എന്റെ കല്യാണം നടക്കേണ്ടിയിരുന്ന സമയമായിരുന്നു ഇത്, ആ സമയത്താണ് ഞാനിപ്പോൾ രണ്ടാമത്തെ ഓപ്പറേഷനു വേണ്ടി പോകുന്നത്; ഇതിനെല്ലാം കാരണമായ റോക്കിയെ കുറിച്ച് സിജോ

ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ടെലിവിഷൻ ഷോയായിരുന്നു ബി​ഗ്ബോസ് മലയാളം സീസൺ 6. നിരവധി വിമർശനങ്ങളും ഈ സാസണിനെതിരെ വന്നിരുന്നു. ഇതിൽ ഏറെ വിവാദമുണ്ടാക്കിയ സംഭവമായിരുന്നു റോക്കി- സിജോ തമ്മിലുള്ള പ്രശ്നം. സിജോയെ മർദ്ദിച്ചതിനാൽ റോക്കിയെ ഷോയിൽ നിന്നും അപ്പോൾ തന്നെ പുറത്താക്കിയെങ്കിലും ഇപ്പോഴും ഇതുമായി ബന്ധപ്പെട്ട ചികിത്സയിലാണ് സിജോ.

ഷോയിൽ തുടരുമ്പോൾ തന്നെ സിജോയ്ക്ക് സർജറിയ്ക്ക് വിധേയനായേണ്ടി വന്നിരുന്നു. ആദ്യത്തെ സർജറിക്കു ശേഷം സിജോ പിന്നീട് വീണ്ടും ഹൗസിനുള്ളിലേയ്ക്ക് തിരിച്ചു വന്നിരുന്നു. നിരവധി പ്രതിസന്ധികളിലൂടെ കഴിഞ്ഞു പോയ നാളുകളായിരുന്നു സിജോയുടേത്. എന്നാൽ ഇടയ്ക്ക് വെച്ച് സിജോ പുറത്തായിരുന്നു.

ശേഷം തന്റെ വിശേഷങ്ങളെല്ലാം പങ്കുവെച്ച് സിജോ എത്താറുണ്ടായിരുന്നു. തന്റെ വിവാഹകാര്യങ്ങളെ കുറിച്ചെല്ലാം സിജോ പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ രണ്ടാമത്തെ സർജറിയെ കുറിച്ച് അറിയിച്ചിരിക്കുകയാണ് സിജോ. അദ്ദേഹം പങ്കുവെച്ച വീഡിയോയിൽ തന്റെ വായയുടെ എക്സ്റേ സിജോ കാണിക്കുന്നുണ്ട്. പ്രശ്നം ഉണ്ടായ ആ ​ഭാ​ഗത്ത് പ്ലേറ്റ് ഇട്ടിരിക്കുകയായിരുന്നു. ഇതേ കുറിച്ച് സിജോ പറയുന്നതിങ്ങനെ;

വായക്കുള്ളിൽ ഏറ്റവും അറ്റത്തായിട്ട് ഒരു ചെറിയ പല്ലുണ്ട്. ആ പല്ലിലേയ്ക്ക് ഇറക്കിയിട്ടാണ് പ്ലേറ്റ് ഇട്ടിരിക്കുന്നത്. ആ പ്ലേറ്റാണ് ഇനി എടുത്തു കളയാൻ ഉള്ളത്. അതിനു വേണ്ടി ഞാൻ ഇപ്പോൾ ചെന്നൈയിലേയ്ക്ക് പോവും. ആ​ഗസ്റ്റ് 4നു പോയിട്ട് ആ​ഗസ്റ്റ് 5നാണ് സർജറി. 6ാംതിയ്യതി അല്ലെങ്കിൽ 7ാം തിയ്യതി തിരിച്ചു വരാൻ സാധിക്കും.

ഈ പ്ലേറ്റ് എടുത്തു മാറ്റാൻ ഉള്ളതാണ്. അത് എടുത്തു മാറ്റാൻ ഒരുപാട് താമസം വന്നാൽ എന്റെ പല്ലിനു കൂടുതൽ പ്രശ്നം ഉണ്ടാവും. അതായത് ആ പല്ല് പിന്നീട് എടുത്തു കളയേണ്ടി വരും. അങ്ങനെ വന്നാൽ മുഖത്തിന്റെ ഒരു ഭാ​ഗം കുഴിഞ്ഞു പോകും. എന്നാൽ ആശുപത്രിയിൽ എത്തിയാൽ മാത്രമേ ആ പല്ലിന്റെ കാര്യത്തിൽ ഒരു കൃത്യമായ ഉറപ്പ് പറയാൻ കഴികയുള്ളു.

ഇതിനെല്ലാം കാരണമായ റോക്കിയെ കുറിച്ചും അയാൾ കാരണം തന്റെ ജീവിതത്തിൽ ഉണ്ടായ പ്രതിസന്ധികളെ കുറിച്ചും സിജോ ഈ വീഡിയേയിൽ പറയുന്നുണ്ട്. തന്റെ കല്യാണം നീണ്ടു പോയതും, കരിയറിൽ പല തരം പ്രശ്നങ്ങൾ ഉണ്ടാവുന്നതിനും കാരണം ഹൗസിനുള്ളിലെ റോക്കിയുടെ ആക്രമണം തന്നെയാണെന്ന് സിജോ പറഞ്ഞു.

എന്റെ ആദ്യ സർജറിയ്ക്കു ശേഷം ശരീരഭാരം ഒരുപാട് കുറഞ്ഞു. അതായത് ഭക്ഷണം കഴിക്കാൻ നിയന്ത്രണം ഉണ്ടായിരുന്നു. ഇപ്പോൾ ഭക്ഷണം കഴിച്ച് വീണ്ടും ശരീരം നന്നാക്കിയെടുത്തു. എന്നാൽ അടുത്ത സർജറി കഴിഞ്ഞാൽ വീണ്ടും ഭക്ഷണം പ്രശ്നമാവും. എന്റെ ഭക്ഷണ രീതികൾ മാറ്റേണ്ടി വരും. ശരീരം പിന്നെയും കുറയും. ഇതിനെല്ലാം കാരണമായ റോക്കിയോട് തീർച്ചയായും ഒരു ദേഷ്യം തോന്നും.

വീഡിയോ മുഴുവൻ സിജോ തന്റെ ദേഷ്യം റോക്കിയോട് പറഞ്ഞു തീർക്കുന്നുണ്ട്. ഹൗസിനുള്ളിൽ വെച്ച് തന്നെ പറഞ്ഞിരുന്നു ഇതിന്റെ പേരിൽ സിജോ കേസ് കൊടുക്കില്ലെന്ന്. പലരും സിജോയോട് ചോദിക്കുന്ന കാര്യവും ഇതു തന്നെയാണ്. പക്ഷേ ഈ വീഡിയോയിലും സിജോ അതു തന്നെയാണ് പറയുന്നത്. “എനിക്ക് തന്ത ഒന്നേ ഉള്ളു, അല്ലാതെ അവനെ പോലെ 50 എണ്ണം ഇല്ല” എന്നാണ് സിജോ പറഞ്ഞത്.

ഇനി പുതിയ ഡയലോ​ഗുകളുമായി ഇറങ്ങാനുള്ള ശക്തി അയാൾക്ക് ഉണ്ടാവില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ വിഡിയോ കണ്ടിട്ട് ആർക്കേലും എന്നോട് ദേഷ്യം തോന്നുന്നുണ്ടോ എന്നറിയില്ല. ദേഷ്യവും ഇഷ്ടവും ഇഷ്ടക്കേടുകളുമുള്ള ഒരു സാധാരണ മനുഷ്യനാണ് ഞാൻ. എന്റെ കല്യാണം നടക്കേണ്ടിയിരുന്ന സമയമായിരുന്നു ഇത്. ആ സമയത്താണ് ഞാനിപ്പോൾ ഓപ്പറേഷനു വേണ്ടി പോകുന്നത്. എന്റെ വികാരങ്ങളാണ് ഈ വീഡിയോയിലൂടെ എനിക്ക് പറയേണ്ടി വന്നത് എന്നും സിജോ വീഡിയോയിൽ പറയുന്നു.

വീഡിയോയ്ക്ക് നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. സിജോയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കാമായിരുന്നു, ഇത്രയെല്ലാം ചെയ്തിട്ടും ആരെയോ ബോധിപ്പിക്കാൻ വേണ്ടി റോക്കി സോറി പോലെ എന്തോ പറഞ്ഞു. കുറഞ്ഞത് സിജോയുടെ ആശുപത്രി ചെലവെങ്കിലും കോടീശ്വരനായ റോക്കിയ്ക്ക് ഏറ്റെടുക്കാമായിരുന്നു എന്നെല്ലാമാണ് കമന്റുകൾ.

Vijayasree Vijayasree :