ബിഗ് ബോസ് സീസണ്‍ 2 അമ്പത് ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. 16 മത്സരാര്ഥികളുമായി തുടങ്ങിയ ബിഗ് ബോസിൽ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി ഇപ്പോൾ ആറ് പേരാണ് എത്തിയത്.
വളരെ അനിശ്ചിതമായ ഒരു ഘട്ടത്തിലൂടെയായിരുന്നു ഷോ കടന്നു പോയത്. കണ്ണിനസുഖമായി ആദ്യം ഹൗസിന് പുറത്തേക്ക് പോയത് പരീക്കുട്ടിയായിരുന്നു. പിന്നാലെ സുജോയും രേഷ്മയും ആർ ജെ രഖുവും അലാൻഡറയും പുറത്തുപോയി. ഒടുവിൽ രണ്ടാഴ്ചത്തെ അജ്ഞാത വാസത്തിനു ശേഷം കണ്ണിനസുഖം ബാധിച്ച് മാറിനിന്നവരിൽ മൂന്നുപേർ തിരിച്ചെത്തി.സുജോ മാത്യു, അലക്‌സാൻഡ്ര രഘു എന്നിവരായിരുന്നു തിരിച്ചുവന്നത് കഴിഞ്ഞ ദിവസം മത്സരാർത്ഥികൾക്ക് ബിഗ് ബോസ് നൽകിയ ആദ്യത്തെ സർപ്രൈസ് ഇതായിരുന്നു. തിരിച്ചെത്തിയവർ പരസ്പ്പരം വിശേഷങ്ങൾ പങ്കുവെക്കുകയും ആഹ്ലാദം പങ്കിടുകയും ചെയ്തു. എലീനയും ദയ അശ്വതിയും ഇനിയും തിരിച്ചെത്തിയിട്ടില്ല
ഇപ്പോൾ ഇതാ പല സത്യങ്ങളും പുറത്തുവരുകയാണ്. ബിഗ് ബോസ് ഫേക്ക് ബോസ്സാണെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. കളിയല്ല തട്ടിപ്പാണെന്നുള്ള സത്യങ്ങളാണ് തെളിയുന്നത്. കഴിഞ്ഞ ദിവസം പുറത്തുനിന്ന് വന്ന മത്സരാർത്ഥികൾ മൂന്ന് പേരും പറഞ്ഞത് പുറം ലോകവുമായി ഒരു ബന്ധവും ഇല്ലെന്നായിരുന്നു. എന്നാൽ ഇതാ ആ കള്ളത്തരങ്ങൾ പൊളിയുകയാണ്
ബിഗ് ബോസ്സിൽ വന്ന അതെ കോസ്റ്റുമിൽ അലാൻഡറ മൊബൈൽ ഉപോഗിച്ച സെൽഫിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ യിൽ വൈറലായിരിക്കുന്നത്. അതെ സമയം തന്നെ ആർ ജെ രഖുവും അലാൻഡറയും ഹോട്ടലിൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതിനപ്പുറം വേറെ എന്ത് തെളിവുകൾ വേണമെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. പുറം ലോകവുമായി ഒരു ബന്ധവുമില്ലാത്തവർക്ക് എങ്ങനെ ഇതെല്ലാം സാധിച്ചിരിക്കുന്നു. ഈ തട്ടിപ്പുകൾ പുറത്തുവന്നതോടെ പ്രേക്ഷകർക്ക് ഒന്ന് മാത്രമേ ചോദിക്കാനുള്ളു. ഞങ്ങളെയെല്ലാം പൊട്ടന്മാരാക്കുന്ന ഈ പരിപാടി നിർത്തിക്കൂടേയെന്നാണ്
BIG BOSS 2