ശാരീരിക പരിമിതികൾ സ്വപ്നങ്ങൾക്ക് ഒരു തടസമല്ല എന്നു തെളിയിച്ചവരാണ് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും. സിനിമയിൽ അഭിനയിക്കുന്നത് സ്വപ്നം കണ്ടു തിരക്കഥ എഴുതി തുടങ്ങിയ ഇരുവരും ഒരുപാട് തിരസ്കാരങ്ങൾക്ക് ശേഷം ആ സ്വപ്നം നേടിയെടുത്തു.കട്ടപ്പനയിലെ ഋതിക് റോഷനിലൂടെ വിഷ്ണു ആദ്യം നായകനായി. ഒരു പഴയ ബോംബ് കഥയിലൂടെ ബിബിനും തൊട്ടു പിന്നാലെ നായകവേഷം ലഭിച്ചു.
ഇപ്പോൾ തനിക്ക് കുഞ്ഞു പിറന്ന വാർത്ത പങ്കു വെക്കുകയാണ് ബിബിൻ . പ്രിയപെട്ട കൂട്ടുകാരെ, ഇന്ന് രാവിലെ 5 .49 ന്
ഞാൻ ഈ രാഷ്ട്രത്തിന്റെ
രാഷ്ട്ര ‘പിതാവ് ‘ആയി ചുമതലയേറ്റ കാര്യം നിങ്ങളെ എല്ലാവരെയും അറിയിക്കുന്നു ..നല്ലൊരു ഉരുക്കു വനിതയെ👩🎨ഞാൻ ഈ രാഷ്ട്രത്തിനായി സമർപ്പിക്കുന്നു…🧚🏻♂🧚🏻♂🧚🏻♂🧚🏻♂🧚🏻♂🧚🏻♂🧚🏻♂
Bibin george and wife blessed with baby girl