ബിഗ് ബോസ് സീസൺ 4 ൽ ഏറ്റവും ജനശ്രദ്ധ നേടിയ മത്സരാർഥിയാണ് റോബിൻ രാധാകൃഷ്ണന്‍. സഹതാരമായ റിയാസിനെ കയ്യേറ്റം ചെയ്തിനെ തുടര്‍ന്നാണ് ബിഗ് ബോസ്സ് റോബിനെ പുറത്താക്കിയത്. ടോപ്പ് ഫൈവല്‍ എത്തുമെന്ന് പ്രതീക്ഷിച്ച രണ്ട് പേരാണ് ദിവസങ്ങളുടെ വ്യത്യാസത്തിൽ പുറത്ത് പോയത്. ഡോക്ടറിനെ നിയമലംഘനത്തിന്റെ പേരില്‍ ഷോയില്‍ നിന്ന് പുറത്താക്കിയതാണെങ്കിൽ ജാസ്മിന്‍ സ്വയം ക്വിറ്റ് ചെയ്തതാണ്
ഇപ്പോഴിതാ റിയാസിനെ താന്‍ അടിച്ചുവെന്ന് സമ്മതിച്ചു കൊണ്ട് റോബിന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് റോബിന്റെ തുറന്ന് പറച്ചിൽ
ലാലേട്ടന്‍ ചോദിച്ചപ്പോള്‍ ഞാന്‍ തെറ്റ് ചെയ്തതായി അഡ്മിറ്റ് ചെയ്യുകയായിരുന്നു. എനിക്ക് വേണമെങ്കില്‍ ന്യായീകരിച്ച് നില്‍ക്കാമായിരുന്നു. പക്ഷെ എനിക്കറിയാമല്ലോ ഞാന്‍ അടി കൊടുത്തതാണെന്ന്. അപ്പോഴത്തെ റിഫ്‌ളക്‌സില്‍ വന്നതാണെങ്കിലും, ചെറുതായിട്ടാണെങ്കിലും അവന്റെ മുഖത്ത് കൊണ്ടതാണെന്നാണ് റോബിന്‍ പറയുന്നത്.
എന്റെ മനസാക്ഷിയ്ക്ക് എന്നെ അറിയാമല്ലോ. ഞാന്‍ കൈയ്യില്‍ കയറി പിടിച്ചപ്പോള്‍ അത് തടുക്കാന്‍ വേണ്ടിയാണ് തള്ളിയതും അടിക്കുകയും ചെയ്തത്. അത് എല്ലാവരും കാണുകയും ചെയ്തു. ക്യാമറ ഇപ്പുറത്തെ വശത്തായത് കൊണ്ടായിരിക്കാം അതിന്റെ ഇംപാക്ട് അറിയാത്തത്. വലിയ അടിയൊന്നുമല്ലെങ്കിലും ചെറുതായിട്ട് തട്ടിയിട്ടുണ്ടെന്നും റോബിന്‍ സമ്മതിക്കുന്നുണ്ട്.
അടിക്കണം എന്നു കരുതി അടിച്ചതല്ലെന്നും റിഫ്‌ളക്‌സില്‍ സംഭവിച്ചതാണെന്നും താരം പറയുന്നു. പക്ഷെ അബദ്ധത്തിന്റെ പേരിലാണെങ്കിലും ഞാനത് ചെയ്തത് കൊണ്ടാണ് സമ്മതിച്ചതെന്ന് റോബിന്‍ പറയുന്നു. ചെയ്തുവെന്ന് സമ്മതിച്ചിട്ട് അന്തസായിട്ട് ഇറങ്ങി വരുന്നതല്ലേ നല്ലതെന്ന് തോന്നിയെന്നും താരം പറയുന്നു. താന്‍ കാരണം റിയാസിന് ബുദ്ധിമുട്ടുണ്ടായതിനാലാണ് സോറി പറഞ്ഞതെന്നും റോബിന്‍ പറയുന്നു.
അതേസമയം തനിക്ക് പിആറോ പ്ലാനുകളോ ഉണ്ടായിരുന്നില്ലെന്നും താരം പറയുന്നു. തന്റെ പിആര്‍ എന്നത് തന്നെ സ്‌നേഹിക്കുന്നവരാണെന്നാണ് താരം പറയുന്നത്. ഒരു പ്ലാനുമില്ല എന്നതായിരുന്നു തന്റെ പ്ലാന്‍ എന്നാണ് താരം പറയുന്നത്. അപ്പോഴപ്പോള്‍ നടക്കുന്ന കാര്യങ്ങളില്‍ യുക്തിപരമായി ഇടപെടുകയായിരുന്നു ചെയ്തതെന്നും താരം പറയുന്നു.
നല്ലൊരു സുഹൃത്തിനെക്കിട്ടിയെന്നതാണ് വ്യക്തിപരമായ നേട്ടം. വ്യക്തിപരമായ നഷ്ടം എന്നത് മുപ്പത് ദിവസത്തേക്ക് ആ സുഹൃത്തിനെ നഷ്ടമായി എന്നതാണെന്നും റോബിന്‍ പറയുന്നു. ദില്‍ഷ ഫൈനലിലെത്തണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടെന്നും റോബിന്‍ പറയുന്നു. തുടക്കത്തില്‍ തന്നെ ദില്‍ഷയോട് ഗെയിം കളിക്കില്ലെന്ന് തീരുമാനിച്ചിരുന്നു. ദില്‍ഷയോടുള്ള പ്രത്യേക ഇഷ്ടം കൊണ്ടായിരുന്നു ഇത്. ദില്‍ഷ ഫൈനലില്‍ എത്തണമെന്നുണ്ടായിരുന്നു. ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി എന്തും ചെയ്യും താന്‍ എന്നും അതിനാല്‍ ദില്‍ഷ ഫൈനവില്‍ എത്താന്‍ എന്തും ചെയ്യാന്‍ താന്‍ തയ്യാറായിരുന്നുവെന്നും റോബിന്‍ പറയുന്നു.
ദില്‍ഷയെ താന്‍ മിസ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞ റോബിന്‍ ടോപ് ഫൈവില്‍ ആരൊക്കെ എത്തുമെന്ന് ചോദിച്ചപ്പോള്‍ ദില്‍ഷ എത്തണമെന്നുണ്ടെന്ന് മാത്രമാണ് പറഞ്ഞത്. മറ്റാരുടേയും കാര്യം അറിയില്ലെന്നും താരം പറയുന്നു. ദില്‍ഷയും റോബിനും തമ്മിലുള്ള വിവാഹം എന്നുണ്ടാകും ചോദ്യത്തിന് പൊട്ടിച്ചിരിക്കുകയായിരുന്നു റോബിന്‍. ആലോചിച്ച് പറയേണ്ട കാര്യമാണെന്നും ആലോചിച്ച് പറഞ്ഞില്ലെങ്കില്‍ പണി കിട്ടുമെന്നുമായിരുന്നു താരത്തിന്റെ മറുപടി.
രണ്ട് വ്യക്തികള്‍ തമ്മിലുള്ള കാര്യമാണ് വിവാഹമെന്നും തനിക്കും ആ കുട്ടിയ്ക്കും ഇഷ്ടമാണെങ്കിലും വീട്ടുകാര്‍ക്ക് ഓക്കെയുമാണെങ്കില്‍ വിവാഹം നടക്കുമെന്നാണ് റോബിന്‍ പറയുന്നത്. അങ്ങനെയാണ് നാട്ടുനടപ്പെന്നും അത് നടക്കേണ്ടതാണെങ്കില്‍ നടക്കുമെന്നും നടക്കട്ടെയെന്ന് ആശ്വസിക്കാമെന്നും താരം പറയുന്നു. ജാസ്മിനേക്കാള്‍ ഇഷ്ടം കുറവ് റിയാസിനോടാണ്. ജാസ്മിന്‍ ബേസിക്കലി പാവമാണെന്നും എന്നാല്‍ റിയാസ് കുറച്ച് കുരുത്തം കെട്ടവനാണെന്നുമാണ് റോബിന്‍ പറയുന്നത്. ദില്‍ഷയല്ലാതെ ബ്ലെസ്ലിയാകും തന്നെ മിസ് ചെയ്യുന്നതെന്നും ഇടയ്ക്ക് ലക്ഷ്മി പ്രിയയും തന്നെ മിസ് ചെയ്‌തേക്കാമെന്നും റോബിന്‍ പറയുന്നുണ്ട്. തനിക്ക് സാധിക്കാത്തത് ദില്‍ഷയിലൂടെ സാധ്യമാകണമെന്നും ദില്‍ഷ വിജയിയാകണമെന്നും റോബിന്‍ പറയുന്നുണ്ട്.
റോബിനെ ബിഗ് ബോസ്സ് പുറത്താക്കിയത് ഏറ്റവും കൂടുതൽ വേദന ഉണ്ടാക്കിയത് ദിൽഷയെയാണ്. മാനസികമായി ദിൽഷയ്ക്ക് ഇത് കടുത്ത ആഘാതം സൃഷ്ടിച്ചിരിക്കുകയാണ്.റോബിൻ പോയതോടെ ദിൽഷ ആകെ മാറിയിരിക്കുകയാണ്. റോബിൻ സീക്രെട്ട് റൂമിൽ ആയപ്പോൾ തന്നെ അതിനു കാരണക്കാരായവരെ വിടാതെ വേട്ടയാടിയവരാണ് ദിൽഷയും ബ്ലെസ്ലിയും. റിയാസിനെയും ജാസ്മിനെയും കഴിയാവുന്ന രീതിയിലെല്ലാം ഇരുവരും പ്രകോപിപ്പിച്ചിരുന്നു.