ഞാൻ മേനോനല്ല സാറെ .. ‘ – മൂന്നാംകിട നടനൊപ്പം വേദി പങ്കിടില്ലെന്നു സംവിധായകൻ .. നിലത്തിരുന്നു പ്രതിഷേദിച്ച് ബിനീഷ് ബാസ്റ്റിൻ !

മലയാളികളെ ഒന്നടങ്കം വേദനിപ്പിച്ച ഒരു സംഭവമായിരുന്നു ഇന്നലെ നടന്നത് . നടൻ ബിനീഷ് ബാസ്റ്റിന്റെ പ്രതിഷേധമാണ് വാർത്ത ആയത് . പാലക്കാട് മെഡിക്കൽ കോളേജിൽ ആണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത് .

കോളേജ് ഡേ ഉദ്ഘാടനത്തിന് നടന്‍ ബിനീഷ് ബാസ്റ്റിനെയും മാഗസിന്‍ പ്രകാശനത്തിനായി സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനെയുമാണ് സംഘാടകര്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ബിനീഷ് പരിപാടിക്കെത്തുന്നു എന്നറിഞ്ഞ അനില്‍ മേനോന്‍ സംഘാടകരോട് താന്‍ ഇറങ്ങിപ്പോകുമെന്ന് ഭീഷണി മുഴക്കിയെന്നാണ് വിവരം. തന്റെ സിനിമയില്‍ ചാന്‍സ് ചോദിക്കുന്ന ഒരു മൂന്നാംകിട നടനോടൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ പറഞ്ഞതായി സംഘാടകര്‍ പറഞ്ഞെന്നും ഒരു മണിക്കൂര്‍ കാത്തുനില്‍ക്കാന്‍ ആവശ്യപ്പെട്ടെന്നും വേദിയിലെത്തി പ്രതിഷേധിച്ച ബിനീഷ് പറഞ്ഞു.

അനില്‍ മേനോന്‍ സംസാരിക്കവേ തന്നെ വേദിയിലെത്തിയ ബിനീഷ് നിലത്തിരുന്ന് അല്‍പ്പനേരം പ്രതിഷേധിച്ചു. പൊലീസിനെ വിളിക്കുമെന്ന് പ്രിന്‍സിപ്പള്‍ ഭീഷണി മുഴക്കുകയും ചെയ്തു. വിദ്യര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തകര്‍ താരത്തെ സമാശ്വസിപ്പിക്കാന്‍ ശ്രമിച്ചു. തനിക്ക് സംസാരിക്കണമെന്ന് പറഞ്ഞ് എഴുന്നേറ്റ് ബിനീഷ് സംസാരിച്ചത് ഇങ്ങനെ,’ജീവിതത്തിലെ ഏറ്റവും വലിയ ഇന്‍സല്‍ട്ടിംഗ് അനുഭവിക്കേണ്ടി വന്ന നിമിഷമാണ് ഇന്ന്. ചെയര്‍മാന്‍ എന്റെ റൂമില്‍ വന്ന് പറഞ്ഞു അനിലേട്ടനാണ് ഗസ്റ്റ് ആയി വന്നതെന്ന്. ഈ സാധാരണക്കാരനായ ഞാന്‍ ഗസ്റ്റ് ആയിട്ട് വന്നാല്‍ അനിലേട്ടന്‍ സ്റ്റേജില്‍ കേറൂല, അവനോട് ഇവിടെ വരരുത് എന്ന് അനിലേട്ടന്‍ പറഞ്ഞെന്ന് അവരെന്നോട് പറഞ്ഞു.അവന്‍ എന്റെ പടത്തില്‍ ചാന്‍സ് ചോദിച്ച ആളാണ്. ഞാന്‍ മേനോനല്ല, നാഷണല്‍ അവാര്‍ഡ് വാങ്ങിച്ച ആളല്ല’ കൈയടികളോടെയാണ് ബിനീഷിനെ വിദ്യാര്‍ത്ഥികള്‍ യാത്രയാക്കിയത്.

bineesh bastin – anil radhakrishnan menon issue

Sruthi S :