ബിഗ് ബോസ് രണ്ടാം ഭാഗമെത്തുമ്പോൾ ആരാകും അടുത്ത പേർളിയും ശ്രീനീഷും?

മലയാളത്തിൽ ബിഗ് ബോസിന്റെ രണ്ടാം ഭാഗം ഉടൻ എത്തും .ഏഷ്യാനെറ്റിൽ തരംഗം സൃഷ്ടിച്ച പരിപാടിയായിരുന്നു ബിഗ്‌ബോസ്.മോഹൻലാൽ അവതാരകനായെത്തിയ പരിപാടി ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിരുന്നില്ല .എന്നാൽ ഈ വർഷം അവസാനത്തോടെ ഇതിന്റെ രണ്ടാം ഭാഗവും പുറത്തിറങ്ങുകയാണ്.മോഹൻലാൽ തന്നെയായിരിക്കും അവതാരകൻ.16 മത്സരാർത്ഥികളായിരിക്കും ഇത്തവണ ഉണ്ടാകുക.എന്നാൽ ചാനൽ ഇതുവരെ ഇവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ബിഗ് ബോസ് ഒന്നാം ഭാഗം വമ്പൻ വിജയമായിരുന്നു.നിരവധി പരിഹാസങ്ങളും വിമർശനങ്ങളും
ഉണ്ടായിരുന്നെങ്കിലും അത് പരിപാടിയെ സാരമായി ബാധിച്ചില്ല.ഒന്നാം സീസണിൽ സാബുമോനായിരുന്നു വിജയ്.ഇദ്ദേഹം ഒരു അഭിഭാഷകനാണ്. കൂടാതെ പേളി മാണി,ശ്രീനേഷ് ,രഞ്ജിനി ഹരിദാസ് ,അരിസ്റ്റോ സുരേഷ്,അഞ്ജലി,ദിയ സന തുടങ്ങിയവരും മത്സരാർത്ഥികളായിരുന്നു. മാത്രമല്ല ബിഗ്‌ബോസിലൂടെ പരിചയപ്പെട്ടാണ് പേളിയും ശ്രീനീഷും വിവാഹം കഴിച്ചത് . ഇരുവർക്കും വൻ സപ്പോർട്ടായിരുന്നുയിരുന്നു ആരാധകർ നൽകിയത്.

big boss season 2 will come soon

Sruthi S :