“ലാലേട്ടൻ എന്റെ ലഹരിയാണ്” !! കണ്ണ് നിറഞ്ഞ് ബിജു മേനോൻ പറഞ്ഞു…

“ലാലേട്ടൻ എന്റെ ലഹരിയാണ്” !! കണ്ണ് നിറഞ്ഞ് ബിജു മേനോൻ പറഞ്ഞു…

നടനും സഹനടനും വില്ലനുമൊക്കെയായി മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് ബിജു മേനോൻ. സംവിധായകർക്ക് ഏത് വേഷവും വിശ്വസ്തതയോടെ ഏൽപ്പിക്കാൻ കഴിയുന്ന ചുരുക്കം ചില നടന്മാരിൽ ഒരാൾ കൂടിയാണ് ബിജു മേനോൻ. ആനന്ദ് ടി വിയുടെ ജനപ്രിയ നായകൻ എന്ന അവാർഡ് സ്വന്തമാക്കിയ ബിജു മേനോൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. മോഹൻലാൽ ആയിരുന്നു അവാർഡ് ബിജു മേനോന് നൽകിയത്.

“ഇതിൽ കൂടുതൽ ഒരു സന്തോഷം എനിക്കില്ല. എന്റെ ജീവിതത്തിൽ ഇതയും വലിയൊരു നടനിൽ നിന്നും ഒരവാർഡ്‌ വാങ്ങാൻ കഴിഞ്ഞത് തന്നെ ഭാഗ്യം. സിനിമ കണ്ടത് മുതൽ ഞാൻ ആരാധിക്കുന്ന ഏറ്റവും കൂടുതൽ സ്‌നേഹിക്കുന്ന ആ മഹാനടന്റെ കൈയ്യിൽ നിന്നും ഇത് വാങ്ങാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം”- ബിജു മേനോൻ പറഞ്ഞു.

“ലാലേട്ടൻ എന്റെ ലഹരിയാണെന്ന” ബിജു മേനോന്റെ വാക്കുകളെ ആരാധകർ നിറഞ്ഞ കൈയ്യടികളോടെയാണ് ഏറ്റെടുത്തത്.

Biju Menon about Mohanlal

Abhishek G S :