പുറത്തെ രഹസ്യം ജിന്റോയെ അറിയിച്ച് റെസ്‌മിൻ; പിന്നാലെ ബിഗ് ബോസ്സിന്റെ ഞെട്ടിക്കുന്ന നീക്കം..!

ബിഗ് ബോസ് മലയാളം സീസൺ 6 ഗ്രാൻഡ് ഫിനാലയിലേക്ക് ഇനി വെറും 4 ദിവസങ്ങളാണ് ബാക്കിയുള്ളത്. ടോപ്പ് ഫൈവിൽ എത്തുന്നത് ആരൊക്കെയായിരിക്കും എന്ന് അറിയാനുള്ള കൗതുകത്തിലാണ് ആരാധകർ.  നിലവിൽ ജാസ്മിൻ, ജിന്റോ, അഭിഷേക്, അർജുൻ, ശ്രീതു, ഋഷി, എന്നിവരാണ് ഹൗസിൽ അവശേഷിക്കുന്നത്.

ഫൈനലിലേക്ക് അടുക്കുന്ന നിമിഷത്തിൽ രസകരവും കൗതുകരവുമായ ടാസ്കുകളാണ് മത്സരാർത്ഥികൾക്കായി ബിഗ് ബോസ് നൽകി കൊണ്ടിരിക്കുന്നത്. മത്സരം അവസാനിക്കാറാകുമ്പോൾ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായിപ്പോയ മത്സരാർത്ഥികൾ ബിഗ് ബോസ് വീട്ടിലേക്ക് വന്നുതുടങ്ങിയിരിക്കുകയാണ്.

പുറത്തെ കാര്യങ്ങൾ ഒന്നും സംസാരിക്കാൻ പാടില്ലെന്നാണ് റെസ്മിന് ബിഗ് ബോസ് നൽകിയ താക്കീത്. വീ‍ഡിയോ വൈറലായതോടെ ജോക്കറെന്ന് റെസ്മിൻ ഉദ്ദേശിച്ചത് ജിന്റോയെയാണെന്നാണ് ബിബി പ്രേക്ഷകർ പറയുന്നത്. ജിന്റോയ്ക്ക് പുറത്ത് ഉള്ള പ്രേക്ഷക സപ്പോർട്ടിനെ കുറിച്ച് ജാസ്മിനോടും കൂട്ടരോടും റെസ്മിൻ പറയാൻ ശ്രമിച്ചത് കൊണ്ടാകാം ബിഗ് ബോസ് താക്കീത് നൽകിയതെന്നാണ് വീഡിയോ വൈറലായതോടെ  പ്രേക്ഷകരുടെ വാദം.

അവസാനം റെസ്മിനൊക്കെയാണ് കോമാളികളായത് ജിന്റോ അയാൾ രാജാവാണ് എന്നായിരുന്നു ഒരു പ്രേക്ഷകന്റെ കമന്റ്. ചേച്ചിയെ ഏതെങ്കിലും ഒരിടത്ത് ഉറച്ച് നിൽക്കുക. രാജാവിനും രാജ്ഞിക്കും വോട്ടില്ല. സാധാരണക്കാരനായ ജിന്റോക്കാണ് വോട്ട്, പുറത്ത് ഇറങ്ങി ജിന്റപ്പൻ ഫാൻസിനെ കണ്ടപ്പോൾ റെസ്മിന്റെ കിളിപോയി, ആരാ ജോക്കറെന്ന് കണ്ടറിയാം എല്ലാത്തിനും എന്നിങ്ങനെ നീളുന്നു റെസ്മിനെയും കൂട്ടുകാരെയും വിമർശിച്ചുള്ള കമന്റുകൾ.

എന്നാൽ റെസ്‍മിൻ മൂന്ന്, നാല് തവണ പവർ റൂമിൽ കയറിയത് കൊണ്ടാണ് നോമിനേഷനിൽ നിന്നും പലവട്ടം രക്ഷപ്പെട്ടതെന്നാണ് പ്രേക്ഷകർ പറയുന്നത്. അതിനാൽ കുറച്ച് അധികം ദിവസം ഹൗസിൽ തുടരാൻ റെസ്മിന് സാധിച്ചു. റെസ്മിൻ നോമിനേഷനിൽ വരാതിരുന്നതിനാൽ അർഹരായ പലരും എവിക്ഷനിലൂടെ പുറത്ത് പോയെന്ന പരാതിയും പ്രേക്ഷകർക്കുണ്ട്. നിലവിൽ ജിന്റോ, ജാസ്മിൻ, അർജുൻ എന്നിവർക്കാണ് ഏറ്റവും കൂടുതൽ ജനപിന്തുണയുള്ളത്.

അതേസമയം ജാൻമണി വീട്ടിൽ എത്തിയത് മുതൽ ശ്രീതുവിനേയും അർജുനേയുമാണ് ലക്ഷ്യമിടുന്നത്. ശ്രീതുവിനോട് ലൈറ്റ് ഓഫാക്കി ഉറങ്ങിക്കോ എന്ന് ജാൻമണി പറഞ്ഞിരുന്നു. എന്നാൽ ശ്രീതുവിന് ഇത് അത്ര ഇഷ്ടമായില്ല. ശ്രീതു ഇക്കാര്യം അർജുനോട് പറയുന്നുണ്ട്. എന്നാൽ അമ്മ വന്നപ്പോൾ പറഞ്ഞത് കണ്ട് കാണുമെന്നും അതാകും അങ്ങനെ പറഞ്ഞത് എന്നാണ് അർജുൻ പറയുന്നത്.

എന്നാൽ ശ്രീതുവിന് ജാൻമണിയുടെ സംസാരം അത്ര ഇഷ്ടമായിട്ടില്ല. ഇപ്പോൾ ശ്രീതുവും അർജുനും ഇരിക്കുമ്പോൾ ജാൻമണി പറയുന്ന കാര്യങ്ങളാണ് വൈറൽ ആയിരിക്കുന്നത്. എന്തിനാണ് ഇങ്ങനെ നോക്കുന്നത്. ഡോണ്ട് ലവ് മീ എന്നാണ് അർജുനോട് ജാൻമണി പറയുന്നത്. ഇതിന് ഓക്കെ എന്ന് മാത്രം പറഞ്ഞ് അർജുൻ ഇരിക്കുകയാണ്.

എന്നാൽ ജാൻമണി പറഞ്ഞത് ശ്രീതുവിന് ഇഷ്ടമാകുന്നില്ല. ആറ് ദിവസം വേഗം കഴിഞ്ഞാൽ മതി എന്നാണ് ശ്രീതു അർജുനോട് പറയുന്നത്. ജാൻമണി ബിഗ് ബോസിന് പുറത്ത് പോയതിന് പിന്നാലെ അർജുനെതിരെ രൂക്ഷമായി വിമർശനങ്ങൾ നടത്തിയിരുന്നു. തിരിച്ച് ബി ബി വീട്ടിൽ എത്തിയപ്പോൾ ജാൻമണി അർജുന് പാര വെയ്ക്കുകയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. അർജുന് ലഭിക്കുന്ന പിന്തുണ കളയാൻ വേണ്ടിയാണ് ജാൻമണിയുടെ ശ്രമമെന്നും എന്തിനാണ് ഇങ്ങനെ പെരുമാറുന്നതെന്നും ആരാധകർ ചോദിക്കുന്നുണ്ട്.

Athira A :