ബിഗ് ബോസ്സിൽ രജിത്ത് കുമാർ ഇല്ലെങ്കിൽ എന്താ, ഞങ്ങളുടെ ചങ്കിൽ രജത് സർ ഇപ്പോഴും ഉണ്ടെന്നാണ് പലരും പറയുന്നത്. ടെലിവിഷൻ ഷോ ബിഗ് ബോസ് രണ്ടാം ഭാഗത്തിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള മത്സരാർത്ഥിയായിരുന്നു രജിത് കുമാർ. ബിഗ് ബോസിന് ശേഷം രജിത് കുമാര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്.
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന, വീണ്ടും ചില വീട്ടുവിശേഷങ്ങളിലൂടെയാണ് രജിത് കുമാർ വീണ്ടും എത്തുന്നത്. മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി നൂതനസാങ്കേതികവിദ്യയുടെ സംവിധാനങ്ങളുടെ സഹായത്തോടെ ഒരുക്കുന്ന പരിപാടി കൂടിയാണിത്
പരിപാടിയുടെ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയില്‍ ഇതിനകം തന്നെ വൈറലായി മാറിയിട്ടുണ്ട്
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ഷൂട്ടിങ്ങുകള്‍ നിര്‍ത്തിയ സാഹചര്യത്തില്‍ സംപ്രേക്ഷണം തുടങ്ങുന്ന ഈ പരിപാടിയില്‍ ജഗതീഷ്, ടിനി ടോം,ബിജുക്കുട്ടന്‍,കലാഭവന്‍ പ്രജോദ് എന്നിവരും ഉണ്ടാകും. രജിത് കുമാറിനെ വീണ്ടും കാണാനാവുമെന്നും അത് ഏഷ്യാനെറ്റിലൂടെ തന്നെയായതില്‍ സന്തോഷമുണ്ടെന്നും വ്യക്തമാക്കിയാണ് ആരാധകര്‍ എത്തിയിട്ടുള്ളത്.
big boss