ബിഗ് ബോസ് മലയാളം സീസണ്‍ 6 ലേക്ക് വൈല്‍ഡ് കാർഡായി എത്തിയവരില്‍ ശ്രദ്ധേയമായ മത്സരം കാഴ്ചവെച്ചവരിൽ ഒരാളായിരുന്നു ഡിജെ സിബിൻ. കൂടെ വന്ന വൈല്‍ഡ് കാർഡുകളേക്കാളും വീടിനുള്ളില്‍ ഉണ്ടായിരുന്നവരേക്കാളും മികച്ച ഗെയിമുകള്‍ കാഴ്ചവെക്കാൻ സിബിൻ സാധിച്ചു.
ബിഗ് ബോസിൽ കയറി ആഴ്ചകൾ മാത്രമാണ് സിബിൻ വീടിനുള്ളിൽ നിന്നത്. മോഹന്‍ലാല്‍ വന്ന വീക്കെന്‍ഡ് എപ്പിസോഡിന് പിന്നാലെ മാനസികമായി തകർന്ന സിബിന്‍ കണ്‍ഫഷന്‍ റൂം വഴി പുറത്തേക്ക് പോകുകയായിരുന്നു. എന്നാൽ പുറത്തെത്തിയതിന് പിന്നാലെ തന്നെ ബിഗ് ബോസ് പുറത്താക്കിയതാണെന്ന നിലയിലാണ് സിബിൻ സംസാരിച്ചത്.
ഇപ്പോഴിതാ സിബിൻ പുറത്തായതിനെ കുറിച്ചും, ഹൗസിൽ വെച്ച് എന്താണ് നടന്നതെന്നതിനെ കുറിച്ചും പ്രതികരിക്കുകയാണ് ഗബ്രി.
ഗബ്രിയുടെ വാക്കുകൾ ഇങ്ങനെ:- ‘മിഡിൽ ഫിംഗർ കാണിച്ചിരുന്നു സിബിൻ. അപ്പോൾ ആരും പ്രികരിച്ചിരുന്നില്ല. എന്നാൽ ആ ഒരു കാരണം കൊണ്ടല്ല സിബിൻ പുറത്തായത്.
പുറത്തായത് സിബിന് പോണം എന്ന് പറഞ്ഞത് കൊണ്ടാണ്. ഞാൻ സിബിന്റെ അടുത്ത് പോയി സംസാരിച്ചിരുന്നു. എന്താ സിബിനെ പറ്റിയത് എന്ന് ചോദിച്ചപ്പോൾ എനിക്ക് നിൽക്കാൻ പറ്റണില്ല പോണം എന്നാണ് പറഞ്ഞത്. പുള്ളി ഭയങ്കര മെന്റൽ ബ്രേക്ക് ഡൗൺ കഴിഞ്ഞ് വളരെ മോശം അവസ്ഥയിലേക്ക് പോകുന്നു എന്ന നിലയ്ക്കാണ് സംസാരിച്ചത്. ബിഗ് ബോസ് എനിക്കെതിരെ കളിക്കുന്നു എന്ന നിലയ്ക്ക് എന്നോട് സംസാരിച്ചു.
ഞാൻ എല്ലാ ആഴ്ചയും അനുഭവിക്കുന്നതേ സിബിൻ അനുഭവിച്ചിട്ടുള്ളൂ. അങ്ങനെയാണെങ്കിൽ ഞാൻ തൂങ്ങിച്ചാവേണ്ട സമയം കഴിഞ്ഞല്ലോ, ഇതിനെ ഗെയിം ആയി മാത്രം കണ്ടാൽ മതി എന്നാണ് പറഞ്ഞത്. അവർ നിങ്ങൾക്കെതിരെ എപ്പോൾ സംസാരിക്കുന്നോ അത് നിങ്ങൾക്ക് നല്ലതാണ്. അപ്പോൾ സിബിൻ പറഞ്ഞ് നീ സ്ട്രോങ് ആണ് ഞാൻ സ്ട്രോങ് അല്ലെന്ന്. അപ്പോഴും ഞാൻ പറഞ്ഞത് അടുത്താഴ്ച ഇതെല്ലാം ശരിയാകുമെന്നാണ്.
അപ്പോൾ പുള്ളി പറഞ്ഞത് നിന്നെ പുറത്ത് പിന്തുണയ്ക്കാൻ ആളുണ്ട്. കുടുംബം ഉണ്ട് ജീവിച്ച് പോകാൻ ഉള്ള അവസ്ഥയുണ്ട്. പക്ഷേ എനിക്ക് അങ്ങനെയെല്ല, എനിക്ക് എന്റെ മകന് പൈസ കൊടുക്കണം , അപ്പന്റേം അമ്മേടേം കാര്യങ്ങൾ നോക്കണം അതുകൊണ്ട് മോശം ഇമേജ് വന്നാൽ ശരിയാവില്ലെന്ന് പറഞ്ഞ് കരഞ്ഞു.
തുടർന്ന് ബിഗ് ബോസ് രണ്ടോ മൂന്നോ തവണ കൺഫെഷൻ റൂമിലേക്ക് വിളിച്ച് സംസാരിച്ചെങ്കിലും ശരിയായില്ല. തുടർന്ന് ലിംവിങ് ഏരിയയിൽ വന്നപ്പോൾ സിബിൻ കണ്ണും കാതും അടച്ചാണ് ഇരുന്നത്. ആ വീടിനോട് സിബിന് പേടി വന്നിരുന്നു. നമ്മളൊക്കെ സംസാരിച്ചിട്ടും ആൾക്ക് ശരിയാവുന്നില്ല. മൈക്ക് അഴിച്ച് ഞാൻ ഇനി ഇല്ല പോകുകയാണ് എന്ന് പറഞ്ഞു, അതിന് ശേഷം സിബിൻ സൈക്കോളജിസ്റ്റിനെ കണ്ടു.
ഞാൻ ഹൗസിൽ കണ്ടത് വെച്ച് മനസിലായത് ഞാൻ മടുത്തു പോകുകയാണ് എന്ന് പറയുന്ന സിബിനെയാണ്. അതിന് ശേഷമാണ് സിബിൻ പോയത്. ഒരു പ്രാവശ്യം കൺഫെഷൻ റൂമിൽ പോയി കളിക്കാം എന്ന് തിരിച്ചു വന്നു. എന്നാൽ ശരിയായില്ല. പുള്ളി പൂർണമായും കട്ടായി വീണ്ടും കൺഫെഷൻ റൂമിലേക്ക് പോയി. പിന്നെ തിരികെ വന്നില്ല. അതിനകത്ത് നടന്നത് എന്താണെന്ന് അറിയില്ല. ഹൗസിനുള്ളിൽ ഉള്ളവരെല്ലാം കണ്ടത് ഇതാണ്’, എന്നും ഗബ്രി പറഞ്ഞു.
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ശക്തനായ മത്സരാര്‍ത്ഥിയായിരുന്നു ഗബ്രി. ആദ്യനാള്‍ മുതല്‍ക്കു തന്നെ ബിഗ് ബോസ് വീട്ടില്‍ ഏറ്റവും കൂടുതല്‍ കണ്ടന്റുണ്ടാക്കിയിരുന്ന വ്യക്തികളില്‍ ഒരാൾ കൂടിയായിരുന്നു ഗബ്രി. എന്നാൽ ജാസ്മിനും ഗബ്രിയും തമ്മിലുള്ള സൗഹൃദമാണ് അകത്തും പുറത്തും ഏറെ ചര്‍ച്ചയാക്കപ്പെട്ട സംഭവം.
അതുകൊണ്ട് തന്നെ ബിഗ് ബോസില്‍ നിന്നുമുള്ള ഗബ്രിയുടെ പുറത്താകല്‍ സഹതാരങ്ങള്‍ക്കും പ്രേക്ഷകര്‍ക്കും ഒരുപോലെ ഞെട്ടലുണ്ടാക്കുന്നതായിരുന്നു. ഗബ്രിയുടേയും ജാസ്മിന്റേയും കൂട്ടുകെട്ടായിരുന്നു ഈ സീസണെ ഇതുവരെ നയിച്ച പ്രധാന ഘടകങ്ങളിലൊന്ന്.