ശ്രീയുടെ ആ രണ്ട് ആഗ്രഹങ്ങള്‍ എനിക്ക് സാധിക്കാനായില്ല!! വേദനയോടെ ബിജു നാരായണന്‍

ഗായകന്‍ ബിജു നാരായണന്‍റെ ഭാര്യ ശ്രീലത നാരായണന്‍ കഴിഞ്ഞ മാസമാണ് അന്തരിച്ചത്. ബിജു നാരായണന്റെ ഭാര്യയുടെ വിയോഗവാര്‍ത്ത മലയാളി സംഗീതാസ്വാദകര്‍ കണ്ണീരോടെയാണ് കേട്ടത്. ക്യാൻസർ ബാധിതയായി ചികിത്സയിലായിരുന്നു ശ്രീലത. ഇപ്പോഴിതാ തന്റെ പ്രിയപത്നിയുടെ വേർപാടിൽ വേദനയോടെ മനസ് തുറക്കുകയാണ് ബിജു നാരായണന്‍. ശ്രീ എന്നെ പിരിഞ്ഞെന്ന് തോന്നുന്നേയില്ല. ചടങ്ങുകള്‍ കഴിഞ്ഞു ഈ വീടിന്റെ ഏകാന്തതയിലേക്ക് വന്നപ്പോള്‍ ഇവിടെ പലയിടത്തും ശ്രീയുടെ സാന്നിധ്യം എനിക്ക് നേരിട്ടനുഭവപ്പെടും പോലെ തോന്നി. ശ്രീ എന്റെ ജീവിതപങ്കാളിയും, ആത്മ സുഹൃത്തുമായിരുന്നു. എന്‍റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ശ്രീയാണ്.

മാര്‍ച്ച്‌ മാസത്തില്‍ ശ്രീയുടെ രോഗത്തിന് കുറവ് വന്നപ്പോള്‍ അവള്‍ രണ്ടു ആഗ്രഹങ്ങള്‍ പറഞ്ഞു. എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ സംഗീത പ്രോഗ്രാമില്‍ പങ്കെടുക്കണം. പിന്നെ ഞങ്ങള്‍ രണ്ടുപേരും മാത്രമായി ഒരു യാത്ര പോകണം. കുടുംബസമേതം ഞങ്ങള്‍ ഒരുപാട് യാത്രകള്‍ പോകാറുണ്ടയിരുന്നു. ‘ഇത്തവണ നിങ്ങളെ കൂട്ടാതെ ഞാനും അച്ഛനും മാത്രമായി ഒരു യാത്ര പോകും’. ശ്രീ മക്കളോട് പറയുകയും ചെയ്തു. പോളണ്ടിലേക്ക് ഒരു യാത്ര പോകണമെന്ന് ഞാനും പ്ലാന്‍ ചെയ്യുകയായിരുന്നു. പക്ഷെ ഒരിക്കലും സാധിക്കാത്ത മോഹങ്ങളായി മാറി അത് രണ്ടും’. . വീട്ടിലെ ഒരു കാര്യം പോലും ഞാനറിഞ്ഞിരുന്നില്ല. ഞങ്ങളുടെ രണ്ടുപേരുടെയും വീട്ടുകാര്യങ്ങള്‍ അറിഞ്ഞു ചെയ്തുകൊണ്ടിരുന്നത്, എന്‍റെ ബാങ്ക് അക്കൗണ്ട് പോലും കൈകാര്യം ചെയ്തു കൊണ്ടിരുന്നത്. എല്ലാം ശ്രീയായിരുന്നു’. ‘

ചലച്ചിത്ര പിന്നണി ഗായകന്‍ എന്ന നിലയില്‍ ഏറെ ശ്രദ്ധേയനാണ് ബിജു നാരായണന്‍. മലയാള സിനിമയില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് ശബ്ദം നല്‍കിയിട്ടുള്ള ബിജു നാരായണന്‍ ‘ഞാന്‍ മേരിക്കുട്ടി’ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തില്‍ സജീവമായിരിക്കുകയായിരുന്നു. എറണാകുളം മഹാരാജാസ് കോളേജിൽ ഒന്നിച്ച് പഠിച്ചവരാണ് ഇരുവരും. പത്ത് വർഷത്തെ പ്രണയത്തിനുശേഷം 1998 ജനുവരി 23 ന് ബിജു നാരായണനും ശ്രീലതയും വിവാഹിതരാകുന്നത്. ഭാര്യയ്ക്ക് രോഗം മൂർഛിച്ചതോടെ സ്റ്റേജ് ഷോകളും പാട്ടുകളും തന്റെ എല്ലാ തിരക്കുകളും മാറ്റിവെച്ച് ശ്രീലതയുടെ അരികിൽ തന്നെയുണ്ടായിരുന്നു. എങ്ങനെയും ശ്രീലതയെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരാൻ ബിജു നാരായണന്‍ ശ്രമിച്ചിരുന്നു. ഈ അടുത്ത കാലത്താണ് ബിജു പൊതുവേദിയിൽ പോലും എത്തിയത്. ഒരു സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിലായിരുന്നു അതിഥിയായി എത്തിയത്. രണ്ട് ആൺമക്കളുണ്ട്, സിദ്ധാർത്ഥ്, സൂര്യനാരായണൻ.

biju-narayanan-wife

Noora T Noora T :