മലയാളത്തിലെ ഏറ്റവും ജനപ്രീതി നേടിയ ടെലിവിഷന്‍ റിയാലിറ്റി ഷോ അതിന്റെ അഞ്ചാം വാരത്തിലേക്ക് കടക്കുകയാണ്. വൈൽഡ് കാർഡ് എൻട്രി വഴി രണ്ട പെൺപുലികൾ എത്തിയതിന് പിന്നാലെ രണ്ട് പുരുഷ കേസരികളായിരുന്നു കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസിലേക്ക് എത്തിയത്.
ആഴ്ചകളിൽ എവിക്ഷൻ ഘട്ടവും ടാസ്‍കുകളുമായി ബിഗ് ബോസ് മുന്നോട്ട് പോവുകയാണ്. കഴിഞ്ഞ ദിവസം എവിക്ഷനില്‍ ദയ അശ്വതിയായിരുന്നു എത്തിയത്. ബിഗ് ബോസ്ലെ മറ്റൊരു മത്സരാർത്ഥിയെ കുറിച്ച് പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ദയ അശ്വതി. നോമിനേഷന്‍ പ്രക്രിയയില്‍ ആദ്യമായി പങ്കെടുത്ത ദയ ആദ്യം മുന്നോട്ടുവച്ച പേര് പ്രദീപിന്റേതായിരുന്നു. അതിനൊരു വ്യക്തമായ കാരണവും ദയ ചൂണ്ടികാണിക്കുന്നുണ്ട്.
എനിയ്ക്ക് ഇരുപത്തിയഞ്ച് വയസ്സു മുതല്‍ പ്രദീപേട്ടനെ അറിയാം. അന്ന് ഞാൻ കോട്ടയത്ത് കമ്പ്യൂട്ടര്‍ കോഴ്‍സ് പഠിക്കുകയായിരുന്ന. അതോടൊപ്പം തന്നെ ചങ്ങനാശ്ശേരിയില്‍ ഒരു വീട്ടു ജോലിക്ക് പോയിട്ടുണ്ടായിരുന്നു. അങ്ങനെ ഞാൻ അവിടെവെച്ച് പ്രദീപേട്ടനെ പരിചയപ്പെട്ടിട്ടുണ്ടായിരുന്നു. പരിചയപ്പെട്ട് ഒരു വര്‍ഷത്തോളം ഞാനും പ്രദീപേട്ടനും ഫോണ്‍ ചെയ്‍തു സംസാരിച്ചു. പിന്നീട് എന്നെ തിരുവനന്തപുരത്തേയ്‍ക്ക് വിളിച്ചുവരുത്തുകയായിരുന്നു. കണ്ട സമയത്ത് എന്റെ സൌന്ദര്യക്കുറവ് കൊണ്ടോ, എന്നിലെ പൈസയുടെ കുറവ് കൊണ്ടോ അല്ലെങ്കില്‍ വിദ്യാഭ്യാസത്തിന്റെ കുറവു കൊണ്ടോ എന്തുകൊണ്ടോ അറിയില്ല, ഞാൻ വലിയൊരു നടനാണ്, എന്റെയടുത്ത് നില്‍ക്കാൻ പോലും പറ്റില്ല, ആള്‍ക്കാര്‍ പലതും പറഞ്ഞുണ്ടാക്കും എന്ന് പറഞ്ഞു.
അതിലുപരി ഞാൻ ഇവിടെ വന്നിട്ട് എന്നെ അറിയും എന്നതുപോലും കാണിക്കാതെ, രണ്ട് ആറ്റം ബോംബ് ആണ് ഇവിടെ വന്നത് എന്ന് മറ്റുള്ളവരോട് പെര്‍മിഷൻ എടുത്തിട്ട് സംസാരിച്ച വ്യക്തിയാണ് പ്രദീപേട്ടൻ. സത്യം പറഞ്ഞാല്‍ ഇക്കാര്യം എന്റെ മനസ്സില്‍ പുതച്ചുമൂടാം എന്ന് വിചാരിച്ചിട്ടാണ് ഞാൻ ഇരുന്നത്. ഇന്നലെ ലാലേട്ടൻ വന്ന ഷോയില്‍ പ്രദീപേട്ടൻ ഇങ്ങനെ പറഞ്ഞുവെന്ന് പറഞ്ഞപ്പോള്‍, പ്രദീപേട്ടൻ ജാമ്യമെടുത്തതാണ് എന്ന് കരുതി എന്റെ പിടുത്തംവിട്ടിട്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്. പ്രദീപേട്ടനെ പരിചയമുണ്ട് എന്ന് ഞാൻ പറഞ്ഞത്. പ്രദീപ് ഉന്നയിച്ച നോമിനേഷന്‍ പേരുകളില്‍ ദയയും സ്ഥാനം പിടിച്ചിരുന്നു.
മാനസികമായി ദയയോടുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രദീപ് ദയയുടെ പേര് നോമിനേറ്റ് ചെയ്തത്. ഇതുകൂടെ ചേര്‍ത്ത് വച്ച് നോക്കിയപ്പോൾ പ്രദീപ് – ദയ വിഷയം ബിഗ് ബോസ് വീടിന് പുറത്തും വ്യാപിച്ചു കിടക്കുന്നതാണ് എന്ന കാര്യത്തിൽ സംശയമില്ല. വളരെ അടുത്ത പരിചയമുണ്ടായിട്ടും അറിയില്ലെന്ന് നടിച്ചതാണ് പ്രദീപ് ചന്ദ്രനെതിരെ വെളിപ്പെടുത്തലുമായി രംഗത്ത് എത്താൻ പ്രേരിപ്പിച്ചത് എന്നും ദയ അശ്വതി പറയുന്നു. പ്രദീപിനെ കുടുക്കാനുള്ള ബിഗ് ബോസ് തന്ത്രമാണോ ദയയുടെ ഈ വൈല്‍ഡ് കാര്‍ഡ് എൻട്രി എന്നും സംശയിക്കുന്നവർ കുറവല്ല
big boss 2