തനിക്ക് ബിഗ് ബോസ് വീട്ടിൽ നിന്നും പോകണമെന്ന് അനിയൻ മിഥുൻ. ഇന്നത്തെ എപ്പിസോഡ് പ്രൊമോ വീഡിയോയിൽ ആണ് മിഥുൻ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
“മുന്നോട്ട് പോകണം ഇവിടെ നിൽക്കണം എന്ന ആഗ്രഹം തന്നെ ആയിരുന്നു. പക്ഷേ.. ഞാൻ പറഞ്ഞ കാര്യങ്ങൾ ഏതെങ്കിലും രീതിയിൽ ബാധിച്ചിട്ടുണ്ടാകുമെന്ന് എനിക്കറിയാം. ഞാനത് ന്യായീകരിക്കുക അല്ല. എനിക്ക് ഇവിടെന്ന് ഇറങ്ങണം “, എന്നാണ് മിഥുൻ മോഹൻലാലിനോട് പറയുന്നത്.

അനിയൻ മിഥുന്റെ ‘ജീവിത ഗ്രാഫു’മായി ബന്ധപ്പെട്ട ചർച്ചകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്നത്. ഈ വീക്കിലി ടാസ്കിൽ മിഥുൻ പറഞ്ഞ കാര്യങ്ങൾ ഇല്ലാത്തതാണെന്ന് കഴിഞ്ഞ ദിവസം മോഹൻലാൽ തന്നെ തുറന്ന് പറഞ്ഞിരുന്നു. പാര കമാന്റോ ആയ കാമുകി തനിക്ക് ഉണ്ടായിരുന്നുവെന്നും അവർ വെടിയേറ്റ് കൊല്ലപ്പെട്ടെന്നും ദേശീയ പതാക പുതപ്പിച്ച അവരെ താൻ കെട്ടിപ്പിടിച്ച് കരഞ്ഞെന്നുമൊക്കെ ആണ് മിഥുൻ ടാസ്കിൽ പറഞ്ഞത്. ആ ദിവസം മുതൽ തന്നെ ഇതിനെതിരെ ചോദ്യങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നു.
എന്നാല്‍ മിഥുന്റെ വാക്കുകളിലെ വിശ്വസ്ഥതയില്ലായ്മ അന്ന് തന്നെ പ്രേക്ഷകര്‍ക്കിടയില്‍ ചോദ്യമായി ഉയര്‍ന്നിരുന്നു. വിഷയത്തെ കുറിച്ച് മോഹന്‍ലാല്‍ ചോദ്യമുന്നയിക്കുകയും ചെയ്തു.
