ബിഗ് ബോസ് മലയാളം സീസൺ ആറ് അതിന്റെ പരസമാപ്തിയിലേക്ക് അടുക്കുകയാണ്. ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമെ ഗ്രാന്റ് ഫിനാലെയ്ക്ക് അവശേഷിക്കുന്നുള്ളു. അതിന്റെ ത്രില്ലിലാണ് മത്സരാർത്ഥികളും പ്രേക്ഷകരും. ടോപ്പ് ഫൈവിൽ എത്തുന്നത് ആരൊക്കെയായിരിക്കും എന്ന് അറിയാനുള്ള കൗതുകത്തിലാണ് ആരാധകർ.
പല പേരുകളും പറഞ്ഞുകേൾക്കുന്നുണ്ട്. ജാസ്മിനോ ജിന്റോയോ ആയിരിക്കും വിജയ് എന്നാണ് ബിഗ് ബോസ് ഫാൻ ഗ്രൂപ്പുകളിൽ നടക്കുന്ന ചർച്ച. എന്തായാലും ഇപ്പോൾ ബിഗ് ബോസുമായി ബന്ധപ്പെട്ട പുതിയൊരു ചർച്ച ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണുകളിലേത് പോലെ ഈ സീസണിലും പുറത്തായ മത്സരാർത്ഥികൾ തിരിച്ചെത്തുന്നുണ്ട് എന്ന വാർത്തയാണ് പുറത്തുവരുന്നത്.
പക്ഷേ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. എന്നാൽ മുൻ മത്സരാർത്ഥികൾ എത്തിയാൽ വൻ വഴിത്തിരിവ് ഉണ്ടാകുമെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇത്തവണത്തെ ബിഗ് ബോസിൽ എടുത്തുകാട്ടാൻ പറ്റുന്ന ഫാൻസുള്ള താരം ഉയർന്നുവന്നിട്ടില്ല. അതുകൊണ്ട് വോട്ടിംഗിൽ അവസാന ഘട്ടത്തിൽ ഉണ്ടാവുന്ന മാറ്റം വളരെ പ്രധാനപ്പെട്ടതാണ്.
ബിഗ് ബോസിലേക്ക് ഗബ്രി എത്തും എന്ന തരത്തിൽ സംസാരം നടക്കുന്നുണ്ട്. ഗബ്രി വന്നാൽ അത് ജാസ്മിനെ ബാധിക്കുമോ എന്ന സംസയം പ്രേക്ഷകർക്കുണ്ട്. ഇത്തവണത്തെ ബിബി യിൽ ഏറ്റവു കൂടുതൽ ചർച്ചയായത് ഗബ്രി – ജാസ്മിൻ കോമ്പോ ആയിരുന്നു. ബിഗ് ബോസിനകത്തും പുറത്തും ഈ കോമ്പോയ്ക്ക് വിമർശനം ഉയർന്നിരുന്നു. ജാസമിന്റെ വ്യക്തി ജീവിതത്തെ വരെ ഈ കോമ്പോ ബാധിച്ചിരുന്നു. ഗബ്രി ഫൈനൽ 5 ൽ ഉണ്ടാകുമെന്ന് പലരും കരുതിയെങ്കിലും പുറത്താവുകയായിരുന്നു. ഗബ്രി പുറത്തുപോയപ്പോൾ ജാസ്മിനെ അത് ബാധിക്കുകയും ചെയ്തിരുന്നു. കരഞ്ഞുതളരുന്ന അവസ്ഥയിൽ ജാസ്മിൻ എത്തിയിരുന്നു.
എന്നാൽ ഫമിലി ടാസ്ക്കിൽ ഉപ്പയും ഉമ്മയും വന്ന് പോയതിന് പിന്നാലെ ജാസ്മിൻ ഗെയിമിലേക്ക് തിരിച്ചെത്തുകയും ചെയ്തിരുന്നു. മികച്ച പ്രകടനമാണ് ജാസ്മിൻ ഇപ്പോൾ പുറത്തെടുത്തിരിക്കുന്നത്. എന്നാൽ ബിഗ് ബോസ് വീട്ടിലേക്ക് ഗബ്രി വീണ്ടും എത്തിയാൽ അത് ജാസ്മിനെ എങ്ങനെ ബാധിക്കും എന്നാണ് ജാസ്മിന്റെ ആരാധകർ സംസാരിക്കുന്നത്.
ജാസമിന്റെ ഉപ്പ വന്നപ്പോൾ ഗബ്രിയുടെ ഫോട്ടോയൊക്കെ എടുത്തുമാറ്റിയിരുന്നു. ഗബ്രി വീണ്ടും വന്നാൽ പഴയ പോലെ ഗബ്രിയുമായി ജാസ്മിൻ അടുക്കുമോ അല്ലെങ്കിൽ അകലം പാലിക്കുമോ എന്ന് അറിയാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
ജാസ്മിന് ആത്മവിശ്വാസം പകർന്ന് ഗബ്രി പോയാൽ അത് നല്ല രീതിയിൽ ജാസ്മിന് ഗുണം ചെയ്യും. എന്നാൽ ഗബ്രി തനിക്ക് വേദനിച്ചു എന്ന് പറഞ്ഞാൽ അത് ജാസ്മിനെ മോശമായി ബാധിക്കും. പുറത്തായ മത്സരാർത്ഥികൾ എത്തിയാൽ അത് എങ്ങനെയൊക്കെ മത്സരാർത്ഥികളെ ബാധിക്കുമെന്ന് കാത്തിരുന്ന് കാണണം.