കോവിഡ് ഭീതി നിലനിൽക്കെ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മുൻകരുതൽ നിർദേശങ്ങൾ അവഗണിച്ച് റിയാലിറ്റി ഷോ താരത്തെ സ്വീകരിക്കാൻ തടിച്ചു കൂടിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി സംവിധായകൻ അനീഷ് അൻവർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനവുമായി എത്തിയത്
കർശന നടപടി ഉണ്ടാവണമെന്നും ഭൂലോക മണ്ടത്തരങ്ങൾ ഇനിയാവർത്തിക്കരുതെന്നും അദ്ദേഹം പറയുന്നു
അനീഷ് അൻവറിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം..
270 ബവറേജസ് !! സർവീസ് സഹകരണ ബാങ്ക് ഇലക്‌ഷൻ !! രജിത് സാറിനുള്ള സ്വീകരണം !! മാസ്ക് ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള അന്തിചർച്ചകളും , കൈകഴുകകുന്നതിന്റെ പല വിഡിയോകളും മന്ത്രിമാരുടെയും ബന്ധപ്പെട്ടവരുടേയും പ്രസ് മീറ്റുകളും ഇവിടെ വെറും പ്രഹസനങ്ങളാവുകയാണ്.
കൊറോണ ഇവിടെ person to Person അല്ല Person to community ആവുകയാണ്. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ സാധ്യതയുള്ള നമ്മുടെ നാട്ടിൽ Breakthechain campaign നു എന്തു പ്രസക്തി !! കർശനമായ നടപടി ഉണ്ടാവണം . ഇത്തരം ഭൂലോക മണ്ടത്തരങ്ങൾ ഇനിയാവർത്തിക്കാത്ത വിധം!! ഇല്ലെങ്കിൽ പുതിയ പുതിയ റൂട്ട് മാപ്പുകളും പോസിറ്റീവ്, നെഗറ്റീവ്, കണക്കുകളുമായി നമ്മൾ മുമ്പോട്ട് പോവും !! അതൊരു പക്ഷേ, നമ്മളദ്ദേശിക്കുന്ന നമ്പറുകളിൽ ചെന്നു നിന്നെന്ന് വരില്ല.
aneesh anavr facebook post