നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹന്‍ലാല്‍. പ്രായഭേദമന്യേ ആരാധകരുള്ള നടന്‍. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹന്‍ലാല്‍ കേരളക്കരയുടെ മനസ്സില്‍ ചേക്കേറിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും മോഹന്‍ലാല്‍ എന്ന നടവിസ്മയും തിരശ്ശീലയില്‍ ആടിത്തീര്‍ത്തത് എത്രയോ മികച്ച കഥാപാത്രങ്ങള്‍.
ഇനിയും ചെയ്യാനിരിക്കുന്നത് അതിലേറെ മികച്ച വേഷങ്ങള്‍. മീശ പിരിച്ച ലാലേട്ടന്‍ വേഷങ്ങളോട് ഒരു പ്രത്യേക ആരാധനയാണ് മലയാളികള്‍ക്ക്. എന്നാല്‍ മീശയില്ലാതെ ക്ലീന്‍ ഷേവില്‍ മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച സിനിമകളും ഉണ്ട്. മോഹന്‍ലാലിന്റെ മുഖത്തെ സൂക്ഷാമിഭനയം പുറത്തെടുത്ത കഥാപാത്രങ്ങളാണ് അതില്‍ പലതും. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിനെ കുറിച്ച് അദ്ദേഹത്തിന്റെ സഹോദരനായ ബിജു ഗോപിനാഥന്‍ നായര്‍ പറഞ്ഞ കാര്യങ്ങളാണ് വൈറലായി മാറുന്നത്. പഴയ മോഹന്‍ലാലിനെ കാണാന്‍ ഇനി ബുദ്ധിമുട്ടാണെന്ന് പറയുകയാണ് ബിജു.
മോഹന്‍ലാലിന്റെ പിതാവിന്റെ സഹോദരന്റെ മകനാണ് ബിജു. നിലവില്‍ മോഹന്‍ലാലുമായി യാതൊരു കോണ്‍ടാക്ടും തനിക്കില്ലെന്നാണ് അഭിമുഖത്തില്‍ ബിജു വെളിപ്പെടുത്തിയത്. അതേസമയം ലാലിനെ വെച്ച് സിനിമ ചെയ്യാന്‍ ശ്രമിച്ചെങ്കിലും ആന്റണി പെരുമ്പാവൂര്‍ അതിന് സമ്മതിച്ചില്ലെന്നും താരസഹോദരന്‍ പറയുന്നു. ഇപ്പോള്‍ മോഹന്‍ലാലിന്റെ ചേട്ടന്‍ പ്യാരിലാലിനെ കുറിച്ചും അദ്ദേഹം സംസാരിച്ചിരിക്കുകയാണ്.
‘മോഹന്‍ലാലിന്റെ ചേട്ടന്‍ ഭയങ്കര അറിവുള്ള ആളായിരുന്നു. അദ്ദേഹം കപ്പലില്‍ ക്യാപ്റ്റനായിരുന്നു. അന്ന് ഏകദേശം ആറ് ലക്ഷത്തോളം രൂപ സാലറിയുണ്ട് പുള്ളിയ്ക്ക്. പക്ഷേ അദ്ദേഹത്തിന്റെ ജീവിതവും പരാജയമാവുകയായിരുന്നു. മരിക്കുന്നതിന് ഏകദേശം ഇരുപത് ദിവസം മുന്‍പ് എന്നെ കാണാന്‍ വന്നിരുന്നു. അന്നദ്ദേഹം എന്നോട് കുറച്ച് കാര്യങ്ങള്‍ വെളിപ്പെടുത്തി. അക്കാര്യങ്ങള്‍ ഇപ്പോള്‍ പുറത്ത് പറയാന്‍ പറ്റില്ല.
ഞങ്ങള്‍ തമ്മില്‍ നല്ല സൗഹൃദമായിരുന്നു. അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ എനിക്ക് ഈ ഗതിക്കേട് ഒരിക്കലും വരില്ലായിരുന്നു. അതല്ല, മോഹന്‍ലാലിന്റെ പിതാവ് ജീവിച്ചിരുന്നാലും ഇങ്ങനെ കുഴപ്പങ്ങള്‍ ഉണ്ടാവില്ലായിരുന്നു. മോഹന്‍ലാലിന് ബിസിനസ് പറഞ്ഞിട്ടുള്ള കാര്യമല്ല. അദ്ദേഹത്തിന്റെ ജാതകപ്രകാരം അഭിനയിക്കുകയാണ് പുള്ളിയ്ക്ക് പറ്റിയ പണി. എണ്‍പത്തിനാല് വയസ് വരെ മോഹന്‍ലാലിന് അഭിനയിക്കാന്‍ പറ്റും. ഒരു പ്രമുഖ ജോത്സ്യനും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.
പക്ഷേ ബിസിനസ് ചെയ്യരുത്. അദ്ദേഹത്തിന്റെ ബിസിനസുകള്‍ എന്തൊക്കെയാണെന്നോ സാമ്പത്തിക സ്ഥിതി എന്താണെന്നോ ഒന്നും അറിയില്ല. മോഹന്‍ലാല്‍ പണ്ടൊക്കെ അഭിനയിക്കുമ്പോള്‍ അത്രയും അനായാസമായി ചെയ്യും. ഒറ്റ ടേക്കില്‍ അദ്ദേഹത്തിന്റെ സീന്‍ തീരുമായിരുന്നു. കൂടെ അഭിനയിക്കുന്നവര്‍ക്ക് വേണ്ടി ഒന്നോ രണ്ടോ ടേക്ക് എടുക്കുക എന്നല്ലാതെ അഭിനയത്തില്‍ പുള്ളിയെ വെല്ലാന്‍ ഒരാളില്ല. പക്ഷേ ഇപ്പോള്‍ എന്താണ് പറ്റിയതെന്ന് ചോദിച്ചാല്‍ പുതിയൊരു നിര്‍മാതാവ് വരികയാണെങ്കില്‍ തന്നെ ഒരു പേടിയുണ്ടാവും. മുന്നോട്ട് എന്താണ് സംഭവിക്കുക എന്ന് പറയാന്‍ പറ്റില്ല’.
മലയാളത്തിലെ നിര്‍മാതാക്കളുടെ അവസ്ഥയൊന്നും പറയാന്‍ പറ്റില്ല. ഒരു ബിഗ് ബജറ്റ് സിനിമയാണ് എടുക്കുന്നതെങ്കില്‍ അവരുടെ എല്ലാ സമ്പത്തും ബാങ്കില്‍ പണയം വെച്ചിട്ടായിരിക്കും പൈസ ഉണ്ടാക്കുന്നത്. ആ സിനിമ തീര്‍ന്നാല്‍ അവരും തീര്‍ന്നെന്ന് പറയാം. അങ്ങനെ തകര്‍ന്ന് പോയ ഒത്തിരിപ്പേരുണ്ട്. ബിജു മേനോന്‍ ഒക്കെ അമ്പതോ എഴുപത്തിയഞ്ച് ലക്ഷമോ മറ്റോ ആണ് സിനിമയ്ക്ക് പ്രതിഫലമായി വാങ്ങിക്കുന്നത്. സുരേഷ് ഗോപിയുടെ പ്രതിഫലവും വളരെ കുറവാണ്. എല്ലാവരും രക്ഷപ്പെടണമെന്നുള്ള ആഗ്രഹത്തിലാണ് അവരൊക്കെ സിനിമ ചെയ്യുന്നത്.
ഞാന്‍ എഴുതിയ സിനിമ എന്തായാലും പുറത്തിറക്കും. മോഹന്‍ലാലിനെ വെച്ച് ചെയ്യാന്‍ പറ്റില്ലെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞ് കഴിഞ്ഞു. ബിജു മേനോന്‍ അല്ലെങ്കില്‍ സുരേഷ് ഗോപി ഇവരില്‍ ആര്‍ക്കെങ്കിലും എന്റെ കഥ ഇഷ്ടപ്പെടുകയാണെങ്കില്‍ അവരെ വെച്ച് ചെയ്യുമെന്നാണ് ബിജു ഗോപിനാഥന്‍ നായര്‍ പറയുന്നത്. അതേസമയം, മോഹന്‍ലാലിന്റെ വരാന്‍ പോകുന്ന സിനിമകളില്‍ ഒരെണ്ണം വലിയ വിജയമായി മാറുമെന്ന് മുന്‍പ് ബിജു പറഞ്ഞിരുന്നു. മാത്രമല്ല ലാലിന്റെ ജീവിതത്തിലും കരിയറിലും മാറ്റങ്ങള്‍ വരുത്തിയാലേ അദ്ദേഹത്തിന് മുന്നോട്ട് കൂടുതല്‍ പുരോഗതി ഉണ്ടാവുകയുള്ളുവെന്നും ഇദ്ദേഹം സൂചിപ്പിച്ചിരുന്നു.
അതെന്താണെന്ന് താനിപ്പോള്‍ പറയില്ല. തന്നെ വിളിച്ചാല്‍ അതൊക്കെ പറയാമെന്നാണ് ബിജു ഗോപിനാഥന്‍ നായര്‍ പറയുന്നത്. ഇനി അതൊക്കെ ചെയ്യാതെ പുള്ളി എന്തൊക്കെ ചെയ്തിട്ടും യാതൊരു കാര്യവുമില്ല. കാരണം അത്രയധികം റിസര്‍ച്ച് ചെയ്തിട്ടാണ് താനിത് പറയുന്നത്’. താന്‍ ന്യൂമറോളജി പഠിച്ചിട്ടുള്ള ആളാണെന്നും അതിന്റെ വ്യക്തമായ ധാരണയിലാണ് ഈ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ന്യൂമറോളജി വെച്ചാണ് താന്‍ അത് പറഞ്ഞത്. 2024 ല്‍ എന്തായാലും മോഹന്‍ലാലിനൊരു ഹിറ്റ് വരും. മോഹന്‍ലാലിന്റെ നാള്‍ രേവതിയാണ്. അദ്ദേഹത്തിന്റെ ജാതകം പോലും തനിക്ക് കാണാപാഠമായി അറിയാം. കഴിഞ്ഞ രണ്ട് വര്‍ഷം വളരെ മോശം കാലഘട്ടമായിരുന്നു അദ്ദേഹത്തിന്. ഇപ്പോള്‍ സമയം മാറി. എന്തായാലും അടുത്ത വര്‍ഷം ഒരു സിനിമ ഹിറ്റായി മാറും എന്നാണ് ബിജു പറഞ്ഞിരുന്നത്.