കോവിഡ് പ്രതിരോധം; ശരിക്കുള്ള അയ്യപ്പ മേനോനെ കണ്ട ബിജു മേനോൻ ഞെട്ടി

കൊവിഡ് 19 നെ പ്രതിരോധിക്കാനായി രാജ്യത്ത് ലോക്ക് ഡൗൺ തുടരുകയാണ് .കേരള പൊലീസിന്റെ സേവനങ്ങളെ അഭിനന്ദിച്ചുകൊണ്ട് നടൻ ബിജു മേനോൻ. താരം ഫേസ് ബുക്കിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. ഒരു യാത്രയ്ക്കായുള്ള പാസിനായി തൃശൂർ സിറ്റി പോലീസ് കമ്മീഷണർ കാര്യാലയത്തിൽ താരം എത്തുന്നതും ഈ സഞ്ചാരത്തിൽ തിരിച്ചറിയുന്ന പൊലീസിന്റെ സേവനങ്ങളെ കുറിച്ചുമാണ് വീഡിയോയിൽ ബിജുമേനോൻ പങ്കുവെച്ചിരിക്കുന്നത്.

ഒരു യാത്ര പാസിനായാണ് കമ്മീഷണർ ഓഫീസിലേക്ക് താൻ യാത്രയായത്. കുട്ടിക്കാലത്തും വളർന്നപ്പോഴും പൊലീസ് ഒരു വികാരമായിരുന്നു. പക്ഷേ കഥയിലും ചരിത്രത്തിലും എപ്പോഴും അവർ പ്രതിനായകർ മാത്രമായിരുന്നു, എന്നാൽ രണ്ട് പ്രളയവും നിപ്പയും കടന്ന് കൊവിഡ് ബാധയിൽ നടുങ്ങി നിൽക്കുന്ന നാടിന്റെ രക്ഷയ്ക്കായി കരുതന്റെയും കരുണയുടെയും രക്ഷാ കവചമൊരുക്കി അവർ നിൽക്കുകയാണ്.

എരിയുന്ന ഈ വേനലിലും ആത്മസംതൃപ്തിയോടെ പണിയെടുക്കുന്ന അവരെ നമിക്കാതെ വയ്യെന്നും ബിജു മേനോൻ പറയുകയാണ്. താനും അടുത്തിടെ സിനിമയിൽ അയ്യപ്പൻ നായർ എന്ന പൊലീസുകാരനായെത്തി. നാടിന്റെ രക്ഷരാകുന്ന കേരളപൊലീസിന് തന്റെ ഒരു ബിഗ് സല്യൂട്ട്, ബിജു മേനോൻ വീഡിയോയിൽ പറഞ്ഞവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.

അതെ സമയം തന്നെ കൊവിഡ് പോരാട്ടത്തിൽ മുൻപന്തിയിലുള്ള കേരള പൊലീസിന് അഭിനന്ദനവുമായ് സംവിധായകൻ ഷാജി കൈലാസ്. കാക്കി ഇപ്പോൾ കരുതലിന്റെ നിറമായി മാറിയിരിക്കുകയാണെന്നും ഓരോ പ്രദേശത്തിന്റെയും അതിർത്തികളിൽ ബോധവൽക്കരണവും ശാസനയും സ്നേഹം നിറഞ്ഞ കരുതലുമായ് അവർ രോഗാണുവിന് എതിരെ പോരാടുകയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

‘ഞങ്ങളുടെ സ്വന്തം പൊലീസ്’ എന്നു തുടങ്ങുന്ന കുറിപ്പിൽ സംസ്ഥാനത്ത് കോവിഡ് സമൂഹവ്യാപനം ഉണ്ടാകാതെ പോയതിന് പ്രധാനകാരണം പൊലീസ് തീർത്ത വേലികൾ തന്നെയാണെന്ന് ഷാജി കൈലാസ് അവകാശപ്പെടുന്നു. കേരളത്തിന്റെ വരുംകാല ചരിത്രത്തിൽ സുവർണ്ണ ഏടുകളിൽ ഒളിമങ്ങാത്ത ഒരു അധ്യായമാണ് പൊലീസുകാർ ഇപ്പോൾ രചിച്ചു കൊണ്ടിരിക്കുന്നതെന്നും ഷാജി കൈലാസ് കുറിച്ചു.

biju menon

Noora T Noora T :