്താണ്. നിങ്ങൾ പിരിഞ്ഞൂട്ടോ. അങ്ങനെ ന്യൂസ് വന്നോണ്ടിരിക്കാ. അതൊക്കെ മാറ്റിവച്ച് ഞാൻ വീണ്ടും സിനിമ കണ്ടുകൊണ്ടിരുന്നു. പിറ്റേദിവസം വർഷങ്ങൾക്ക് മുൻപ് വിളിച്ച ആൾക്കാരൊക്കെ വിളിച്ചിട്ട് ചേട്ടാ… ചേട്ടൻ എവിടെയാ എന്നാണ് ചോദിക്കുന്നത്.
ഞാൻ വീട്ടിലുണ്ടെന്നു പറയുമ്പോൾ വെറുതെ വിളിച്ചതാ, ഒത്തിരി നാളായല്ലോ വിളിച്ചിട്ട് എന്നൊക്കെ പറഞ്ഞു ഫോൺ വയ്ക്കും. എനിക്ക് കാര്യം മനസ്സിലായി. മറ്റൊരു ചങ്ങാതി വിളിച്ച് ഇതുപോലെ എവിടെയാ? എന്നൊക്കെ കുശലാന്വേഷണം. നീ ചോദിക്കാൻ വന്നയാള് അടുക്കളയിൽ കൊഞ്ചു തീയൽ ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്, ഞാനവൾക്ക് ഫോൺ കൊടുക്കാം എന്നു പറഞ്ഞു ബിന്ദുവിനു ഫോൺ കൈമാറി. അതല്ല ചേട്ടാ, എല്ലാവരും ഇങ്ങനെ പറയുന്നതു കേട്ടപ്പോൾ എനിക്കുമൊരു ഡൗട്ടായി അതാ വിളിച്ചതെന്നാണ് അവൻ പറഞ്ഞത്’, സായ് കുമാർ പറഞ്ഞു.
അതേസമയം മറ്റൊരു അഭിമുഖത്തിൽ തങ്ങൾക്ക് പരസ്പരം സ്പാർക്ക് ഒന്നും തോന്നിയിരുന്നില്ലെന്ന് സായ് കുമാർ പറഞ്ഞതും ശ്രദ്ധനേടിയിരുന്നു. ഞങ്ങൾക്ക് റൊമാന്റിക് സ്പാർക്ക് ഒന്നും തോന്നിയിട്ടില്ല. കുറച്ചു ആളുകൾ ചേർന്ന് അങ്ങനെ ആക്കിയതാണ്. ഞങ്ങൾ രണ്ടുപേരും രണ്ടു വഴിയിലൂടെ പോയവരാണ്. അതിനെ ആരെയൊക്കെയോ കൊണ്ടെന്ന് കൂട്ടിയോജിപ്പിച്ച് അതിൽ ഉരച്ച് തീ വരുത്തിയതാണ്. വന്ന സ്ഥിതിക്ക് അത് ആളി കത്തിക്കോട്ടെ എന്ന് ഞങ്ങൾ വിചാരിച്ചു. അത്രയേ ഉള്ളൂ’, എന്നാണ് സായ് കുമാർ പറഞ്ഞത്.
തന്റെ ആദ്യ ഭർത്താവിന്റെ മരണത്തെ കുറിച്ചും ബിന്ദു പണിക്കരും പറഞ്ഞിരുന്നു. ആദ്യ വിവാഹം പ്രണയവിവാഹമായിരുന്നുവെന്നാണ് ബിന്ദു പണിക്കർ പറയുന്നത്. നമ്മൾ ഒരേ ഫീൽഡിൽ നിന്നുള്ള ആളുകൾ ആയിരുന്നപ്പോൾ പ്രണയം ഉണ്ടാകുമല്ലോ, പക്ഷേ വീട്ടുകാർ നടത്തി തന്നെന്നും ബിന്ദു പണിക്കർ പറയുന്നു. ഫിറ്റ്‌സ് വന്നതാണ്, അങ്ങനെ അദ്ദേഹത്തിന്റെ നാക്ക് മുറിഞ്ഞു പോയിരുന്നു, നാക്ക് മുറിഞ്ഞപ്പോൾ ബ്ലഡ് ലങ്‌സിലേയ്ക്ക് പോയി ക്ലോട്ട് ആയെന്നും ബിന്ദു പണിക്കർ പറയുന്നു. . വെന്റിലേറ്ററിൽ ആയിരുന്നപ്പോഴും,ഫിറ്റ്‌സ് വന്നിരുന്നു, എപ്പോഴും ചിരിച്ചുകൊണ്ടുനടക്കുന്ന ആളാണ്. ചെറിയ പനി ഉണ്ടായിരുന്നു അത് മാത്രമായിരുന്നു പ്രശ്‌നം. ഞാൻ തന്നെയാണ് ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നത്. മുപ്പത്തിനാല് ദിവസം വെന്റിലേറ്ററിൽ ആയിരുന്നു.
ജീവിതത്തിലെ ഓരോ ഘട്ടങ്ങളിലൂടെ കടന്നു പോയതുകൊണ്ടാകാം താനിപ്പോൾ കരയാറില്ലെന്നും ബിന്ദു പണിക്കർ പറയുന്നു. ചെറിയ പ്രായത്തിൽ തന്നെ അച്ഛൻ, പിന്നെ ഭർത്താവ്, ചേട്ടൻ അങ്ങനെ ഓരോ ഘട്ടത്തിലും ഓരോ സംഭവങ്ങളാണ്. ബിജുവേട്ടന്റെ മരണസമയവും ഞാൻ സിനിമ ചെയ്യുന്നുണ്ടായിരുന്നു. ശരിക്കും പറഞ്ഞാൽ സാമ്പത്തികമായുള്ള ആവശ്യങ്ങൾക്ക് വേണ്ടി അഭിനയിക്കുകയായിരുന്നു. മുൻപോട്ട് ജീവിക്കാൻ അത് മാത്രമായിരുന്നല്ലോ മാർഗ്ഗം എന്ന് ബിന്ദു പറഞ്ഞു. അച്ഛന്റെ മരണം മോൾക്ക് ഓർമ്മയുണ്ട്. ഒന്നാം ക്ലാസിലായിരുന്നു മകളെന്നും ബിന്ദു പണിക്കർ പറഞ്ഞു.