എനിക്കെന്തോ അവളെ ഭയങ്കര ഇഷ്ടമാണ്… സാ​ഗറുമായി അവൾ സംസാരിക്കുമ്പോൾ, പൊസസീവ്നെസ്സ് തോന്നാറുണ്ട്, സെറീനയോടുള്ള അവന്റ പെരുമാറ്റം എന്നെ ദേഷ്യം പിടിപ്പിക്കുന്നു; തുറന്ന് പറഞ്ഞ് ജുനൈസ്

ബിഗ് ബോസ്സിലെ എല്ലാം സീസണുകളിലും ഒരു പ്രണയം ഉണ്ടാകും. സാ​ഗർ- സെറീനയായിരുന്നു ഈ സീസണിലെ പ്രണയ കോമ്പോ. ഇപ്പോഴിതാ തനിക്ക് സെറീനയോടുള്ള പ്രണയം റെനീഷയോട് വെളിപ്പെടുത്തിയിരിക്കുകയാണ് ജുനൈസ്.

ജുനൈസും റെനീഷയും ആണ് ഇത്തവണ ജയിലിൽ ആയത്. ഇവിടെ വച്ചായിരുന്നു ഇരുവരുടെയും സംഭാഷണം. ഞാൻ നിന്നോടൊരു കാര്യം പറഞ്ഞാൽ സെറീനയോട് പറയോ എന്നാണ് റെനീഷയോട് ജുനൈസ് ചോദിക്കുന്നത്. ഇല്ലെന്ന് റെനീഷയും ഉറപ്പ് നൽകി. ഈ വീക്കിൽ താൻ പുറത്തുപോയാലും ഇക്കാര്യം പറയരുതെന്നും ജുനൈസ് പറയുന്നുണ്ട്. പിന്നാലെയാണ് സെറീനയോടുള്ള ഇഷ്ടം ജുനൈസ് പറഞ്ഞത്.

“എനിക്കെന്തോ അവളെ ഭയങ്കര ഇഷ്ടമാണ്. എന്തോ ഒരു ക്രഷ്. ഒത്തിരി ക്വാളിറ്റീസ് ഉള്ള ആളാണ്. എന്താന്ന് അറിയില്ല സാ​ഗറുമായി അവൾ സംസാരിക്കുമ്പോൾ, പൊസസീവ്നെസ്സ് തോന്നാറുണ്ട്. പടച്ചോൻ സത്യത്തിൽ. എനിക്ക് സാ​ഗറിനെ ഇടിച്ച് കൊല്ലാനുള്ള ദേഷ്യം വരാറുണ്ട്. പക്ഷേ സാ​ഗറിനെ എനിക്ക് ഭയങ്ക ഇഷ്ടമാണ്. ശുദ്ധമായ മനസിന് ഉടമയാണ്.

ചില സമയത്ത് സെറീനയോടുള്ള അവന്റ പെരുമാറ്റം എന്നെ ദേഷ്യം പിടിപ്പിക്കുന്നു”, എന്നാണ് ജുനൈസ് പറയുന്നത്. ഇതിന് ജുനൈസിനോട് സെറീനയ്ക്ക് സഹോദര സ്നേഹം മാത്രമാണ് ഉള്ളതെന്ന് റെനീഷ പറയുന്നുണ്ട്. എന്നാൽ സാ​ഗറിനെ സഹോദരനെ പോലെ ആണ് കാണുന്നതെന്നല്ലേ അവൾ പറഞ്ഞതെന്നാണ് ജുനൈസ് തിരിച്ചു ചോദിക്കുന്നത്. ഇതിന്റെ പേരും പറഞ്ഞാണോ സമീപകാലത്ത് സാ​ഗറുമായി പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്നും റെനീഷ ചോദിക്കുന്നു.

എന്തായാലും ബി​ഗ് ബോസ് സീസൺ അഞ്ചിൽ മറ്റൊരു പ്രണയങ്ങൾ മൊട്ടിടുകയാണ്. ഇവയിൽ രണ്ടെണ്ണം വൺവെ പ്രണയം എന്നതാണ് വാസ്തവം. എന്നാൽ തങ്ങൾ ആത്മാർത്ഥ സുഹൃത്തുക്കൾ ആണെന്നാണ് സാ​ഗറും സെറീനയും പ

Noora T Noora T :