ആരും അറിയാതെ ഞാന്‍ തിയേറ്ററില്‍ കയറി സിനിമ കണ്ടു, അപ്പോള്‍ അവിടിരുന്ന പെണ്ണുങ്ങള്‍ ഏങ്ങലടിച്ച് കരയുന്ന കാഴ്ചയാണ് കണ്ടത്; ഭീമന്‍ രഘു

മലയാളത്തിന്റെ പ്രിയനടന്മാരില്‍ ഒരാളാണ് ഭീമന്‍ രഘു. ഐവി ശശി സംവിധാനം ചെയ്ത മൃഗയ എന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് താരമെത്തിയത്. മൃഗയിലെ കഥാപാത്രത്തെപ്പറ്റി ഒരു ഓണ്‍ലൈന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഭീമന്‍ രഘു പങ്കുവച്ച വാക്കുകള്‍ ആണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

‘മൃഗയയില്‍ ഞാന്‍ വില്ലനായിരുന്നു. സിനിമയുടെ അവസാന ഭാഗത്ത് എന്നെ പട്ടി കടിക്കുന്ന ഭാഗമുണ്ടായിരുന്നു. അത് യഥാര്‍ത്ഥത്തില്‍ സംവിധായകന്‍ എന്നോട് പറഞ്ഞിരുന്നില്ല. രണ്ട് ദിവസം ഈ രംഗത്തെപ്പറ്റി പറഞ്ഞപ്പോള്‍ ഞാന്‍ അതിന് വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തി.

പേ പിടിച്ച ഒരാളെ നേരിട്ട് പോയി ഞാന്‍ കണ്ടു. അയാളുടെ മാനറിസങ്ങള്‍ ഞാന്‍ പഠിച്ചെടുക്കുകയായിരുന്നു. തിയേറ്ററില്‍ എന്നെ കണ്ടപ്പോള്‍ ജനങ്ങള്‍ ഭയങ്കരമായിട്ട് കരഞ്ഞു’.

‘ആരും അറിയാതെ ഞാന്‍ തിയേറ്ററില്‍ കയറി സിനിമ കണ്ടു. അപ്പോള്‍ അവിടിരുന്ന പെണ്ണുങ്ങള്‍ ഏങ്ങലടിച്ച് കരയുന്ന കാഴ്ച ഞാന്‍ കാണുകയുണ്ടായി. ചാണ എന്ന് പറഞ്ഞ് ഞാന്‍ സംവിധാനം ചെയ്ത സിനിമയും അങ്ങനെ തന്നെയാണ്. അതിലെ അഭിനയത്തിന് എനിക്ക് അവാര്‍ഡ് വരെ കിട്ടി, മനസ്സിലായില്ലേ. അങ്ങനെ എനിക്ക് നല്ല പെര്‍ഫോര്‍മന്‍സ് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്’ ഭീമന്‍ രഘു പറഞ്ഞു.

Vijayasree Vijayasree :