മുൻഭർത്താവിന്റെ മരണത്തോടെ ഞങ്ങൾ തമ്മിൽ പ്രണയമായിരുന്നു, കരുതിക്കൂട്ടി കൊന്നതാണ്, എല്ലാം നേരത്തെ പ്ലാൻ ചെയ്തിരുന്നു എന്നൊക്കെയാണ് അടിച്ചിറക്കിയരുന്നത്; ബിന്ദു പണിക്കരും സായ് കുമാറും

മലയാളി പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ബിന്ദു പണിക്കരും സായ് കുമാറും. നിരവധി ജനപ്രിയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയവരാണ് ഇരുവരും. വില്ലനും നായകനായും സായി കുമാർ തിളങ്ങിയപ്പോൾ ഹാസ്യ കഥാപാത്രങ്ങളിലൂടെയായിരുന്നു ബിന്ദു പണിക്കർ ശ്രദ്ധേയായവുന്നത്. 2009 ലാണ് സായ് കുമാറും ബിന്ദു പണിക്കരും വിവാഹിതരായത്. ഇരുവരും ജീവിതത്തിൽ ഒന്നായ വിശേഷം ഏറെ സന്തോഷത്തോടെയാണ് മലയാളികൾ ഏറ്റെടുത്തത്.

ആദ്യ വിവാഹബന്ധം വേർപിരിഞ്ഞ് രണ്ടു വർഷങ്ങൾക്ക് ശേഷമാണ് സായ് കുമാർ ബിന്ദു പണിക്കാരെ വിവാഹം കഴിക്കുന്നത്. ഭർത്താവിന്റെ മരണശേഷം സിംഗിൾ മദറായി കഴിയുകയായിരുന്നു ബിന്ദു പണിക്കർ. കല്യാണി എന്ന ഒരു മകളാണ് ബിന്ദുവിന് ഉള്ളത്. കല്യാണിയുടെ വലിയ പിന്തുണ താരങ്ങളുടെ വിവാഹ ജീവിതത്തിനുണ്ട്. കല്യാണിയും ഇവർക്ക് ഒപ്പമാണ് താമസം.

ഇപ്പോഴിതാ തങ്ങൾക്കെതിരെ പ്രചരിച്ചിരുന്ന ചില വാർത്തകൾക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് താരങ്ങൾ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് ഇതേ കുറിച്ച് താരങ്ങൾ തുറന്ന് സംസാരിച്ചത്. സിനിമ മേഖലയിൽ നിന്നുള്ള പരിചയമാണ് ബിജുവുമായുള്ള വിവാഹത്തിലേക്ക് എത്തിയത്.

1997 ലായിരുന്നു വിവാഹം. പത്ത് വർഷം ആകുന്നതിന് മുമ്പ് അദ്ദേഹം വിട പറഞ്ഞു. അതോടെ വലിയ രീതിയിലുള്ള ഗോസിപ്പുകൾ ആളുകൾ അടിച്ചിറക്കാൻ തുടങ്ങി. ഞങ്ങൾ തമ്മിൽ പ്രണയമായിരുന്നു, കരുതിക്കൂട്ടി കൊന്നതാണ്, എല്ലാം നേരത്തെ പ്ലാൻ ചെയ്തിരുന്നു എന്നൊക്കെയാണ് പറഞ്ഞതെന്നും ബിന്ദു പണിക്കർ പറയുന്നു.

ഞങ്ങൾ തമ്മിൽ യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല. അദ്ദേഹം മദ്യം കഴിക്കുന്നതിനെ ഞാൻ എതിർക്കുമായിരുന്നു. എന്നുവെച്ച് അങ്ങനെയിട്ട് കഴിക്കുകയും ഇല്ല. എല്ലാം സിനിമക്കാരും രാത്രിയാകുമ്പോൾ കഴിക്കുമല്ലോ. അതുകൊണ്ട് പറയണന്നേയുള്ളു. പിന്നെ എന്റെ അച്ഛൻ നല്ലരീതിയിൽ കഴിക്കുന്ന ആളായതുകൊണ്ട് എനിക്ത് അത്ര ഇഷ്ടമുള്ള കാര്യവുമായിരുന്നില്ല.

ഫിക്സ് വന്നിട്ടാണ് അദ്ദേഹം മരിച്ചത്. കഴിക്കുന്നത് കൊണ്ട് ഇടക്കൊക്കെ ചെക്കപ്പ് ചെയ്യിക്കുമായിരുന്നു. എന്നാൽ അങ്ങനെ അസുഖം വരുന്ന ആൾ ആയിരുന്നില്ല ബിജു. പനിയൊക്കെ വന്നതായി കണ്ടത് വളരെ അപൂർവ്വമാണ്. എനിക്കാണ് പ്രഷറും കാര്യങ്ങളും ഒക്കെ ഉള്ളത്. അങ്ങനെ ഒരു ദിവസം ലൊക്കേഷനിൽ വെച്ചാണ് ഷിവറിങ് വരുന്നത്.

ബിപി കൂടിയതാണ്, അവർ തന്നെ അരൂരിലെ ലക്ഷ്മി ഹോസ്പിറ്റലിൽ കൊണ്ടാക്കി. എനിക്ക് ഫോൺ വന്നതോടെ ഞാനും പെട്ടെന്ന് അവിടെ എത്തി. പിന്നീട് ഞാൻ കെ മധു സാറിന്റെ പടം ചെയ്തുകൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തിന് വീണ്ടും പനി വന്നു. ആശുപത്രിയിൽ കൊണ്ടുപോയി ആക്കുന്നത് ഞാനാണ്. ചെറിയൊരു പനിയേ ഉണ്ടായിരുന്നുള്ളു. അമ്മയെ ആശുപത്രിയിൽ കൂടെ ഇരുത്തിയിട്ടാണ് ഞാൻ പോകുന്നത്.

തിരിച്ച് വരുമ്പോൾ കാണുന്നത് ഫിക്സ് വന്ന അദ്ദേഹത്തെ എല്ലാവരും കൂടി എടുത്തോണ്ട് പോകുന്നതാണ് കണ്ടത്. അന്ന് രക്തവും ശർദ്ധിച്ചിരുന്നു. അന്ന് അദ്ദേഹം വെന്റിലേറ്ററിലായി. 34 ദിവസത്തോളം വെന്റിലേറ്ററിൽ കിടന്നു. പക്ഷെ തിരികെ കിട്ടിയില്ലെന്നും ബിന്ദു കൃഷ്ണ പറയുന്നു.

എനിക്ക് ആ സമയത്ത് ബിന്ദുവിനെക്കാൾ കൂടുതൽ പരിചയം സത്യത്തിൽ ബിജുവുമായിട്ടാണ്ട്. ബിന്ദുവിന്റെ അടുത്ത് സംസാരിക്കുന്നതിനേക്കാൾ കൂടുതൽ സംസാരിച്ചിരുന്നത് അദ്ദേഹവുമായിട്ടായിരുന്നു. ബിജുവും ഞാനും തമ്മിൽ ചെറിയ റിലേഷനുമുണ്ട്. അദ്ദേഹം ഷാജി കൈലാസിന്റെ അസോസിയേറ്റ് ആയിരുന്നുവെന്നും സായി കുമാർ പറയുന്നു.

ബിജു വർക്കിന് വരുന്ന സമയത്ത് ഇവളും ഇവളുടെ വർക്കിന്റെ സമയത്ത് ബിജുവും അവിടെ ഉണ്ടാകും. ഞാൻ അങ്ങനയേ കണ്ടിട്ടുള്ളു. പിന്നെ ബിജുവിന്റെ മരണത്തിന് ശേഷം ചിലരെല്ലാം കൂടിയാണ് ബിന്ദുവിനെ എനിക്ക് കൊണ്ടുതരുന്നത്. അല്ലാതെ ഞാൻ പ്രേമ അഭ്യർത്ഥന നടത്താനൊന്നും പോയിട്ടില്ല.

ഒരു അമേരിക്കൻ ഷോയ്ക്ക് പോകാൻ വേണ്ടി വിളിക്കാൻ നോക്കിയപ്പോൾ ബിന്ദുവിന്റെ നമ്പർ എന്റെ കയ്യിൽ ഉണ്ടായിരുന്നില്ല. എന്നോട് ഒന്ന് പോയി വിളിക്കുമോ എന്ന് ചോദിച്ചപ്പോൾ ഞാൻ സംസാരിക്കില്ലെന്നാണ് സ്പോൺസറോട് പറഞ്ഞത്. ഒടുവിൽ അവർ തന്നെ പോയി വിളിച്ചാണ് ബിന്ദു വരുന്നത്. ബിജുവിന്റെ വിയോഗത്തിൽ നിന്നൊക്കെയുള്ള മോചനമായിക്കൊള്ളട്ടേയെന്ന് വീട്ടുകാരും വിചാരിച്ചു കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

കഴിഞ്ഞ പതിനാല് വർഷമായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് സായ് കുമാറും ബിന്ദു പണിക്കരും. തങ്ങൾക്കെതിരെ വന്ന ഒരു ​ഗോസിപ്പ് കേട്ട് ചിരിച്ച് പോയെന്നും ഇവർ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചിരിച്ച് പോയൊരു ഗോസിപ്പ് ആയിരുന്നു അത്. ഒരു ദിവസം ഞങ്ങൾ സിനിമ കണ്ടുകൊണ്ടിരിക്കയാണ്. ക്ലൈമാക്‌സിലോട്ട് സിനിമ അടുക്കുകയാണ്.

ആ സമയത്ത് മോള് ഡോർ തുറന്നിട്ട് പറഞ്ഞു. നിങ്ങൾ ഒരു കാര്യം അറിഞ്ഞോ. ഞാൻ ചോദിച്ചു എന്താണ്. നിങ്ങൾ പിരിഞ്ഞൂട്ടോ. അങ്ങനെ ന്യൂസ് വന്നോണ്ടിരിക്കാ. അതൊക്കെ മാറ്റിവച്ച് ഞാൻ വീണ്ടും സിനിമ കണ്ടുകൊണ്ടിരുന്നു. പിറ്റേദിവസം വർഷങ്ങൾക്ക് മുൻപ് വിളിച്ച ആൾക്കാരൊക്കെ വിളിച്ചിട്ട് ചേട്ടാ… ചേട്ടൻ എവിടെയാ എന്നാണ് ചോദിക്കുന്നത്.

ഞാൻ വീട്ടിലുണ്ടെന്നു പറയുമ്പോൾ വെറുതെ വിളിച്ചതാ, ഒത്തിരി നാളായല്ലോ വിളിച്ചിട്ട് എന്നൊക്കെ പറഞ്ഞു ഫോൺ വയ്ക്കും. എനിക്ക് കാര്യം മനസ്സിലായി. മറ്റൊരു ചങ്ങാതി വിളിച്ച് ഇതുപോലെ എവിടെയാ? എന്നൊക്കെ കുശലാന്വേഷണം. നീ ചോദിക്കാൻ വന്നയാള് അടുക്കളയിൽ കൊഞ്ചു തീയൽ ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്, ഞാനവൾക്ക് ഫോൺ കൊടുക്കാം എന്നു പറഞ്ഞു ബിന്ദുവിനു ഫോൺ കൈമാറി. അതല്ല ചേട്ടാ, എല്ലാവരും ഇങ്ങനെ പറയുന്നതു കേട്ടപ്പോൾ എനിക്കുമൊരു ഡൗട്ടായി അതാ വിളിച്ചതെന്നാണ് അവൻ പറഞ്ഞത് എന്നും സായ് കുമാർ പറഞ്ഞു.

ഞങ്ങൾക്ക് റൊമാന്റിക് സ്പാർക്ക് ഒന്നും തോന്നിയിട്ടില്ല. കുറച്ചു ആളുകൾ ചേർന്ന് അങ്ങനെ ആക്കിയതാണ്. ഞങ്ങൾ രണ്ടുപേരും രണ്ടു വഴിയിലൂടെ പോയവരാണ്. അതിനെ ആരെയൊക്കെയോ കൊണ്ടെന്ന് കൂട്ടിയോജിപ്പിച്ച് അതിൽ ഉരച്ച് തീ വരുത്തിയതാണ്. വന്ന സ്ഥിതിക്ക് അത് ആളി കത്തിക്കോട്ടെ എന്ന് ഞങ്ങൾ വിചാരിച്ചു. അത്രയേ ഉള്ളൂ എന്നും സായ് കുമാർ പറഞ്ഞിരുന്നു.

സിനിമയിൽ സജീവമായി അഭിനയിക്കുന്നുണ്ടെങ്കിലും നടക്കുന്നതിനടക്കം ബുദ്ധിമുട്ടുകൾ താരദമ്പതിമാർക്ക് ഉണ്ടായിരുന്നു. പരസ്പരം പിടിച്ചിട്ട് അല്ലാതെ കാലെടുത്ത് കുത്താൻ പോലും പറ്റാത്ത അവസ്ഥയിലേയ്ക്ക് ഇരുവരും എത്തിയിരുന്നു. ഇത് പലപ്പോഴും സോഷ്യൽ മീഡിയയിലടക്കം ചർച്ചയുമായിരുന്നു. എന്നാൽ ഇത്രയും കാലം തങ്ങളുടെ അസുഖമെന്താണെന്ന് കണ്ടുപിടിക്കാൻ സാധിക്കാതെ വന്നുവെന്നും അടുത്തിടെ താരങ്ങൾ പറഞ്ഞിരുന്നു.

ഒത്തിരി ചികിത്സകൾ നടത്തിയിട്ടും യാതൊരു മാറ്റവുമുണ്ടായില്ലെന്നും നിലവിൽ ഒരു ആയുർവേദ ചികിത്സയിലാണ് താരങ്ങളെന്നുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ. അവിടെ നിന്നും അത്ഭുതകരമായ മാറ്റമുണ്ടായതിനെ പറ്റിയാണ് വീഡിയോയിൽ കാണിക്കുന്നത്. കാലിലെ സ്പർശനം പോലും നഷ്ടപ്പെട്ട അവസ്ഥയിലേക്ക് എത്തിയ സായ് കുമാറും ബിന്ദു പണിക്കരും ഇപ്പോൾ ആരും പിടിക്കാതെ നടക്കാൻ തുടങ്ങിയതുമെല്ലാം വീഡിയോയിൽ കാണാമായിരുന്നു.

ഒരുപാട് സ്ഥലങ്ങളിൽ ചികിത്സയ്ക്ക് പോയി മടുത്തിരിക്കുന്ന സമയത്താണ് ഈയൊരു സ്ഥലത്തെ കുറിച്ച് പറഞ്ഞ് കേൾക്കുന്നത്. മൊത്തത്തിൽ കുറച്ചൊക്കെ കുഴപ്പങ്ങളുണ്ട്. ഈ കണ്ടീഷനിൽ വന്നാൽ പ്രതീക്ഷിക്കാം. ഇതും കഴിഞ്ഞ് വന്നിട്ട് പിന്നെ കാര്യമില്ലെന്നാണ് ഇവിടുത്തെ ഡോക്ടർ പറഞ്ഞത്. അങ്ങനൊരു വിശ്വാസം തോന്നിയിട്ടാണ് ഇവിടെ ചികിത്സിക്കാൻ വന്നത്. നേരത്തെ രണ്ട് പേർ പിടിച്ചാലേ എനിക്ക് നിൽക്കാൻ സാധിക്കുമായിരുന്നുള്ളു. ഇപ്പോൾ ഒറ്റയ്ക്ക് നടക്കാം. അത് തന്നെ വലിയൊരു ഭാഗ്യമാണ്.

ആറ് വർഷത്തിന് മുകളിലായി ഈ അസുഖം ഞങ്ങൾക്ക് തുടങ്ങിയിട്ട്. ഇങ്ങനെ വെച്ചേണ്ടിരിക്കുകയായിരുന്നു. പലയിടത്തും പോയെങ്കിലും എന്താണ് പ്രശ്‌നമെന്ന് ആരും പറഞ്ഞില്ല. ബ്ലെഡിന്റെ റിസൈക്കിളിങ്ങ് കുറവെന്നാണ് എല്ലാവരും പറഞ്ഞത്. അതിനൊരു പ്രതിവിധി ഇല്ലേ എന്ന് ചോദിച്ചാൽ ഇല്ല. കുറച്ച് ഗുളിക തരും, അത് കഴിക്കും യാതൊരു കുറവുമില്ല.

തന്നതൊക്കെ ആന്റിബയോട്ടിക് ആയിരുന്നു. അത് നിർത്തിയതോടെ വേദനയുമായി പൊരുത്തപ്പെട്ടു. മുൻപേ ഞങ്ങൾ രണ്ട് പേരും കൈപിടിച്ചാണ് നടക്കാറുള്ളത്. ഇടയ്ക്ക് കൈവിടുമായിരുന്നു. പിന്നെ തീരെ വിടാതെ നടക്കാൻ തുടങ്ങി. ഇപ്പോൾ ഒരുപാട് വ്യത്യാസം വന്നു. അത് പറയാതിരിക്കാൻ സാധിക്കില്ലെന്നാണ് സായ് കുമാർ പറയുന്നത്.

കാലിൽ തൊടുന്നത് പോലും അറിയാൻ സാധിക്കാത്ത അവസ്ഥയിലേക്ക് എത്തിയിരുന്നു. ഇദ്ദേഹത്തിന് ന്യൂറോപതി തിരിച്ചറിഞ്ഞില്ല എന്നതാണ് പ്രശ്‌നമെന്ന് നടനെ ചികിത്സിക്കുന്ന ഡോക്ടറും പറയുന്നു. സായ് കുമാറിനെ സംബന്ധിച്ച് ബ്ലോക്കും കാലിലെ രണ്ട് സ്ഥലമൊഴികെ ബാക്കി എല്ലായിടത്തും സ്പർശനം പോലുമില്ലായിരുന്നു.

ആ സ്ഥലത്തെ സ്പർശനം കൂടി പോയിരുന്നെങ്കിൽ പിന്നെ ചികിത്സിച്ചിട്ട് കാര്യമില്ല. ചികിത്സ തുടങ്ങിയതിന് ശേഷം നല്ല മാറ്റമുണ്ട്. ഇപ്പോൾ കാലിന്റെ സ്പർശനമൊക്കെ തിരിച്ച് കിട്ടി. മാത്രമല്ല അദ്ദേഹത്തെ കൊണ്ട് ഇവിടെയുള്ള മലയും നടത്തി കയറ്റി. അത് വലിയ കാര്യമായിരുന്നു. ഇത് മാത്രമല്ല കിഡ്‌നിയിലും പ്രശ്‌നമുണ്ട്. അത് തിരിച്ചറിഞ്ഞിരുന്നില്ല. ആരോഗ്യാവസ്ഥ കൂടുതൽ ഗുരുതരമാകുന്നത് ഇവർ അറിഞ്ഞില്ല. ബിന്ദു പണിക്കരുടെ കാര്യത്തിലും സമാനമായിരുന്നെന്നാണ് ഡോക്ടർ പറയുന്നു.

അസുഖത്തിന്റെ കാര്യത്തിൽ ഞങ്ങൾക്ക് അത്രയും ഒത്തൊരുമയാണെന്നാണ് തമാശയായി നടി പറഞ്ഞത്. അതിൽ മാത്രമല്ല എല്ലാത്തിലും ഞങ്ങൾ ഒത്തുരമ ഉണ്ടെന്ന് സായ് കുമാറും പറയുന്നു. എല്ലാ കാര്യത്തിലും ഒരുമയുള്ള ഞങ്ങൾ അസുഖത്തിന്റെ കാര്യത്തിലും അങ്ങനെയാണ്. ഏട്ടനുള്ള എല്ലാ പ്രശ്‌നങ്ങളും എനിക്കുമുണ്ടെന്ന് ബിന്ദു പണിക്കർ തമാശയായി പറയുന്നുണ്ട്.

ഏകദേശം പതിനേഴ് വർഷത്തോളമായിട്ട് എനിക്ക് ഷുഗറുണ്ട്. കാലിൽ ഒരു സർജറി ചെയ്തിരുന്നു. നാല് വർഷമായി ആ മുറിവ് ഉണങ്ങാതെ ഞാൻ ഡ്രസ് ചെയ്ത് കൊണ്ട് നടക്കുകയാണ്. ആരോടെങ്കിലും പറഞ്ഞാൽ വിശ്വസിക്കുമോന്ന് അറിയില്ല. ഇപ്പോൾ ഒത്തിരി വ്യത്യാസമുണ്ടെന്ന് നടിയും കൂട്ടിച്ചേർത്തു. ഇതുപോലൊരു കപ്പിൾസിനെ ഞങ്ങളുടെ കരിയറിൽ കണ്ടിട്ടില്ലെന്നാണ് ഡോക്ടറുടെ അഭിപ്രായം. ഭാര്യയ്ക്കും ഭർത്താവിനും ഒരുപോലെ എങ്ങനെ അസുഖം വന്നു എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ് എന്നുമാണ് ഡോക്ടർ പറഞ്ഞത്.

Vijayasree Vijayasree :