ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് ഏയ്ഞ്ചലീന്‍ മറിയ. ഈ സീസണില്‍ ആദ്യമായി പുറത്താകുന്ന താരമായി മാറിയിരിക്കുകയാണ് ഏയ്ഞ്ചലീന്‍. ഇതിനിടെ ഇപ്പോഴിതാ ഏയ്ഞ്ചലീന്‍ നടത്തിയ തുറന്നു പറച്ചില്‍ ശ്രദ്ധ നേടുകയാണ്.
സിനിമാ മേഖലയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്നൊരു ദുരനുഭവമാണ് ഏയ്ഞ്ചലീന്‍ തുറന്ന് പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഏയ്ഞ്ചലീന്‍ മനസ് തുറന്നിരിക്കുന്നത്.
സിനിമാ മേഖലയില്‍ നിന്നും മോശം അനുഭവമുണ്ടായിട്ടുണ്ട്. ലൊക്കേഷനില്‍ നിന്നും പ്രശ്‌നമുണ്ടാക്കി ഇറങ്ങി പോന്നിട്ടുണ്ടെന്നും ഏയ്ഞ്ചലീന്‍ പറയുന്നു. സിനിമയുടെ പേര് പറയുന്നില്ല. പക്ഷെ ആ സിനിമ പാളി തീരുമാനം ആയിട്ടുണ്ട്. അതിന്റെ അസിസ്റ്റന്റ് ഡയറക്ടാണ് മോശമായി പെരുമാറിയത്. പേര് പറയുന്നില്ലെന്നും താരം പറയുന്നു. പിന്നാലെ നടന്ന സംഭവത്തെക്കുറിച്ച് ഏയ്ഞ്ചലീന്‍ മനസ് തുറക്കുകയായിരുന്നു. ഞാനും മറ്റൊരു നടിയുമായിരുന്നു റൂമിലുണ്ടായിരുന്നത്. രാത്രി 11.30-12 മണി സമയത്ത് അയാള്‍ വന്ന് വാതിലില്‍ മുട്ടി. ഞാന്‍ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. എന്താണ് കാര്യമെന്ന് ചോദിച്ചു. ഒരു കുപ്പി വെള്ളം തരുമോ എന്ന് ചോദിച്ചു.
റൂമില്‍ വെള്ളമില്ലേ എന്ന് ഞാന്‍ ചോദിച്ചു. ബോട്ടിലൊക്കെ തീര്‍ന്നു, താഴെ റിസപ്ഷനിലുള്ളവര്‍ ഉറങ്ങുകയാണെന്നും അതിനാല്‍ ഒരു കുപ്പി വെള്ളം തരണമെന്നും പറഞ്ഞു. ഞാന്‍ ഒരു ബോട്ടില്‍ വെള്ളം നല്‍കി. അപ്പോള്‍ പറഞ്ഞു സംവിധായകന്‍ എന്നെ കാണണമെന്ന് പറഞ്ഞു. അയാളും സംവിധായകനും ഒരു മുറിയിലായിരുന്നു താമസിച്ചിരുന്നത്. ഈ സമയത്ത് എന്തിനാണ് കാണുന്നതെന്ന് ഞാന്‍ ചോദിച്ചു. അതൊന്നും അറിയില്ല, എന്തോ അത്യാവശ്യമായി പറയാനുണ്ടെന്ന് പറഞ്ഞുവെന്നാണ് അയാള്‍ പറഞ്ഞത്. അങ്ങനെ ഞാന്‍ അയാളുടെ കൂടെ അവരുടെ മുറിയിലേക്ക് പോയി. അവിടെ ചെന്നപ്പോള്‍ സംവിധായകന്‍ നല്ല ഉറക്കത്തിലാണ്.
ആള് കിടന്നുറങ്ങുവാണല്ലോ എന്ന് ഞാന്‍ പറഞ്ഞു. എനിക്ക് നിന്നെ വേണം, ഒരു ഉമ്മ തന്നിട്ട് പോകൂവെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ പറഞ്ഞു. ഇതെന്താണ് എന്ന് ഞാന്‍ ചോദിച്ചു. പ്ലീസ് എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമായെന്നൊക്കെ അയാള്‍ പറഞ്ഞു. എനിക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞ് ഞാന്‍ ഇറങ്ങിപ്പോന്നു. ഇനി സംസാരിച്ചാല്‍ ഞാനിത് ഇഷ്യുവാക്കുമെന്ന് പറഞ്ഞാണ് ഇറങ്ങിയത്. മുറയില്‍ ചെന്നുവെങ്കിലും എനിക്കന്ന് ഉറങ്ങാന്‍ പോലും സാധിച്ചില്ല. അന്ന് രാവിലെ എഴുന്നേല്‍ക്കാന്‍ വൈകി. അതിന് സംവിധായകന്‍ എന്നെ വഴക്കു പറഞ്ഞു. സഹതാരങ്ങളും അവരുടെ മാതാപിതാക്കളുമൊക്കെ നോക്കി നില്‍ക്കെയായിരുന്നു വഴക്കു പറഞ്ഞത്. നിന്നോട് രാവിലെ എഴുന്നേല്‍ക്കാന്‍ പറഞ്ഞതല്ലേ ഇപ്പോഴാണോ എണീക്കുന്നതെന്നൊക്കെ ചോദിച്ചു. എനിക്ക് ചില മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നതിനാല്‍ ഉറങ്ങാന്‍ പറ്റിയിരുന്നില്ലെന്ന് ഞാന്‍ പറഞ്ഞു.
കുറച്ച് നേരം കഴിഞ്ഞപ്പോള്‍ ഞാന്‍ തിരിച്ച് ഷൗട്ട് ചെയ്തു. ആദ്യം ഈ പിശാചിനെ ഇവിടെ നിന്നും പിടിച്ച് മാറ്റൂവെന്ന് പറഞ്ഞു. ഈ കാലനാണ് ഈ പ്രശ്‌നമുണ്ടാക്കിയത്. രാത്രി സംവിധായകന്‍ വിളിക്കുന്നുണ്ടെന്ന് പറഞ്ഞ് റൂമില്‍ വിളിച്ച് വരുത്തിയെന്ന് പറഞ്ഞു. ഈ സിനിമ ഇറങ്ങാന്‍ പോകുന്നില്ല, എല്ലാം പൊട്ടിപ്പാളീസാകുമെന്നും പറഞ്ഞു. ഷൂട്ടിന് വന്ന് പിറ്റേ ദിവസമാണ് ഈ സംഭവമുണ്ടാകുന്നത്. ഉടനെ തന്നെ അവിടുന്ന് പെട്ടിയെല്ലമെടുത്ത് ഞാന്‍ ബസ് കയറി വീട്ടിലേക്ക് പോന്നു. വയനാട്ടിലായിരുന്നു ഷൂട്ട്. എന്റെ കയ്യിലെ കാശ് മുടക്കിയാണ് ഞാന്‍ തിരിച്ചു വന്നത്. ഇതാണ് സംഭവമെന്ന് പറഞ്ഞിട്ടാണ് പോന്നത്. നല്ല സമയത്തിന് മുമ്പാണ് ഈ സംഭവം നടക്കുന്നത്. അയാളെ പിന്നീട് കണ്ടിട്ടില്ല. അയാള്‍ എന്നെപ്പറ്റി അറിയുന്നുണ്ടാകും. പക്ഷെ ഇങ്ങനെയുള്ളവരെ കാണാതിരിക്കുന്നതാണ് നല്ലത്.