നേർക്കുനേർ പോരാട്ടവുമായി ജിന്റോയും ഗബ്രിയും; രണ്ടും കൽപ്പിച്ച് സിജോയുടെ നീക്കം; പൊട്ടിച്ചിരിച്ച് മത്സരാർത്ഥികൾ!!

ബിഗ്ബോസ് മലയാളം സീസണ്‍ 6 മാര്‍ച്ച് 10ന് ആരംഭിച്ചിരിക്കുകയാണ്. 19 മത്സരാര്‍ത്ഥികളാണ് ഇത്തവണ ആദ്യം തന്നെ വീട്ടില്‍ എത്തിയത്. എല്ലാം മാറ്റിപ്പിടിച്ച ഒരു സീസണ്‍ എന്ന് അവകാശപ്പെടുന്ന സീസണില്‍ കാര്യങ്ങള്‍ രണ്ടാം ദിനം തന്നെ ചൂട് പിടിക്കുന്നു എന്നാണ് ഏഷ്യാനെറ്റ് രണ്ടാം ദിനത്തെ സംബന്ധിച്ച് പുറത്തുവിട്ട പ്രമോ സൂചിപ്പിക്കുന്നത്.

എല്ലാം മാറ്റിപ്പിടിച്ച ഒരു സീസൺ എന്ന് അവകാശപ്പെടുന്ന സീസണിൽ കാര്യങ്ങൾ രണ്ടാം ദിനം തന്നെ ചൂട് പിടിക്കുന്നു എന്നാണ് പുറത്തുവിട്ട പ്രമോ സൂചിപ്പിക്കുന്നത്. എല്ലാവരും ഇതുവരെയുള്ള സീസണുകൾ കണ്ട് മനസിലാക്കി സ്ട്രാറ്റജിക്കലായാണ് ഓരോ ചുവടും വെക്കുന്നത്. ആദ്യത്തെ ക്യാപ്റ്റൻസി മത്സരത്തിൽ തന്നെ വലിയ രീതിയിലുള്ള വാഗ്വാദങ്ങളും ഉന്തും തള്ളുമുണ്ടായി. പരസ്പരം വഴക്കുണ്ടാക്കാനും ക്യാമറ സ്‌പേസ് പിടിച്ച് പറ്റാനുമൊക്കെ പലരും ശ്രമിക്കുന്നുണ്ടെങ്കിലും അധികാരം ചിലര്‍ക്കായി കൊടുത്തത് മറ്റുള്ളവര്‍ക്കും വലിയ വെല്ലുവിളിയായിരിക്കുകയാണ്.

സാധാരണ എല്ലാ സീസണിലും അടുക്കളയേയും, ഭക്ഷണത്തെയും ചൊല്ലിയുമുള്ള തർക്കങ്ങൾ ഉണ്ടാകാറുള്ളതാണ്. ഇത്തവണയും അതിന് ഒരുമാറ്റവും വന്നിട്ടില്ല. മത്സരം തുടങ്ങിയ ദിവസങ്ങളിൽത്തന്നെ ഇത്തരത്തിലുള്ള വഴക്കുകൾക്ക് തുടക്കമായിട്ടുണ്ട്. സീസൺ ആറിൽ ഭക്ഷണവുമായി ബന്ധപ്പെട്ടുള്ള വഴക്കിന് തുടക്കമിട്ടത് ഫിറ്റ്നസ് ട്രെയിനറായ ജിന്റോയാണ്.

ചായയുടെ പേരിൽ കലിപ്പായി ജിന്റോ കത്തി കയറുകയായിരുന്നു. ക്യാപ്റ്റൻ അർജുൻ ജോലികൾ വീതിച്ചശേഷം കിച്ചൺ ഡ്യൂട്ടി ചെയ്യുന്നവരുടെ ഗ്രൂപ്പിന്റെ ലീഡറായ നടി യമുന റാണി കിച്ചൺ പ്രവർത്തനങ്ങൾ വിവരിക്കാനായി എത്തി. ചായ രാവിലെ ഒരിക്കൽ മാത്രമെ ഇടൂവെന്ന് യമുന പറഞ്ഞതോടെ ജിന്റോ ചാടി എഴുന്നേറ്റ് ചോദ്യം ചെയ്യാൻ തുടങ്ങി. തനിക്ക് ഹൗസിൽ വന്നശേഷം ഇതുവരെ നല്ലൊരു ചായ കിട്ടിയിട്ടില്ലെന്നും ഇനി കിച്ചൺ ഡ്യൂട്ടി ചെയ്യാൻ പോകുന്നവർ നല്ല ചായയുണ്ടാക്കണമെന്നും ജിന്റോ പറഞ്ഞു.

വീട്ടിൽ കിട്ടുന്നതുപോലുള്ള ചായ ഇവിടെ പ്രതീക്ഷിക്കേണ്ടെന്നും സാധനങ്ങളുടെ ലഭ്യതയുടെ കാര്യത്തിൽ പരിമിതിയുണ്ടെന്നുമായിരുന്നു യമുന അതിന് നൽകിയ മറുപടി. നല്ല ഭക്ഷണം ഉണ്ടാക്കിതരണമെന്ന് എന്തിനാണ് പറയുന്നത്. അറിയാവുന്ന തരത്തിൽ നല്ല ഭക്ഷണം ഉണ്ടാക്കിതരുമെന്നും ആരും ഷെഫ് അല്ലെന്നും അതിനുള്ള കോഴ്സ് പാസായിട്ട് വന്നവരല്ലെന്നുമാണ് ജിന്റോയ്ക്ക് ഗബ്രി നൽകിയ മറുപടി.

ഗബ്രിയുടെ മറുപടി വന്നതോടെ ജിന്റോ രോഷാകുലനായി ഗബ്രിക്ക് നേരെ ചെന്നു. ഭക്ഷണം ഉണ്ടാക്കാൻ അറിയാത്ത നീ എന്തിന് കിച്ചൺ ഡ്യൂട്ടിക്ക് കയറിയെന്നായിരുന്നു ജിന്റോയുടെ ചോദ്യം. ക്ഷമ നശിച്ച ഗബ്രി തങ്ങളാണ് പവർ ടീമെന്നും കിച്ചൺ ഡ്യൂട്ടിയിലുള്ളവരാണ് ഭക്ഷണം എങ്ങനെ ഉണ്ടാക്കണമെന്ന് തീരുമാനിക്കുന്നതെന്നും പറഞ്ഞു. ഞങ്ങൾക്ക് ഇഷ്ടമുള്ളത് വെച്ച് തരും വേണമെങ്കിൽ തിന്നോയെന്ന് കൂടി ഗബ്രി പറഞ്ഞതോടെ രംഗം കൊഴുത്തു.

ജിന്റോ അനാവശ്യമായ വഴക്കാണ് സൃഷ്ടിച്ചതെന്ന് മനസിലായതോടെ സഹമത്സരാർ‌ത്ഥികളെല്ലാം ചിരിക്കുകയായിരുന്നു. കൂടുതൽ രോഷം കൊണ്ടാൽ എല്ലാവരും മെക്കിട്ട് കേറുമെന്ന് അർജുൻ ഉപദേശിച്ചിട്ടും ജിന്റോ അടങ്ങിയില്ല. എല്ലാവരും തന്റെ മെക്കിട്ട് കേറണം അത് തന്നെയാണ് തന്റെ ഉദ്ദേശമെന്നാണ് ജിന്റോ പറഞ്ഞത്. നോമിനേഷനിൽ വന്നതിന്റെ വെപ്രാളവും സ്ക്രീൻ സ്പേസ് കണ്ടെത്താനുള്ള ശ്രമവുമായിരുന്നു ചായയുടെ പേരിൽ ജിന്റോ സൃഷ്ടിച്ച വഴക്കെന്ന് മനസിലാക്കിയ സിജോ അത് ഹൗസിലെ മറ്റ് അംഗങ്ങളുടെയെല്ലാം മുന്നിൽ വെച്ച് പരസ്യമായി പറയുകയും ചെയ്തതോടെയാണ് ജിന്റോ രോഷം മാറ്റിവെച്ച് പോയി ഇരുന്നത്.

ജാസ്മിൻ, നിഷാന, യമുന, അർജുൻ, രസ്മിൻ ഭായി തുടങ്ങിയവരെല്ലാം ജിന്റോ കരുതി കൂട്ടി സൃഷ്ടിച്ച ബഹളം നോക്കി അന്തം വിടുന്നതും ചിരിക്കുന്നതും പുതിയ എപ്പിസോഡിൽ കാണാം. അനിയൻ മിഥുന്റെ ലൈറ്റ് വേർഷനാണ് ജിന്റോയെന്നാണ് പ്രേക്ഷകർ ഇതുവരെയുള്ള പ്രകടനം വിലയിരുത്തി കുറിക്കുന്നത്. ആറ് വോട്ടുകൾ നേടിയാണ് ആദ്യ നോമിനേഷൻ പട്ടികയിൽ ജിന്റോ എത്തിയത്. ഇനി അങ്ങോട്ട് നന്നായി കളിച്ചാൽ മാത്രമെ ജിന്റോ അടക്കമുള്ള മത്സരാർത്ഥികൾക്ക് ഹൗസിൽ നൂറ് ദിവസം തികയ്ക്കാനാകൂ.

പേരുകേട്ട സെലിബ്രിറ്റി ഫിറ്റ്‍നെസ് ട്രെയിനറാണ് ജിന്റോ. ഐപിഎസ് ഓഫീസര്‍മാര്‍ക്കും നിരവധി സിനിമാ താരങ്ങള്‍ക്കും ഫിറ്റ്‍നെസില്‍ മാര്‍ഗദര്‍ശിയാണ് ജിന്റോ. പുതിയ കാലത്തെ ഫിറ്റ്‍നെസ് ട്രെയിനര്‍മാര്‍ക്ക് എന്തായാലും ഒരു മാതൃകയായി സ്വീകരിക്കാവുന്ന ആളാണ് ജിന്റോയെന്ന് സിനിമാ താരങ്ങളടക്കം അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഇന്റര്‍നാഷണല്‍ ബോഡിബില്‍ഡര്‍, സെലിബ്രിറ്റുകളുടെ ട്രെയിനര്‍ തുടങ്ങിയ പ്രവര്‍ത്തന മേഖലയ്‍ക്ക് പുറമെ മോഡല്‍ എന്ന നിലയിലും തിളങ്ങിയിട്ടുണ്ട് ജിന്റോ. ജിന്റോ ബോഡി ക്രാഫ്‌റ്റെന്ന സ്ഥാപനത്തില്‍ താരങ്ങളടക്കം നിരവധി പേരാണ് പരിശീലനം നടത്തുന്നത്. ട്രെയിനറായി ജിന്റോ എകദേശം 20 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുകയുമാണെന്നാണ് റിപ്പോര്‍ട്ട്. 

Athira A :