വീണ്ടും ട്വിസ്റ്റ്; ബിഗ് ബോസ് ഹൗസിലേക്ക് പൊലീസുകാര്‍! കളി കാര്യമായി..

ബിഗ് ബോസ് പത്താം ദിനം കടന്നിരിക്കുന്നു. സംഭവബഹുലമായ ഒരു വാരം പിന്നിട്ടപ്പോൾ മത്സരാർത്ഥികളും ബിഗ് ബോസ് ഗെയിമിലേക്ക് ചുവടുവെച്ചുകഴിഞ്ഞു. ചെറിയ ചെറിയ ടാസ്ക്കുകൾ പിന്നിട്ട് ഇപ്പോൾ ബിഗ് ബോസ് എത്തിനിൽക്കുന്നത് വലിയൊരു ഗെയിമിലാണ്. എല്ലാ മത്സരാർത്ഥികൾക്കും ഒരുപോലെ പങ്കെടുക്കാൻ കഴിയുന്ന ഒരു നാടകം എന്നുതന്നെ ഈ ഗെയിമിനെ വിശേഷിപ്പിക്കാൻ കഴിയും. മത്സരാർത്ഥികളും പ്രേക്ഷകരും ഒരുപോലെ ആകാംഷയോടെ ഉറ്റുനോക്കുകയാണ് ബിഗ് ബോസ്സിലെ എപ്പിസോഡുകൾ. ആര് ജയിക്കും ആര് തോൽക്കും എന്നതിലല്ല. മറിച്ച് മത്സരാർത്ഥികൾ ഓരോരുത്തരും തങ്ങളുടെ കഥാപാത്രങ്ങളെ എങ്ങനെ അവതരിപ്പിക്കുന്നു എന്ന ആകാംക്ഷയിലാണ് ആരാധകർ . ഓരോരുത്തരും വളരെ പെട്ടന്ന് തന്നെ കഥാപാത്രമായി മാറിയിരിക്കുകയാണ്.

സസ്പ്പെൻസും ആക്ഷനും മാസും ഒക്കെയുള്ള ഒരു ത്രില്ലർ നാടകം എന്നുതന്നെ ഈ ഗയിമിനെ വിശേഷിപ്പിക്കാനാകും. ഇതിൽ കൊലയാളികൾ ഉണ്ട്, തടവുകാരുണ്ട്, മന്ത്രവാദിനി ഉണ്ട്, രാഷ്ട്രീയക്കാരുണ്ട്, സിനിമാക്കാരുണ്ട്, കമിതാക്കളുണ്ട്. അങ്ങനെ എരിവും പുളിയും മസാലയുമൊക്കെ പ്രേക്ഷകർക്ക് വേണ്ടുവോളം ആസ്വദിക്കാൻ പറ്റിയ എല്ലാ കഥാപാത്രങ്ങളും ഈ നാടകത്തിലുണ്ട്. ഈ ഗെയിമിൽ രണ്ടു കൊലയാളികളുണ്ട്. അവർ വേഷം മാറി മറ്റുള്ളവരുടെ ഇടയിൽ തന്നെയുണ്ട് . ഇവർ ഓരോരുത്തരെയായി വധിക്കുന്നു. നാടകം തുങ്ങി രണ്ടാം ദിവസം പിന്നിടുമ്പോഴും തങ്ങളുടെ ഇടയിലെ ഘാതകർ ആരെന്നു ഇതുവരെ മറ്റ് മത്സരാത്ഥികൾ മനസ്സിലാക്കിയിട്ടില്ല. നാടകത്തിൽ ഇതുവരെ കൊലയാളികൾ മൂന്നുപേരെ വധിച്ചു. കുറ്റവാളികളെ കണ്ടെത്താൻ ബിഗ് ബോസ് ബ്യുറോ ഓഫ് ഇൻവെസ്റ്റിഗേഷനിലെ രണ്ടു ഉദ്യോഗസ്ഥരും എത്തിക്കഴിഞ്ഞു. എന്നാൽ ഇവർക്കും ഇതുവരെ ഘാതകരിലേക്ക് എത്തിപ്പെടാൻ സാധിച്ചിട്ടില്ല. എന്നാൽ രജിത്ത് കുമാർ ഇപ്പോൾ എത്തിനിൽക്കുന്നത് തടവുപുള്ളികളായ മഞ്ജു പത്രോസിലും പരീക്കുട്ടിയിലുമാണ്.

വളരെ രസകരമായ നിമിഷങ്ങളാണ് ഇപ്പോൾ ബിഗ് ഹവ്‌സിൽ സംഭവിക്കുന്നത്. പ്രേക്ഷകരും മത്സരാര്ഥികളും ഒരുപോലെ കൊലയാളികൾ പിടിക്കപ്പെടുന്നത് കാത്തിരിക്കുകയാണ്. എന്നാൽ ഇതിലെ രസകരമായ ഒരു ട്വിസ്റ്റ് കൊലയാളികൾ ആരെന്നു പ്രേക്ഷകർക്ക് അറിയാം എന്നതാണ്. സംവിധായകനായി അഭിനയിക്കുന്ന സുരേഷും അസിസ്റ്റന്റായി അഭിനയിക്കുന്ന ഫക്രുവുമാണ് നാകത്തിലെ കൊലയാളികൾ. മത്സരാര്ഥികളിൽ പലർക്കും ഫക്രുവിന്റെമേൽ സംശയം ഉണെങ്കിലും ഉറപ്പിക്കാൻ മാത്രം തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല.

ബിഗ് ബോസ് ബ്യുറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർസ് ആയി എത്തിയിരിക്കുന്നത് രഘുവും രജിത്ത് കുമാറുമാണ്. വധിക്കപ്പെട്ട മൂന്നു പേർ സാജുവും, തെസ്നി ഖാനും, സുജോ മാത്യുവുമാണ്. ഇവരുടെ കൊലപാതകികളെ ഉടൻ തന്നെ കണ്ടെത്താൻ ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥർക്ക് സാധിക്കുമോയെന്നു വരും ദിവസങ്ങളിൽ കാണാം. ഫക്രുവിന്റെയും സുരേഷിന്റെയും കള്ളി വെളിച്ചത്താകുമോ എന്ന കാത്തിരിപ്പിലാണ് ബിഗ് ബോസ് പ്രേക്ഷകർ. ഏതായാലും നാടകം ബിഗ് ഹവ്‌സിൽ ഇനി കാണാൻ പോകുന്നത് രസിപ്പിക്കുന്ന നിമിഷങ്ങളാണെന്നതിൽ സംശയമില്ല.

big boss malayalam

Noora T Noora T :