മലയാളത്തലുള്‍പ്പെടെ ഏറെ കാഴ്ചക്കാരുള്ള റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ്. ഹിന്ദിയില്‍ സല്‍മാന്‍ ഖാന്‍ അവതാരകനായിട്ടെത്തുന്ന ബിഗ് ബോസിന്റെ പതിനാറാം സീസണ്‍ കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ സീസണുകളില്‍ നിന്നും അടിമുടി മാറ്റവുമായാണ് ഷോ എത്തിയിരുന്നത്.
ബിഗ് ബോസിലേക്ക് ഇത്തവണ എത്തിയ താരങ്ങളുടെ പേഴ്‌സണല്‍ കാര്യങ്ങളാണ് ചര്‍ച്ചയാവുന്നത്. അതില്‍ പ്രധാനം അവര്‍ക്ക് ലഭിക്കുന്ന പ്രതിഫലമാണ്. മത്സരാര്‍ഥികള്‍ നൂറ് ദിവസം വീടിനകത്ത് നിന്നാല്‍ വലിയൊരു തുകയുമായി തിരികെ പോവാമെന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്.
ഓരോരുത്തര്‍ക്കും ആഴ്ചയില്‍ ലഭിക്കുന്നത് ലക്ഷങ്ങളാണെന്നാണ് സൂചന. ഈ സീസണില്‍ ബിഗ് ബോസില്‍ നിന്നും ഏറ്റവും ജനപ്രീതി നേടിയ മത്സരാര്‍ഥിയാണ് സുമ്പുല്‍ തൗഖീര്‍. ഏറ്റവും കൂടുതല്‍ പ്രതിഫലവും ഇദ്ദേഹത്തിനാണ്. ആഴ്ചയില്‍ പന്ത്രണ്ട് ലക്ഷം രൂപയാണ് അദ്ദേഹത്തിന് ലഭിക്കുന്നത്.
ഏറ്റവും കൂടുതല്‍ തുക ലഭിക്കുന്ന രണ്ടാമത്തെയാള്‍ ടിന ദത്തയാണ്. 8 മുതല്‍ 9 ലക്ഷം വരെയാണ് നടിയ്ക്ക് കിട്ടുക. അങ്കിത് ഗുപ്തയ്ക്ക് അഞ്ച് മുതല്‍ ആറ് ലക്ഷം വരെയാണ് ഒരാഴ്ച പ്രതിഫലമായി കിട്ടുന്നത്. പ്രിയങ്ക ചൗഹാറിന് 5 ലക്ഷം. നിമ്രിത് കൗറിന് 7.5 ലക്ഷം മുതല്‍ 8 വരെ. സജിദ് ഖാന്‍ 45 ലക്ഷം. 2020 ലെ മിസ് ഇന്ത്യയായ മാന്യ സിംഗിന് 7 ലക്ഷം.
സൗന്ദര്യ ശര്‍മ്മയ്ക്ക് മൂന്ന് ലക്ഷമാണ്. എന്തായാലും മത്സരാര്‍ഥികളില്‍ എല്ലാവര്‍ക്കും മോശമില്ലാത്ത തുക ബിഗ് ബോസിലൂടെ ലഭിക്കുമെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. അതേസമയം തുടക്കം മുതല്‍ ജനപ്രീതി നേടിയവര്‍ അവസാനം ടൈറ്റില്‍ വിന്നറാവുമോന്ന് കാത്തിരുന്ന് കാണേണ്ടി വരും.
ഹിന്ദിയിലെ ബിഗ് ബോസ് അവസാനിച്ചതിന് ശേഷമായിരിക്കും മലയാളത്തിലേക്കും തുടങ്ങുന്നത്. നിലവില്‍ നാല് സീസണുകള്‍ പൂര്‍ത്തിയാക്കിയ ബിഗ് ബോസിന്റെ അഞ്ചാം പതിപ്പാണ് മലയാളത്തിലേക്ക് വരാനുള്ളത്. വൈകാതെ ബിഗ് ബോസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.