അമ്മയ്‌ക്ക് അഭിമാനമായി രണ്ടു മന്ത്രിമാർ, എന്തായാലും അടുത്ത മന്ത്രി ഞാൻ തന്നെ!; ഭീമന്‍ രഘു

കഴിഞ്ഞ ദിവസമായിരുന്നു അമ്മയുടെ ജനറല്‍ ബോഡി പൊതുയോഗം. ഏറെ വിവാദങ്ങളും വിമര്‍ശനങ്ങളും ഇത്തവണത്തെ പൊതുയോഗത്തിന് നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ ഈ വേദിയില്‍ നടന്‍ ഭീമന്‍ രഘു പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

അമ്മയുടെ വാർഷിക പൊതുയോഗങ്ങളിലാണ് എല്ലാവരെയും കാണാനും സൗഹൃദം പങ്കുവയ്‌ക്കാനും സാധിക്കുന്നത്. ഇവിടെ സുരേഷ് ഗോപി വന്നു. കേന്ദ്രമന്ത്രിയായാണ് അദ്ദേഹം ഇവിടെ വന്നത്. നമുക്കിപ്പോൾ രണ്ടു മന്ത്രിമാരാണ് ഉള്ളത്.

കേരള മന്ത്രി ഗണേഷ് കുമാർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി. അമ്മയ്‌ക്ക് അഭിമാനമായ രണ്ടു മന്ത്രിമാർ ഇവിടെയുണ്ട് എന്നുള്ളത് വളരെ നല്ലൊരു കാര്യമാണ്. എന്തായാലും അടുത്ത മന്ത്രി ഞാൻ തന്നെ. 2026ന് അല്ലേ അടുത്ത തെരഞ്ഞെടുപ്പ്.

സമയം കിടക്കുന്നതേയുള്ളൂ. എന്തായാലും വളരെ സന്തോഷം. അമ്മയെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ പുതിയ ഭാരവാഹികൾക്ക് കഴിയട്ടെ. ബാബു എന്ന മനുഷ്യന്റെ ഒരു താങ്ങും തണലും എപ്പോഴും ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്നു എന്നും ഭീമൻ രഘു പറഞ്ഞു.

അമ്മ’യുടെ ജനറൽ സെക്രട്ടറിയായി നടൻ സിദ്ദിഖ് തി രഞ്ഞെടുക്കപ്പെട്ടു.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷും ജയന്‍ ചേര്‍ത്തലയും തിരഞ്ഞെടുക്കപ്പെട്ടു. ബാബുരാജ് ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

നേരത്തെ അമ്മയുടെ അധ്യക്ഷ സ്ഥാനത്തേക്ക് നടൻ മോഹൻലാൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടർച്ചയായ മൂന്നാം തവണയാണ് മോഹൻലാൽ അമ്മയുടെ പ്രസിഡൻ്റ് പദവിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ട്രഷറർ സ്ഥാനത്തേയ്ക്ക് നേരത്തെ ഉണ്ണി മുകന്ദനും എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

Vijayasree Vijayasree :