അച്ഛനും അമ്മയും കാരണം എന്റെ ജീവിതത്തിൽ അത് സംഭവിച്ചു;

ബിന്ദു പണിക്കരുടെ മകൾ എന്നതിലുപരി ടിക്ടോക്കിലൂടെ താരമായി മാറുകയായിരുന്നു അരുന്ധതി
താരത്തിന്റെ ടിക്ക് ടോക്ക് വീഡിയോകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബിന്ദുപണിക്കർക്കും സായ് കുമാറിനുമൊപ്പം ഇടയ്ക്ക് ടിക്ടോക് വീഡിയോകളുമായും കല്യാണി എത്താറുണ്ടായിരുന്നു.

ടിക്ക് ടോക്ക് ചെയ്തതിനെക്കുറിച്ചും മാതാപിതാക്കളെക്കുറിച്ചും മനസ്സ് തുറക്കുകയാണ് കല്യാണി.

‘ടിക് ടോക്ക് വന്നപ്പോൾ സാധാരണ പോലൊരു ആപ് എന്നല്ലാതെ കാര്യമയൊന്നും നോക്കിയില്ല.അത് ഇൻസ്റ്റാൾ ചെയ്ത് ഫീച്ചേഴ്‌സൊക്കെ നോക്കിയിരുന്നു.വീഡിയോ ചെയ്ത് തുടങ്ങി.300 ലൈക്കൊക്കെയുണ്ടായിരുന്നു.

കസിനും ഞാനും കൂടി ലൈനടിച്ചാൽ ഫൈനടിക്കും എന്ന പാട്ട് പാടി.അച്ഛൻ എന്ന് പറയുന്ന സമയത്ത് സായിച്ഛന്റെ മുഖം കാണിച്ചു.ഇതെല്ലാവർക്കും അയച്ചുകൊടുത്തു.പിറ്റേ ദിവസം ടിക് ടോക് എടുത്തപ്പോൾ ഞെട്ടിപ്പോയി.14 ലക്ഷത്തിലധികം പേരാണ് അതിന് ലൈക്കടിച്ചത്.എന്റെ ഫോളോവേഴ്‌സിന്റെ രഹസ്യം അച്ഛനും അമ്മയുമാണെന്ന് അന്നാണെനിക്ക് മനസ്സിലായതെന്നും കല്യാണി പറയുന്നു. അപ്പോഴാണ് എല്ലാവരും എന്നെ ശ്രദ്ധിച്ച് തുടങ്ങിയത്.അങ്ങനെയാണ് മോട്ടിവേഷൻ ലഭിച്ച് തുടങ്ങിയത്

ബിന്ദു പണിക്കറുടെ ആദ്യ വിവാഹത്തിലെ മകളാണ് അരുന്ധതി. അരുന്ധതിയുടെ അച്ഛൻ 2003ലാണ് മരണപ്പെടുന്നത്.

Noora T Noora T :