
ഇന്നലെ റിലീസ് ചെയ്ത മേരാ നാം ഷാജി മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. സൂപ്പർ ഹിറ്റ് ചിത്രങ്ങളായ അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷൻ എന്നീ സിനിമകൾക്ക് ശേഷം നാദിർഷ സംവിധാനം ചെയ്ത സിനിമയാണ് മേരാ നാം ഷാജി. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള സിനിമകളിലൂടെയാണ് നാദിര്‍ഷ മലയാളികളുടെ ഇഷ്ട സംവിധായകനായി മാറിയത്.
നാദിര്‍ഷയുടെ സംവിധാനത്തില്‍ ആസിഫ് അലി, ബിജു മേനോന്,ബൈജു തുടങ്ങിയവര്‍ മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രമാണ് മേരാ നാം ഷാജി. ഇത്തവണയും കോമഡിക്ക് പ്രാധാന്യം നല്‍കിയുളള ഒരു ചിത്രവുമായിട്ടാണ് സംവിധായകന് എത്തുന്നത്. കാഴ്ചക്കാരുടെ പൾസറിയാവുന്ന ആളാണ് നാദിർഷയെന്നും അതാണ് അദ്ദേഹത്തിന്റെ സിനിമകൾക്ക് ഗുണം ചെയ്യുന്നതെന്നും പറയുകയാണ് ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്ന ബിജു മേനോൻ. സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത് .
‘കാഴ്ച്ചക്കാരുടെ പള്‍സറിയുന്ന ആളാണ് നാദിര്‍ഷ എന്നാണ് ബിജു മേനോന് പറയുന്നത്. നാദിര്‍ഷയുടെ കൂടെ സിനിമ ചെയ്യുന്നത് ഒരു പ്രത്യേക അനുഭവമാണ്. കാഴ്ച്ചക്കാരുടെ പള്‍സറിയുന്ന ആളാണ് അദ്ദേഹം. സ്റ്റേജ് പ്രോഗ്രാമിലൂടെയും മറ്റും നാദിര്‍ഷ പ്രേക്ഷകരെ അടുത്തറിഞ്ഞിട്ടുണ്ട്. അത് സിനിമയ്ക്ക് ഒരുപാട് ഗുണം ചെയ്യാറുണ്ട്. മുമ്പിറങ്ങിയ സിനിമകളില്‍ നിന്ന് അത് പ്രകടമാണ്. ഈ ചിത്രവും അത്തരത്തില്‍ ഒരു മികച്ച എന്റര്ടെയ്നറായിരിക്കും.’ ബിജു മേനോന് പറഞ്ഞു.
‘ആസിഫ് അലി അത്ര അനുഭവിച്ചുണ്ടാകില്ല, പക്ഷേ ഞാനും ബൈജുവും അനുഭവിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വൃത്തികെട്ട പേരുകളിലൊന്നാണ് ബിജു, ബൈജു, സജി ഷാജി എന്നിവ. ഷാജിയെന്നു പേരുള്ള ആളുകൾ അനുഭവിക്കുന്ന വേദന ഞങ്ങൾക്കും അറിയാമെന്നും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളായ ബിജു മേനോൻ പറയുന്നു.
‘ഈ പേരുവച്ചൊരു സിനിമ കൂടി കിട്ടിയപ്പോൾ അതിന്റെ ബാധ്യത ഞങ്ങൾക്കുണ്ട്. എനിക്കും ബൈജുവിനുമാകും ഈ ഷാജിയെ കൂടുതൽ ഫീൽ ചെയ്തിട്ടുണ്ടാകുക’.
ആസിഫ് അലി, ബൈജു എന്നിവരാണ് ചിത്രത്തിലെ മറ്റു ഷാജിമാർ. കൊച്ചി ഷാജിയായി ആസിഫും തിരുവനന്തപുരം ഷാജിയായി ബൈജുവും കോഴിക്കോട് ഷാജിയായി ബിജു മേനോനും എത്തുന്നു.

biju menon about nadir sha